Tuesday, June 9, 2015

29- അഞ്ചാം  ശ്ലോകം ..തുടർച്ച....

////////// ചേതോമുഖ = ചേതസ്സാകുന്ന (ജാഗ്രൽ സ്വപ്നങ്ങളിലുള്ള ബോധമാകുന്ന ) മുഖത്തോടു കൂടിയവനുമായ
പ്രാജ്ഞ:=പ്രാജ്ഞൻ
ത്രിതീയ: പാദ: = മൂന്നാമത്തെ പാദമാകുന്നു .//////////////
                               സുഖ സുഷുപ്തിസ്ഥാനം ഒരു വാതിലാണ് ,നിഷ്കളങ്കതയുടെയും സ്നേഹത്തിന്റെയും  ഔന്നത്യമാ ണത് ..പരമാത്മബോധത്തിലേക്ക് ഉള്ള ഒരു കവാടമായി ഇത് വർത്തിക്കുന്നതിനാൽ  ഇതിനെ ഋഷി, ചേതോമുഖൻ എന്നും വിളിക്കുന്നു.ചേതസ്സ്  എന്നാൽ മനസ്സ് . മനസ്സ്  ആ സ്ഥാനത്തിനു മുഖമായി നിലകൊള്ളുന്നു .തൈജസ  സങ്കൽപ്പ ലോകം  ആണ് ഇവിടെ ആ മുഖം .ഒരുവന്റെ മുഖം അനുസരിച്ചാണ് ഒരുവൻ  എങ്ങനെയായിരിക്കുമെന്ന് അനുമാനിക്കുന്നതും അനുമാനിക്കപ്പെടുന്നതും.മനസ്സ് എങ്ങനെ ഇരിക്കുന്നുവോ അതുപോലെയാണ് നാം ലോകവും കാണുന്നത്..മനസ്സിലെ ആശയങ്ങൾ  ആണ് പുറംലോകത്തെ പലര്ക്കും പലതായി  അനുഭവിപ്പിക്കുന്നത്.ഒരേ  ചുവപുനിറം  തന്നെ  കമ്യൂണിസ്റ്റിന്  തന്റെ  അത്തരം ആശയത്തെയും, പൂജാരിക്ക് കുംകുമത്തെയും , ഇറച്ചിവെട്ടുകാരനു രക്തത്തെയും അനുഭവിപ്പിക്കുന്നു ..അപ്പോൾ മനസ്സനുസരിച്ചാണ്  ഒരേ ലോകത്തെ നാം പലതായി അനുഭവിക്കുന്നത്.ഈ മനസ്സാകട്ടെ വാസനകളും  അടിച്ചമർത്തലുകളും നിറഞ്ഞതാണ്‌ .ബീജാവസ്തയിലുള്ള  അവയാണ് മുഖം എങ്ങനെയിരിക്കണം എന്ന് തീരുമാനിക്കുന്നത്. അതായത് ബീജാവസ്തയിലുള്ള  വാസനകളെ  പ്രവർത്തിച്ചു  അനുഭവിച്ചുഎരിച്ചു തീർക്കുവാനും  അങ്ങനെ  ആ ശുധബോധവുമായി ഒന്നുചെരുവാനുമാണ്  നാം എന്ന  ആഗ്രഹങ്ങൾ  ലോകത്ത്  മനുഷ്യരൂപം പ്രാപിക്കുന്നത്  .
പക്ഷെ ശരീരം മറച്ചു നടക്കുന്ന ഈ ലോകത്ത് ആ സ്വാഭാവിക ആഗ്രഹങ്ങൾ അനുവദിക്കപ്പെട്ടിട്ടില്ല ..അപ്പോൾ വാസനകൾ  പുറംലോകത്തു വിഹരിച്ചുകൊണ്ട്    അവയെ  അനുഭവിച്ചു തീർക്കാൻ കഴിയാതെ ഉള്ളിലേക്ക് ,സങ്കൽപ്പങ്ങളിലേക്ക് അടിച്ചർത്തപ്പെടുകയും ..അവ വാസനകളുമായി  കൂട്ടിയിടിച്ചു  പെറ്റുപെരുകി മഹാ വൃക്ഷംപോലെ വളർന്നു  സങ്കൽപ്പ  തൈജസ ലോകം തീർക്കുകയും ചെയ്യുന്നു. പുറത്തെ ബാഹ്യലോകത്തിനേക്കാൾ ഒരുപാട് പ്രാധാന്യം കുറഞ്ഞ  , അത്യാവശ്യ ഉപയോഗത്തിന് മാത്രം നിലനിന്നിരുന്ന ഈ ലോകം ,ക്രമാതീതമായി വലുതാവുകയും ...പുറത്തുള്ള , വിശപ്പും ദാഹവുമുള്ള കൂടുതൽ സത്യമായ ബാഹ്യ ലോകത്തേക്കാൾ പ്രാധാന്യം നേടുകയും ചെയ്യുന്നു. അതോടെ ഭക്ഷണ ത്തിനായിട്ടല്ലാതെ അവൻ സ്വന്തം അഹംകാരത്തെ  ത്രിപ്തീപ്പെടുത്താനായി കൊലപാതകവും ആത്മഹത്യയും മോഷണവും ചതിയും ചെയ്തു തുടങ്ങുന്നു.അതോടെ സത്യങ്ങളെ നേരിട്ട് അനുഭവിക്കാത്ത സങ്കൽപ്പലൊകത്തു  ജീവിക്കുന്നവരായി,നരകതുല്യരായി മനുഷ്യർ  മാറിക്കഴിഞിരിക്കും ...ശിശുവായിരുന്നപ്പോൾ നിഷ്കളങ്കനായ , സത്യലോകത്തിന്റെ ആഹ്ലാദവും സ്വാതന്ത്രിയവും  മാത്രം അനുഭവിച്ചിരുന്നവന്റെ  ..ഉള്ളിലേക്കുള്ള  ആ സത്യലോകത്ത്തിന്റെ വാതിൽ  പിന്നീടുവന്ന ആ  മനസ്സിനാൽ മറഞ്ഞുപോയി .അതിനാൽ  ആണ് ക്രിസ്തു "വീണ്ടും  ശിശുവാകുംപോൾ ദൈവരാജ്യം ലഭിക്കു"മെന്ന് പറഞ്ഞത്."നിർമന"മെന്നു ബുദ്ധനും  "ചിത്തവൃത്തി നിരോധനമെന്ന്" പതംജലിയും  പറഞ്ഞത് ഇതുതന്നെയാണ്..ചുരുക്കത്തിൽ ഒരുവൻ  നന്നാകുന്നത് അവന്റെ മുഖം നേരെയാക്കുന്നതോടെയാണ് ...ഇവിടെ തടസമായിരുന്ന മനസ്സകുന്നമുഖം നിശബ്ദമാക്കുമ്പോൾ  മേൽ  വിവരിച്ച മൂന്നു ലോകങ്ങൾ ഒന്നാകുവാനും ആനന്ദം ഭുജിക്കുവാനും തുടങ്ങുന്നു. ഇന്ദ്രിയസംവേദനങ്ങളും തടസമില്ലാതെ ബോധത്തിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നു .എല്ലാം ഒന്നാകുവാൻ തുടങ്ങുന്നു ..പക്ഷെ അത് അത്ര എളുപ്പവുമല്ല.സ്വന്തം മുഖത്തെ തകർക്കാൻ  ആരാണ് തയാറാകുക..അല്ലെങ്കിൽ അത് വളരെ ലളിതമാണ്..ചെറിയ ചില ധ്യാനങ്ങൾ മതിയാകും.പക്ഷെ മാനസീകമായി പൂർണമായി സമർപ്പിക്കണമെന്ന് മാത്രം.അതിനു കഴിഞ്ഞാൽ  ജീവിതത്തിലെ എറ്റവും വലിയ നേട്ടവും അതുതന്നെയാണ്.കാരണം അപ്പോൾ ബോധം നാല് പാദങ്ങളിൽ രണ്ടു പാദങ്ങളും  കടന്നു  "തൈജസൻ " എന്ന മൂന്നാം പാദത്തിൽ സുസ്ഥിരമായികൊണ്ട് തന്റെ ബാഹ്യമായ ദൈനംദിന ജീവിതത്തിലും സുഷുപ്തിയിലുമൊക്കെ  സദാ ആനന്ദം ഭുജിക്കുന്നു... അതിൽ തുടരുന്ന ഒരുവൻ  പൂർണമായി ഒന്നായി ലയിച്ചു ചേർന്ന് അടുത്തതും അവസാനത്തേതും ആയ  സ്ഥാനമായ പരമമായ തുരീയമായിമാറുന്നു...
മനസ്സിനെ സൃഷ്ടിക്കുന്നത് വാസനകളാണ് ..വാസനയും അതുമൂലം ഉണ്ടാവുന്ന കർമ്മത്തെയും അതിനെ ശുദ്ധീകരിക്കുന്നതിനെ പറ്റിയും പറയുന്ന ഒരു മാർഗം .....
ഭഗവദ് ഗീത :-
ഗതസംഗസ്യ മുക്തസ്യ ജ്ഞാനാവസ്ഥിതചേതസഃ യജ്ഞായാചരതഃ കര്‍മ സമഗ്രം പ്രവിലീയതേ (23)
സംഗരഹിതനും മുക്തനും ജ്ഞാനനിഷ്ടനും യജ്ഞത്തിനായി ക‍ര്‍മ്മം അനുഷ്ഠിക്കുന്നവനുമായ അവന്റെ എല്ലാ ക‍ര്‍മ്മവും നശിച്ചു പോകുന്നു.-------------------------------------------------------------------------------------------  
ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത്സ്വനുഷ്ഠിതാത് സ്വധര്‍മേ നിധനം ശ്രേയഃ പരധര്‍മോ ഭയാവഹഃ (35)-----------------------------------------------------------------------------------------------
 വിധിപ്രകാരം അനുഷ്ഠിച്ച പരധ‍ര്‍മ്മത്തെക്കളും ഗുണഹീനമായ സ്വധ‍ര്‍മ്മമാണ് ശ്രേയസ്ക്കരം. സ്വധ‍ര്‍മ്മാനുഷ്ഠാനത്തി‍ല്‍ സംഭവിക്കുന്ന മരണവും ശ്രേയസ്ക്കരമാണ്. പരധ‍ര്‍മ്മം ഭയാവഹമാകുന്നു.

സ്വേ സ്വേ കര്‍മണ്യഭിരതഃ സംസിദ്ധിം ലഭതേ നരഃ സ്വകര്‍മനിരതഃ സിദ്ധിം യഥാ വിന്ദതി തച്ഛൃണു (45) ------------------------------------------------------------------------------------------------------------------
 അവനവന്റെ കര്‍മ്മത്തി‍ല്‍ നിഷ്ഠയുള്ള മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു. സ്വകര്‍മ്മത്തി‍ല്‍ നിരതനായവന്‍ സിദ്ധിയെ പ്രാപിക്കുന്നതെങ്ങനെയെന്നു കേട്ടാലും. യതഃ പ്രവൃത്തിര്‍ഭൂതാനാം യേന സര്‍വ്വമിദം തതം സ്വകര്‍മണാ തമഭ്യര്‍ച്യ സിദ്ധിം വിന്ദതി മാനവഃ (46)----------------------------------------------------------------------------------- യാതൊന്നില്‍നിന്ന് സകലപ്രാണികളുടെയും പ്രവൃത്തിയുണ്ടാ കുന്നുവോ, യാതൊന്നിനാല്‍ ഈ വിശ്വമഖിലം വ്യാപ്തമായിരിക്കുന്നുവോ, ആ ഈശ്വരനെ അവനവന്റെ കര്‍മ്മം കൊണ്ട് ആരാധിച്ച് മനുഷ്യന്‍ സിദ്ധിയെ പ്രാപിക്കുന്നു
സ്വഭാവജേന കൌന്തേയ നിബദ്ധഃ സ്വേന കര്‍മണാ കര്‍തും നേച്ഛസി യന്മോഹാത്കരിഷ്യസ്യവശോപി തത് (60)------------------------------------------------------------------------------------------------------------------------------------ ഹേ കൗന്തേയ, നിന്റെ സ്വഭാവജന്യമായ കര്‍മ്മത്താ‍ല്‍ ബദ്ധനായ നീ യുദ്ധം ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും നിനക്ക് ആ കര്‍മ്മം നിസ്സഹായനായി ചെയ്യേണ്ടതായി വരും.--------------------------------------
ദേഹഭൃതാ ശക്യം ത്യക്തും കര്‍മാണ്യശേഷതഃ യസ്തു കര്‍മഫലത്യാഗീ സ ത്യാഗീത്യഭിധീയതേ (11)------------------------------------------------------------------------------------------------------------- ദേഹിയ്ക്ക് "കര്‍മ്മ"ങ്ങളെ തികച്ചും പരിത്യജിക്കുവാന്‍ സാദ്ധ്യമല്ല. "കര്‍മ്മഫലത്തെ" ത്യജിക്കുന്നവന്‍ തന്നെയാണ് ശരിയായ ത്യാഗി എന്നു പറയപ്പെടുന്നു.
....തുടരും.

Read more on Blog- http://mandookyam.blogspot.in/
Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment