Saturday, May 30, 2015

21- നാലാം ശ്ലോകം .തുടർച്ച....
 //////// തൈജസ: = തൈജസൻ//////////

 നാം ഈ കാണപ്പെടുന്ന പുറം ലോകത്ത് ജീവിക്കുന്നുണ്ടെങ്കിലും സ്വപ്ന സ്ഥാനമാകുന്ന തൈജസനാൽ  അബോധപരമായി നിയന്ത്രിക്കപ്പെട്ടാണ് ജീവിക്കുന്നതു . മനുഷ്യൻ തന്റെ മനസ്സിന്റെ തിരശീലയിൽ  പ്രകാശ പൂർവ്വം കാണുന്ന അസത്യങ്ങളായ  സങ്കല്പ്പങ്ങല്ളിൽ  രമിച്ച്ചുകൊണ്ട്‌  അതിൽ മുഴുകി കഴിയുകയാണ്. തന്റെ ആ കള്ളങ്ങളെ ഇളക്കുവാൻ മനുഷ്യൻ ആരെയും അനുവദിക്കുകയില്ല.ഒരുവന്റെ വ്യക്തിത്വം നിലനിൽക്കുന്നത്  ഈ തൈജസ ലോകത്താണ് .ജീവിതത്തിന്റെ ഒഴുക്കിൽ എല്ലായിടത്തും ഈ സങ്കല്പ്പ വ്യക്തിത്വം തട്ടി തടഞ്ഞു പ്രശ്നമുണ്ടാക്കുകയാണ്. കുട്ടിക്കാലം മുതൽക്കു ഉള്ളിൽ  കയറിക്കൂടിയ ആശയങ്ങൾ  ആണ് വ്യക്തിത്വമായി ഉറഞ്ഞു കൂടുന്നത്.ഉള്ളിൽ  സത്യത്തിൽ നമുക്ക് ഒരു വ്യക്തിയെ കാണാൻ കഴിയുകയില്ല.കുട്ടിക്കാലം മുതൽ കയറിയ പലപല ചിന്തകളും സങ്കൽപ്പങ്ങളും  ആയ ആശയങ്ങൾ ആണ് കലപില കൂട്ടിക്കൊണ്ടിരിക്കുന്നത്.അതിനു വ്യക്തമായ തെളിവാണ് എതെങ്കിലുംതരത്തിൽ നാം കണ്ടതോ കേട്ടതോ ആയ ആശയങ്ങളെ മാത്രമേമനസ്സ്  പല അനുപാതത്തിൽ കൂട്ടിച്ചേർത്തു  കാണിക്കുകയുള്ളൂ എന്ന  സത്യം .സ്വപ്നങ്ങൾ പോലും അങ്ങനെ തന്നെ.അതിനാൽ  ബോധവാൻ തൈജസ ലോകത്തെ ഈ  കെണി തിരിച്ചരിഞ്ഞു  എല്ലാം വെറും  സങ്കൽപമായി  കണ്ടു ,അവയുടെ പ്രാധാന്യത്തെ ഉപേക്ഷിക്കുന്നു, അവയെ അത്യാവശ്യമുള്ളപ്പോൾ  മാത്രം ഉപയോഗിക്കുവാൻ വേണ്ടി ദൂരെ മാറ്റി വെക്കുമ്പോൾ  ആകുന്നു യഥാർത്ഥ  "സമ്യക്കായ ന്യാസം "(സന്യാസം ) സംഭവിക്കുന്നത്‌ .അനുഭവങ്ങൾ  നേരിട്ട് വന്നുകൊണ്ടിരിക്കുകയാണ് .അവ നല്ലതോ ചീത്തയൊ എന്നൊക്കെ സദാ തരം  തിരിക്കുന്നത് മനസ്സാണ്.  എല്ലാറ്റിനെയും രണ്ടായിക്കാട്ടുന്ന ആ മനസ്സ് ഉപേക്ഷിക്കപ്പെടുമ്പോൾ നാം സർവ തും ഉപേക്ഷിച്ചു കഴിഞ്ഞു.അപ്പോൾ മാത്രമേ നമുക്ക് ജീവിതത്തെ ,അതിലെ ഒരോ  അനുഭവത്തെയും സമൂലമായി  ആസ്വദിക്കുവാൻ സാധിക്കു.ഒരു നല്ല പ്രത്യേക ഭക്ഷണം ഒരു പ്രത്യേക  റസ്റ്റൊരണ്ടിൽ കയറി  കഴിക്കുമ്പോൾ മനസ്സ് ചിന്തകളിലൂടെ നമ്മുടെ ബോധത്തെ മറ്റെവിടെയോക്കെയോ കൊണ്ടുപോയി കറക്കുന്നു...അവസാനം കഴിപ്പ്‌ മുഴുവൻ കഴിയുംപോളാണ്  "അയ്യോ തീർന്നുപൊയല്ലൊ ,..കുറച്ചുകൂടി .....ഇല്ല ..അല്ലെ .വേണ്ട ..സാരമില്ല..."എന്ന് പറയേണ്ടി വരുന്നത് . എന്തൊക്കെയോ സ്വാദു  കിട്ടുകയും ചെയ്തിരുന്നു .പക്ഷെ ആ കൊതി ഇരട്ടിയായിക്കഴിഞ്ഞു.പിന്നീടു നമ്മുടെ ഏറ്റവും പ്രധാന പദ്ധതികൾക്കുള്ള പ്രധാന യാത്ര  ആ പ്രത്യേക റസ്റ്റൊരണ്ടി നടുത്തുകൂടി നാം പ്ലാൻ ചെയ്യാനും അവിടെത്തന്നെ വരാനും  നിർബന്ധിതനാകുന്നു . എന്നാൽ ചിന്തകളില്ലാതെ പൂർണ്ണ  ബോധത്തോടെ സാവധാനം ധ്യാനാത്മകമായി  ആ ഭക്ഷണം ആസ്വദിച്ചു തീരുമ്പൊഴെക്കും നാം അതിനെ മതിയാക്കിക്കഴിയും.നാം പിന്നെ അവിടെ വരുകയില്ല.ജീവിതവും ഇങ്ങനെതന്നെ.ജീവിതം ബോധത്തിൽ ജീവിച്ചു തീർത്തില്ലെങ്കിൽ മരിക്കുംപോളും  ആ ആഗ്രഹങ്ങൾ ഊർജരൂപത്തിൽ രണ്ടായി അവശേഷിക്കുകയും അവയുടെ  യോഗ പൂർത്തീകരണത്തിനായി
 ഭൂമിയിൽ  രൂപമാറ്റത്തോടെ അവതരിക്കുകയും ചെയ്യുന്നു.ജീവിതത്തെ  നിയന്ത്രിക്കുവാൻ സങ്കൽപ്പലൊകമായ  തൈജസനെ അനുവദിച്ചുകൂടാ .കാരണം മനസ്സ്.....അവൻ ഏറ്റവും നല്ലൊരു തൊഴിലാളി മാത്രമാണ് .അത്  ഏറ്റവും വൃത്ത്തികെട്ട ഒരു മുതലാളിയുമാണ് .ഇവിടെയാണ് സ്വർഗനരകങ്ങൾ സൃഷ്ടിക്കപ്പെടുന്നത്...തൈജസലോകത്താൽ നിയന്ത്രിക്കപ്പെടുന്നവൻ നരകത്തിലാണ് .അയാൾ അന്ധനാണ്.ആ സങ്കൽപ്പലോകത്താൽ  നിയത്രിക്കപ്പെടുന്നവൻ  എപ്പോഴും കർമ്മബന്ധങ്ങളെ നേരിടേണ്ടി വരുന്നു. . അതിനാൽ  ആത്മ ബോധത്തെ ഉയര്ത്തിക്കൊണ്ട് തൈജസനെ നിയന്ത്രിക്കുമ്പോൾ  വിക്രമാദിത്യ ചക്രവർത്തി അടിമയാക്കിയ അത്ഭുത വേതാളത്തെ  പോലെ  അവൻ (മനസ്സ്) നമുക്കായി ഗുണകരമായ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു . അപ്പോൾ ജീവിതം ലളിതവും അത്യാനന്ദപ്രദവും  ആകുന്നു .നാം സ്വർഗത്തിന്റെ വാതിലുകളിലൂടെ അകത്തേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു...നാം ശിശുക്കളേപോലെ നിഷ്കളങ്കരായി ആ ദൈവരാജ്യത്തിൽ  കടന്നിരിക്കുന്നു.....തുടരും ...

സെൻ കഥ -
സ്വർഗനരക കവാടങ്ങൾ -
നോബുഷിഗെ  എന്ന  പട്ടാളക്കാരൻ ഹക്യുനെ സമീപിച്ചു ചോദിച്ചു .."യതാർതത്തിൽ  സ്വര്ഗവും നരകവും ഉണ്ടോ?"
ഹക്യുൻ :-"നിങ്ങൾ ആരാണ്?"
അയാൾ  :"ഞാൻ ഒരു യോധാവാണ് ".
ഹക്യുൻ :-"ഹ ഹ ..നിങ്ങളോ ..യോധാവോ?...ഏതു ഭരണാധികാരി യാണ് നിങ്ങളെപ്പോലെ ഒരുത്തനെ അംഗരക്ഷകനാക്കുക?കണ്ടിട്ടൊരു ഭിക്ഷക്കാരനെ പോലെയുണ്ട്.."
കുപിതനായ നോബുഷിഗെ വാളെടുക്കാൻ തുടങ്ങി
ഹക്യുൻ -"കയ്യിൽ  വാളുണ്ടല്ലേ ,എന്റെ തലയറക്കുവാനുള്ള മൂർച്ച  നിന്റെ വാളിനില്ല.."
നോബുഷിഗെ വാൾ  ശക്തിയായി വലിച്ചൂരി...
അപ്പോൾ ഹക്യുൻ പറഞ്ഞു  ;-" ഇതാ നരകത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്നു"
ഈ വാക്കുകൾ  കേട്ടതും യോദ്ധാവ് വാൾ  വലിച്ചെറിഞ്ഞു ഗുരുവിനെ വണങ്ങി ..
ഹക്യുൻ  പറഞ്ഞു :- "ഇതാ സ്വർഗത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്നു "..

Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment