Thursday, June 4, 2015

26 - അഞ്ചാം  ശ്ലോകം ..തുടർച്ച....

////////////////// സുഷുപ്തസ്ഥാന = സുഷുപ്തമാകുന്ന  സ്ഥാനത്തോട് കൂടിയവനും
ഏകീഭൂത:= ഏകീഭൂതനും = ദ്വൈതമെല്ലാം അതിന്റെ വിസ്ഥാരത്തോട്  കൂടി ഒന്നായി തീർന്നതുപോലെ ഇ രിക്കുന്നവനും
പ്രജ്ഞാന ഘന : ഏവ = പ്രജ്ഞാന ഘനൻ തന്നെ ആയിട്ടുള്ളവനും = പ്രജ്ഞാനം മാത്രം ഞെരുങ്ങിചേർന്ന   തുപോലെ ഇരിക്കുന്നവനും/////////////////////// 

എകീഭൂതനാണ്  അബോധാവസ്ഥയിൽ ,സുഖസുഷുപ്തിയിൽ   നാം അനുഭവിക്കുന്ന ലോകമായ  പ്രാജ്ഞൻ ...ഭൂതങ്ങളെല്ലാം ...അതായത് ഭവിച്ചതെല്ലാം...കാണുന്ന പ്രപഞ്ചജ്ഞാനമെല്ലാം  ,ഇന്ദ്രിയങ്ങളിലൂടെ അറിഞ്ഞ അനുഭവങ്ങൾ എല്ലാംചെർന്നു  ഒന്നായിതീർന്നിരിക്കുന്നു.അബോധാവസ്ഥയിൽ തുടരുന്ന ഒരുവൻ പ്രപഞ്ചത്തിലേക്ക് ,രണ്ടിലേക്ക് കടന്നുവരുന്നില്ല.. ദ്വയിതം ..രണ്ടായഅവസ്ഥ  ..ഇവിടെ അത് ബീജാവസ്തയിൽ കിടക്കുകയാണ് .അത്  അശ്വത്ഥ വടവൃക്ഷമായി വളർന്നിട്ടില്ല ..വിഘടിച്ചിട്ടില്ല . അതിനാൽ  അത് എകീഭൂതമായി പ്രജ്ഞാനം തന്നെ കൂടിച്ചേർന്നു  "ഞാൻ ഉണ്ട്"  എന്ന അനുഭവത്തിൽനിന്നും ഞാൻ എന്നത് പോയി  "ഉണ്ട് " എന്ന് മാത്രം അനുഭവിക്കുന്ന അവസ്ഥയാണ് ഈ സുഷുപ്ത ലോകം .കാരണം ദേഹാഭിമാനികളായ  പുറത്തെ വൈശ്വാനര ലോകവും സ്വപനസ്ഥാനമാകുന്ന തൈജസ  സങ്കല്പ്പ ലോകവും ചേർന്നാണ്  നമ്മുടെ വ്യക്തിത്വം സൃഷ്ടിക്കുന്നത് ..അതിനാൽ  ആ സുഷുപ്ത ലോകത്ത് വ്യക്തിത്വം ഇല്ലതന്നെ. അതിനാൽ  ഇവിടെ "ഉണ്ട് " എന്ന  ബോധം മാത്രമേ ജീവനു അനുഭവത്തിൽ വരുന്നുള്ളൂ..കാരണം ഈ അന്തർ  ലോകത്ത് ഞാൻ മാത്രമേ ഉള്ളല്ലോ ..അതിനാൽ   മറ്റൊരാൾ കൂടെ ഉണ്ടെങ്കിലെ തിരിച്ചറിയാനായി  "ഞാൻ" എന്ന്  പറയേണ്ടതായിട്ടുള്ളൂ .അതായത് നീ ഉണ്ടെങ്കിലെ ഞാൻ ഉള്ളു . അനതർലൊകത്തു  സങ്കൽപ്പങ്ങൾ  പോലുമില്ലാത്തിടത്ത്  നീ ഇല്ലതന്നെ ...അപ്പോൾ ഞാനും ഇല്ലാതെ അവ ഒന്നായി ലയിച്ചു ചേരുന്നു.എപ്പോഴും  എവിടെയും രണ്ടാകുമ്പോൾ ദുഖവും ഒന്നാകുമ്പോൾ ആനന്ദവും നിത്യജീവിതതിൽ നമുക്കനുഭവമുള്ളതാനല്ലോ ...ഞാൻ എന്നത് മാറി "ഉണ്ട് " എന്നുമാത്രം ഒന്നായി അനുഭവിക്കുന്നതിനാൽ അവിടെ സംഭവിച്ച യോഗഫലമായി പ്രാജ്ഞൻ ആനന്ദം ഭുജിക്കുന്നു.

 സുഷുപ്തിയിൽ അവസ്ഥ ഇങ്ങനെയാണ്...പരിശീലനഫലമായി  ഏതൊരാൾക്കും  ജാഗ്രത്തിലും ..അതായത് ഉണർന്നിരിക്കുമ്പോഴും  പ്രാജ്ഞനിൽ  തുടരാൻ സാധിക്കുന്നതാണ് ..അപ്പോൾ അയാൾ  സദാ ഉണർന്നിരിക്കുമ്പോഴുംപ്രവർത്തിചെയ്യുമ്പൊഴും  ഒക്കെ  ഈ ആനന്ദം ഭുജിക്കുന്നു ...അതിനുള്ള വഴികളാണ്  സനാതന ധർമ്മത്തിലെ മിക്ക ഗ്രന്ഥങ്ങളും ധ്യാനങ്ങളും സാധനകളും പരിശീലനങ്ങളും നൽകുന്നത് .   അപ്പോൾ ഒരുവൻ ബാഹ്യലോകത്ത് വർത്തിക്കുമ്പൊഴും അയാളുടെ ബോധം ഈ അടിസ്ഥാന സത്യലോകമായ പ്രാജ്ഞനിൽ വേ രൂന്നിയിരിക്കുന്നു.അയാൾ   എന്ത് പ്രവർത്തിക്കുമ്പൊഴും  തന്റെ വ്യക്തിത്വം തടസമാവുകയില്ല .പുറാംലോകത്തിനു  അദ്ദേഹത്തെ ഒന്നും  ചെയ്യാൻ കഴിയില്ല...ക്ഷീണി പ്പിക്കാൻ കഴിയില്ല....കാരണം ക്ഷീണി ക്കാൻ അവിടെ ഒരു വ്യക്തിത്വം ഇല്ലതന്നെ. .യാതാര്ത്യബോധത്തോടെ  അനുഭവങ്ങളോട്  തെറ്റേതു   ശരിയേത് എന്ന് സംശയിച്ചു നിൽക്കാതെ  ഉടനടി വേണ്ടപോലെ പ്രതികരിക്കുവാൻ അയാൾക്ക്‌ കഴിയുന്നതിനാൽ കര്മ്മബന്ധങ്ങളും ഇല്ലാതാകുന്നു .ഫലങ്ങൾ അപ്പോൾ സ്വാഭാവികമായും   ശ്രെയസ്കരമായി  വന്നുചേരുന്നു .....ജീവിതം ആനന്ദപ്രദമാകുന്നു ..ലളിതമാകുന്നു ..അനായാസമായ ,അനുസ്യൂതമായ ഒഴുക്കാകുന്നു ...

സെൻ  കഥ 
ജിജ്ഞാസു ആയിരുന്ന ഒരു ഭിക്ഷു  ഹക്യുൻ  എന്നാ ഗുരുവിനോട് 
"എവിടെയാണ് ബോധോദയത്തിന്റെ വഴി "?
ഗുരു :-"അത് നിന്റെ  കണ്മുന്നിലുണ്ട് "
'എന്തുകൊണ്ടാണ് എനിക്കത് കാണാനാകാത്ത്തത് ?"
"കാരണം ,നിങ്ങൾ നിങ്ങളെകുറിച്ചു  മാത്രമാണ് സദാ  ചിന്തിച്ച്ച്ചുകൊണ്ടിരിക്കുന്നത് "
"താങ്കളോ ?താങ്കൾക്കത്‌കാണാൻ പറ്റുന്നുണ്ടോ ?'
"  എനിക്ക് കാണാൻ ആവുന്നില്ല ,താങ്കൾക്കു താങ്കൾക്കു കാണാൻ ആവുന്നുണ്ട്‌ എന്നെല്ലാം പറഞ്ഞു വസ്തുതക ളെ അതിന്റെ രണ്ടറ്റങ്ങളിൽ  നിന്ന്  നോക്കിയാൽ  കാഴ്ച്ചമാറില്ല "....
ഭിക്ഷു -"ഞാനും   താങ്കളും ഇല്ലെങ്കിൽ വഴി കാണാൻ ആകുമെന്നാനൊ അതിനർത്ഥം ?"


ഗുരു പറഞ്ഞു."-കൊള്ളാം ! ഞാനും താങ്കളും ഇല്ലെങ്കിൽ പിന്നെ  ആരാണ് വഴി കാണാൻ കൊതിക്കുന്നത് ?"

Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment