Saturday, June 6, 2015

27 - അഞ്ചാം  ശ്ലോകം ..തുടർച്ച....



/////////////// ആനന്ദമയ := ആനന്ദമയനും = മിക്കവാറും ആനന്ദംതന്നെ ആയുള്ളവനും
ആനന്ദഭുക് = ആനന്ദത്തെ  ഭുജിക്കുന്നവനും/////////////////
        സുഖ സുഷുപ്തിയിൽ  അല്ലെങ്കിൽ  ജാഗ്രത്തിലെ ബോധം നഷ്ടപ്പെടുമ്പോൾ നാം എത്തുന്ന സ്ഥാനമാണ് "പ്രാജ്ഞൻ" എന്ന് ഋഷി വിളിക്കുന്ന ഈ സ്ഥാനം.പ്രാജ്ഞൻ  ഭുജിച്ചു കൊണ്ടിരിക്കുന്നത്  തന്റെ സ്ഥായീ ഭാവമായ  ആനന്ദം തന്നെയാണ് .അതുകൊണ്ടാണ് നല്ല,ആഴത്തിലുള്ള ഒരു ഉറക്കം കഴിയുമ്പോൾ നാം ഉണ്മെഷവാന്മാരാകുന്നത് ..ആ സുഖ സുഷുപ്തിയിൽ നാം ആനന്ദം ഭുജിക്കുകയായിരുന്നു ..അതുകൊണ്ടാണ്  സുഖ സുഷുപ്തിയിൽ വീഴുന്ന ഒരുവന്റെ മുഖത്ത് ബുദ്ധവിഗ്രഹത്ത്തിലെതു   പോലുള്ള ഒരു നേരിയ പുഞ്ചിരി യുടെ ലാഞ്ചന കാണുവാൻ കഴിയുന്നത്‌....അതെ സുഖസുഷുപ്തി സ്ഥാനത്ത്  നിലയുറപ്പിച്ചു കൊണ്ട് ബോധത്തെ ജാഗ്രത്തിലെക്കും എത്തിക്കുമ്പോൾ  ഒരു സാധകൻ   ഉണർന്നിരിക്കുമ്പോഴും ഈ ആനന്ദം തന്നെ പ്രധാനമായും ഭുജിച്ച്ചുകോണ്ടിരിക്കുന്നു ..അയാൾ  ഒഫീസിൽ പോവുമ്പോഴും ജോലിചെയ്യുമ്പോഴും ഉണ്ണുമ്പോഴും സംസാരിക്കുമ്പോഴും ഒക്കെ ഈ ആനന്ദം ഭുജിച്ച്ച്ചുകൊണ്ടിരിക്കുന്നു .കാരണം അയാൾ  തന്റെ പരിശീ ലനത്തിലൂടെ തന്റെ  ബോധത്തിന്റെ പാദങ്ങൾ  ഉറപ്പിച്ചിരിക്കുന്നത് ജാഗ്രത്തിൽ കാണുന്ന പബാഹ്യ ലോകത്തല്ല . അവ ഊന്നിനിൽക്കുന്നതു മിക്കവാറും ആനന്ദം തന്നെയായ ആന്തരീക പ്രാജ്ഞന്റെ  സത്യലോകത്താണ് .അയാൾ  അതിനാൽ  പുറം ലോകത്താൽ ...അവിടെയുള്ള ആളുകളാൽ സ്വാധീനിക്കപ്പെടുകയില്ല ...കാരണം അയാളെ സംബന്ധിച്ചു  പുറംലോകം ഒരു സിനിമാ സ്ക്രീൻ എന്നതുപോലെ പ്രാധാന്യം കുറഞ്ഞതായിക്കഴിഞ്ഞു ..താൻ കാറിന്റെയും വീടി ന്റെയും ഒക്കെരൂപത്തിൽ തെരഞ്ഞ   അവനെടുമ്പോൾ വല്ലപ്പോഴും മാത്രം ലഭിക്കാറുള്ള ആ ആനന്ദത്തിന്റെ അളവറ്റ ....അക്ഷയഖനി ഇവിടെയനുളതെന്നു  അയാൾ  അറിഞ്ഞിരിക്കുന്നു ......ജാഗ്രത്തിൽ  മിക്കപ്പോഴും വെറും സങ്കല്പ്പത്തിലൂടെ  മാത്രം അറിഞ്ഞ ആനന്ദം ഇവിടെ സങ്കൽപ്പങ്ങൾ  ഒഴിഞ്ഞതിനാൽ യഥാർത്ഥ ത്തിൽ അനുഭവിക്കുന്നു....അപ്പോൾ തന്റെ ജീവിതം യഥാർത്ഥ ത്തിൽ ശാശ്വതമായി വിജയപ്രദമാകുന്നു  എന്ന് അയാൾ  തിരിച്ചറിയുന്നു.....കാരണം ഈ ആനന്ദത്തിന്  ദുഖമായി പരിവര്ത്തനം സംഭവിക്കുകയില്ല തന്നെ .....

സെൻ കഥ

ഒരിക്കൽ ബോധിധർമ്മൻ  പല  വര്ഷം ഒരു മതിലിനഭിമുഖമായി ധ്യാനത്തിലിരുന്നു .ഒരു കണ്ഫ്യൂഷൻ സന്യാസി അടുത്തുവന്നു ശ്രധയാചിച്ച്ചു .. 7 ദിവസം മൗനമായി  ഇരുന്നു...സന്യാസിയും... അവസാനം അയാൾ  തന്റെ ആത്മാർഥത തെളിയിക്കുവാൻ വാൾ എടുത്ത് തന്റെ കയ്യ് അറുത്തു  . "കുറെ വർഷങ്ങളായി ഞാൻ മനസ്സമാധാനം തേടി നടക്കുകയാണ് ..അതെങ്ങനെ കണ്ടെത്താൻ ആകുമെന്ന്  കാണിച്ച് തരാൻ താങ്കൾക്കാകുമെന്നു  എനിക്കറിയാം ..ഇതാ എന്റെ സത്യസന്ധതക്കു തെളിവ് ."
ബോധിധർമ്മൻ :- "എനിക്ക് നീ കയ്യ്  തരേണ്ട ...മനസ്സ് കൊണ്ടുത്തരിക ..അങ്ങനെയെങ്കിൽ  നീ ആഗ്രഹിക്കുന്നതുപോലെ  സമാധാനം നല്കാൻ എനിക്കാകും ..ശ്രമിക്കുക ."
സന്യാസി :-"പ്രശ്നം എന്താണെന്നുവച്ചാ....മനസ്സിനെ കൊണ്ടുത്തരാൻ പോയിട്ട്   പിടികൂടാനോ എന്തിന് ...കണ്ടെത്താനോ പോലും എനിക്ക് കഴിയുന്നില്ല."
ബോധിധർമ്മൻ  പറഞ്ഞു :-" ഇതിനകം തന്നെ ഞാൻ നിങ്ങളുടെ മനസ്സിന് സമാധാനം നൽകിക്കഴിഞ്ഞു ."
Read more on Blog- http://mandookyam.blogspot.in/
Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment