Monday, June 1, 2015

23  - അഞ്ചാം  ശ്ലോകം ......


യത്ര സുപ്തോ കഞ്ചന കാമം കാമയതേ
കഞ്ചന സ്വപ്നം പശ്യതി തത്സുഷുപ്തം
സുഷുപ്ത സ്ഥാന ഏകീ ഭൂതഃ പ്രജ്നാനഘന
ഏവാനന്ദമയോ ഹ്യാനന്ദഭുക്ചേതോമുഖഃ പ്രാജ്നസ്തൃതീയ പാദഃ


യത്ര = യാതൊരു സ്ഥാനത്തിൽ () യാതൊരു കാലത്തിൽ ആണോ
സപ്ത:= സുപ്തനായവൻ = ഉരങ്ങിയവൻ
കംചന കാമം =യാതൊരു കാമത്തെയും
: കാമയതേ  = കാമിക്കാതിരിക്കുകയും
കംചന സ്വപ്നം = യാതൊരു സ്വപ്നത്തേയും
പശ്യതി = കാണാതിരിക്കുകയും ചെയ്യുന്നത്
തത്  = അത് = സ്ഥാനം (കാലം
സുഷുപ്ത: = സുഷുപ്തമാകുന്നു
സുഷുപ്തസ്ഥാന = സുഷുപ്തമാകുന്ന  സ്ഥാനത്തോട് കൂടിയവനും
ഏകീഭൂത:= ഏകീഭൂതനും = ദ്വൈതമെല്ലാം അതിന്റെ വിസ്ഥാരത്തോട്  കൂടി ഒന്നായി തീർന്നതുപോലെ രിക്കുന്നവനും
പ്രജ്ഞാന ഘന : ഏവ = പ്രജ്ഞാന ഘനൻ തന്നെ ആയിട്ടുള്ളവനും = പ്രജ്ഞാനം മാത്രം ഞെരുങ്ങിചേർന്ന   തുപോലെ ഇരിക്കുന്നവനും
ആനന്ദമയ := ആനന്ദമയനും = മിക്കവാറും ആനന്ദംതന്നെ ആയുള്ളവനും
ആനന്ദഭുക് = ആനന്ദത്തെ  ഭുജിക്കുന്നവനും
ചേതോമുഖ = ചേതസ്സാകുന്ന(ജാഗ്രൽ സ്വപ്നങ്ങളിലുള്ള ബോധമാകുന്ന ) മുഖത്തോടു കൂടിയവനുമായ
പ്രാജ്ഞ:=പ്രാജ്ഞൻ 
ത്രിതീയ: പാദ: = മൂന്നാമത്തെ പാദമാകുന്നു .

 ----------------
        സാരിപുത്ത  ,ബുദ്ധനോട്‌ പറഞ്ഞു... ഞാൻ ധ്യാന നിരതൻ ആയിരിക്കുമ്പോൾ പല ദ്രിശ്യങ്ങളും കാണാൻ ഇടയായി .. സൊർഗ്ഗം , നരകം , ദേവന്മാർ തുടങ്ങിയ പലതും.. ഇവ'യെല്ലാം വള'രെ യാഥാർത്ത്യമായിരുന്നു... ഇത്‌ പറയാനാണ്‌ ഞാൻ അങ്ങയുടെ മുന്നിലേക്ക്‌ ഓടി വന്നത്‌.. 
ബുദ്ധൻ പറഞ്ഞു " ഇതിൽ പ്ര'ത്യേകിച്ച്‌ ഒന്നുമില്ല , ഇത്‌ വെറും സ്വപ്നമാണ്‌ "
സാരിപുട്ട പറഞ്ഞു " അങ്ങ്‌ എന്താണ്‌ പറയുന്നത്‌ സ്വപ്നമോ?!! 
ഞാൻ കണ്ടത്‌ എല്ലാം എന്റെ മുന്നിൽ ഇരിക്കുന്ന അങ്ങയേക്കാൾ യാഥാർത്ത്യമായിരുന്നു... ദൃശ്യത്തിൽ ഞാൻ കണ്ട പുഷ്പത്തിനു സുഗന്ദം ഉണ്ടായിരുന്നു, എനിക്ക്‌ അത്‌ തൊട്ട്‌ നോക്കുവാൻ കഴിയുമായിരുന്നു, ഈ ഭൂമിയിൽ ഞാൻ കണ്ട പുഷപങ്ങളേക്കാൾ യാഥാർത്ത്യമായിരുന്നു അത്‌...
ബുദ്ധൻ പറഞ്ഞു " എങ്കിൽ നീ പുരിക മദ്ധ്യത്തിൽ കേന്ദ്രീകൃതനായിരുന്നു, അതുകൊണ്ട്‌ സ്വപ്നവും യഥാർത്ത്യവും ഒന്നായിരുന്നു...എന്ത്‌ ത'ന്നെയായാലും നിന്റെസ്വപ്നം  മുഴുവൻ യാഥാർത്ത്യമായിരുന്നു, യാഥാർത്ത്യം സൊപ്നവുമായിരുന്നു, വാസ്തവത്തിൽ ഇവ തമ്മിൽ യാതൊരു അന്തരവുമില്ല"
ഇനി കാര്യത്തിലേക്ക്‌ നമുക്ക്‌ കടക്കാം...
നിങ്ങൾ പലരും മ'റ്റൊരാളെ ഹിപ്‌'നൊറ്റൈസ്‌ ചെയുന്നത്‌ കണ്ടിട്ടുണ്ടാകും... അതിനു വിധേയനായ വ്യക്തി അതിനു വിധേയനാക്കുന്ന വ്യക്തി പറയുന്നത്‌ പിൻ തുടരുന്നത്‌ കണ്ടിട്ടി'ല്ലെ?
എന്താണ്‌ അവിടെ സംഭവിക്കുന്നത്‌?
വിധേയനാകുന്ന വ്യക്തിയോട്‌ ദൃഷ്ടികൾ ഒരു ബിന്ദുവിലേക്ക്‌ കേന്ദ്രീകരിക്കാൻ പറയുന്നു..
നിങ്ങളുടെ കണ്ണുകൾ ഒരു പ്ര'ത്യേക ബിന്ദുവിൽ കേന്ദ്രീകരിക്കുമ്പോൾ ഒരു 3 മിനിറ്റിനുള്ളിൽ നിങ്ങളുടെ ആന്തരിക ശ്രദ്ധ മൂന്നാം കണ്ണിലൂടെ ഒഴുകാൻ തുടങ്ങുന്നു...നിങ്ങളുടെ മുഖം മാറാൻ തുടങ്ങുന്നു... നിങ്ങളുടെ മുഖ ചേതന നഷ്ടമാകുന്നു, അഗാധ നിദ്രയിലേക്ക്‌ പോകുന്നു... ഈ ഭാവ വ്യത്യാസം ഹിപ്‌'നോട്ടിസ്റ്റിനു മനസിലാക്കാം...
അതായത്‌ നിങ്ങളുടെ എല്ലാ ശ്രദ്ധയും ഈ മുന്നാം കണ്ണ്‌ വലി'ച്ചെടുക്കുന്നു..
എല്ലാ ഊർജ്ജവും അങ്ങോട്ട്‌ ഒഴുകുന്നു..
ഇനി നിങ്ങളൊട്‌ ഉറങ്ങാൻ പറയുന്നു..
നിങ്ങൾ ഉറങ്ങുന്നു...
നിങ്ങൾ ഒരു രാജാവാണെന്ന് പറയുന്നു... നിങ്ങളുടെ മുഖ ഭാവം മാറുന്നു.. നിങ്ങൾ രാജാവിനെ പോലെ സംസാരിക്കുന്നു.. ചേഷ്ടകൾ കാണിക്കുന്നു..
ഇനി നിങ്ങളുടെ കയ്യിൽ ഒരു കല്ല് വെച്ച്‌ തന്നിട്ട്‌ പറയുന്നു നിങ്ങളുടെ കയ്യിൽ ഒരു തീ കട്ടയാണ്‌ വെച്ച്‌ തന്നത്‌ എന്ന് ... നിങ്ങൾക്ക്‌ കടുത്ത ചൂട്‌ അനുഭവ പെടുന്നു.. കൈ പൊളുന്നു...
ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു..?
കാരണം ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ പുരിക മദ്ധ്യ കേന്ദ്രത്തിലാണ്‌ ... നിങ്ങളുടെ സങ്കൽപങ്ങൾ ഹിപ്നോട്ടിസ്റ്റ്‌ തരുന്ന നിർദ്ദെശങ്ങളാണ്‌ അവ നിങ്ങൾക്ക്‌ ഉണ്മയായി ഭവിക്കുകയും ചെയ്യുന്നു..
അതുകൊണ്ട്‌ ഈ കേന്ദ്രത്തിൽ വാസ്തവത്തിൽ സങ്കൽപ്പവും ഉണ്മയും തമ്മിൽ യാതൊരു അന്തരവുമില്ല...
അത്‌ കൊണ്ടാണ്‌ ശങ്കരാചാര്യർ പറഞ്ഞത്‌ ലോകം മുഴുവൻ ഒരു സ്വപ്നം  ആണെന്ന്... 



ചുരുക്കത്തിൽ തൈജസലൊകവും വൈശ്വാനര ലോകവും തമ്മിൽ അവയനുഭവിക്കുന്ന  ബോധകെന്ദ്രത്ത്തിൽ  വ്യത്യാസമൊന്നുമില്ല .രണ്ടും ആ വിശ്വ ബോധത്തിന്റെ സ്വപ്നങ്ങൾ മാത്രമാണ് .ആ വിശ്വബോധം അനന്തശയനം ആയി നെടുനീള ത്തിൽ വ്യാപിച്ചു കിടന്നു കൊണ്ട് കാണുന്ന സ്വപ്നങ്ങളാണ് ഭൌതിക വൈശ്വാനര ലോകവും സങ്കൽപ്പ  തൈജസ  ലോകവും .പക്ഷെ ആ സ്വപ്നങ്ങൾ കാണുമ്പോൾ അവ യാതാർത്യമായി ത്തന്നെ തോന്നുന്നതിനാൽ ,അപ്പപ്പോൾ ആ അനുഭവങ്ങൾ  മാത്രം അവിടെ ഉള്ളതിനാൽ അവക്കൊക്കെയും പ്രാധാന്യം നൽകി ഓരോ പാദങ്ങളായിത്തന്നെ ഋഷി കണക്കാക്കുന്നു.
ഈ രണ്ടു ലോകങ്ങളിൽനിന്നും വ്യത്യസ്ഥനായി , --  ഇവയെ കാണുന്ന മൂന്നാമനായി തന്നെ സ്വയം അനുഭവിക്കുന്നയാൾ  നിലകൊള്ളുന്നത് മൂന്നാമത്തെ ലോകമായ സുഷുപ്ത്തിയിൽ  ആയിരിക്കും.അവൻ  ഇവയെരണ്ടിനെയും നന്നായി അറിയുന്നു .അവൻ ഇവരണ്ടിലും പെടുന്നില്ല.അവൻ ഇവക്കു കാഴ്ചക്കാരൻ മാത്രമായിരിക്കും .ആ സാക്ഷീഭാവത്തിൽ നിലകൊള്ളുന്ന ,അത്യാനന്ദം നിറഞ്ഞ,പൂർണമായും സ്വതന്ത്രനായ ഇവൻ "പ്രാജ്ഞൻ " എന്നറിയപ്പെടുന്നു......തുടരും....

Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment