Monday, June 1, 2015

22 - നാലാം ശ്ലോകം .തുടർച്ച....
 //////// തൈജസ: = തൈജസൻ
ദ്വിതീയ: പാദ: = രണ്ടാമത്തെ പാദമാകുന്നു //////////-

     ആശയങ്ങളാണ് തൈജസനെ മഹാമാരി പോലെ വളർത്തുന്നത്. അനുകൂലമോ പ്രതികൂലമോ ആയ ആശയങ്ങൾ  അടിമത്തം സൃഷ്ടിക്കുന്നു.ഉദാ: ഒരാൾ  സത്യമേ പറയു എന്ന് തീരുമാനമെടു ക്കുമ്പൊൾ  പ്രത്യക്ഷത്തിൽ നല്ലത് എന്ന് തോന്നാമെങ്കിലും ചില സാഹചര്യത്തിൽ കള്ളം പറയേണ്ടി വരുന്നു ...ഒരു മകൻ മരിച്ചു കിടന്നാലും അമ്മയോട് നാം അതരിയിക്കുംപോൾ "മകന് അല്പ്പം സീരിയസ്സാണ് " എന്ന് കള്ളം പറയുന്നു .പതുക്കെ പതുക്കെ അറിയിച്ചില്ലെങ്കിൽ അവർ മരിച്ചു പോയേക്കാം .പക്ഷെ മുൻപേ പറഞ്ഞ സത്യവൃതൻ  ആണ് അവിടെ എങ്കിൽ അയാൾ  അത്തരത്തിൽ മരണ മറിയിച്ച് ഒരു കൊലപാതകം കൂടി നടത്തുന്നു.അതായത് നല്ലതോ ചീത്തയൊ ആയ എന്ത് ആശയങ്ങൾ മനസ്സിൽ  വെരോടുന്നുവോ അത് അയാളുടെ സാഹചര്യത്തിനനുസരിച്ചു  രൂപം മാറുവാനുള്ള  ബോധപരമായ സ്വാതന്ത്ര്യത്തെ നശിപ്പിക്കുന്നു.അയാൾ ഏതു  ചുറ്റുപാടുമായും  യോജിക്കാത്ത ഒരു വ്യക്തിത്വമാകുന്നു.അപ്പോൾ സാഹചര്യങ്ങളുമായി യോജിക്കാത്ത ആ മനുഷ്യൻ അസ്വസ്ഥതകളുടെ കേന്ദ്രമാകുന്നു .ആ അസ്വസ്തത അയാൾ  മറ്റുള്ളവരിലേക്ക് ചൊരിഞ്ഞു കളയാൻ ശ്രമിക്കും..എന്നാൽ മറ്റുള്ളവർ  അത് പൂർണമായും ഏറ്റു വാങ്ങുകയില്ല.അവർ അതുവാങ്ങിയശേഷം ഇരട്ടിയായി തിരികെ വർഷിക്കുന്നു .അപ്പോൾ അയാളുടെ ജീവിതം തന്നെ നരകമായി തീരുന്നു.പല വൃദ്ധരും  ആശയങ്ങളുടെ ബാഹുല്യം കാരണമാണ് മൂശേട്ടകളായി  കാണപ്പെടുന്നത്.കാരണം പ്രപഞ്ചം ഒരു പ്രതിധ്വനി മാത്രമാണ്..എന്നാൽ തൈജസന്റെ ഉറച്ച ആശയങ്ങളെ ഒഴിവാക്കുന്നവർ സ്വതന്ത്രരാണ് .അവർ  ഒരാശയങ്ങളും ചുമന്നു കൊണ്ട് നടക്കുന്നില്ല.അതിനാൽ  അവർ കുട്ടികളെ പോലെയാണ് .അവർക്കൊരു വ്യക്തിത്വമില്ല.ബോധപൂർവം മുന്നിൽ  വരുന്ന ജീവിതത്തൊടു  വേഗത്തിൽ പ്രതികരിക്കുകമാത്രമാണ് അവർ  ചെയ്യുക.അപ്പോൾ അവർ പരമമായതിനെ നേടുന്നു ..കാരണം സ്വാതന്ത്യത്തിന്റെ പരമ കാഷ്ടയാണ് മോക്ഷം..അപ്പോൾ അവർ പ്രപഞ്ച പ്രവാഹത്തോടൊപ്പം ഒഴുകുന്നു ...അനായാസമായി ..അതിയായ സ്വാതന്ത്ര്യത്തോടെ ..ഊർജസ്വലരായി ..സ്വാഭാവികമായി .....ആഹ്ലാദത്തോടെ...
എന്നാൽ സദാ തൈജസലോകത്താൽ നിയന്ത്രിക്കപ്പെടുന്ന മനുഷ്യർ  ആ ലോകം സത്യമെന്ന് വിശ്വസിക്കുന്നു..കാരണം അവർ തന്നെ അങ്ങനെ സ്വയം സങ്കല്പങ്ങൾ നെയ്തുകൊണ്ട് ആ ലോകത്തിൽ ജീവിക്കുന്നു .അപ്പോൾ അത് മാത്രമേ സത്യമായി തോന്നുകയുള്ളൂ...അതിനാൽ  ഓംകാരത്തിന്റെ രണ്ടാം പാദ മായി ഋഷി "ഉ " കാരത്താൽ സൂചിപ്പിക്കുന്ന തൈജസലോകത്തെ വിശേഷിപ്പിക്കുന്നു .....തുടരും....

സെൻ കഥ -
ശിഷ്യൻ :-"താവോ മാർഗം  എങ്ങനെയാണ്  പരിശീലിക്കുക ?"
ഗുരു മന്ദഹാസത്തോടെ :-"വിശക്കുമ്പോൾ തിന്നുക ,ക്ഷീണിക്കുമ്പൊൾ  ഉറങ്ങുക."
ശിഷ്യൻ :-" ഇതല്ലേ എല്ലാ ആളുകളും ചെയ്യുന്നത്?"
ഗുരു :-"അല്ലേയല്ല ! അധികംപേരിലും  തിന്നുമ്പോൾ നിറയെ ചിന്തകളും ഉറങ്ങുമ്പോൾ നിറയെ സ്വപനങ്ങളും  ആണ് ".

Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment