Thursday, June 4, 2015

25 -  അഞ്ചാം  ശ്ലോകം ..തുടർച്ച.....

//////// കംചന കാമം =യാതൊരു കാമത്തെയും
ന : കാമയതേ  = കാമിക്കാതിരിക്കുകയും
കംചന സ്വപ്നം = യാതൊരു സ്വപ്നത്തേയും
ന പശ്യതി = കാണാതിരിക്കുകയും ചെയ്യുന്നത്
തത്  = അത് = ആ സ്ഥാനം (ആ )  കാലം
സുഷുപ്ത: = സുഷുപ്തമാകുന്നു/////////////

                               സുഷുപ്തമായ  ഈ സ്ഥാനത്ത്തുനിന്നുമാണ് ജീവികൾ ദിവസവും ഉണരുമ്പോൾ അവയുടെ ബോധം ഈ ലോകത്തേക്ക്  ഇറങ്ങി വരുന്നതും ഉറങ്ങുമ്പോൾ തിരികെപോകുന്നതും ... ഇപ്പോൾ  ഈ ഭൗതിക പ്രപഞ്ചം കണ്ടുകൊണ്ടിരിക്കുന്ന നമ്മുടെ കാഴ്ച്ചയുടെ അടിസ്ഥാനവും "പ്രാജ്ഞൻ " എന്ന ഈ സുഷുപ്ത സ്ഥാനമാണ് . ഇപ്പോൾ തലക്ക് ശക്തിയായി ഒരു അടികിട്ടിയാൽ പോലും നാം ,അതായത് നമ്മുടെ ബോധം  ഉടനടി അടിസ്ഥാനമായ ഇവിടേയ്ക്ക് എത്തിച്ചേരുന്നു. ഇവിടെ യാതൊരുതരത്തിലുള്ള   കാമവും സങ്കല്പ്പങ്ങളും   ഇല്ല. അതുകൊണ്ടുതന്നെ ഇവിടെ  ആനന്ദമില്ലെന്നു ചിലർ  കരുതിയേക്കാം. പക്ഷെ മനുഷ്യന്റെ ബാഹ്യ  ജീവിതത്തിനാണ്  സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും മൂലം  ആനന്ദം അപൂർവമായി പോയത്.ആഗ്രഹം തോന്നുമ്പോൾ ഊർജം  ആഗ്രഹിക്കപ്പെടുന്നതെന്നും ആഗ്രഹിക്കുന്നവനെന്നും രണ്ടായി പിരിയുന്നു...അതോടെ സങ്കല്പ്പങ്ങളും പെറ്റു പെരുകുന്നു . അതോടെ ഒന്നായ ആനന്ദവും രണ്ടായി പിരിഞ്ഞു . അവ ക്ക്  യോഗം സംഭവിക്കാതെ ,ഒന്നാകാതെ വീണ്ടും  ആനന്ദം ഉണ്ടാകുകയില്ല. അതിനാൽ  ഒരു പാട് കഷ്ടപ്പെട്ട് നാം ആഗ്രഹിച്ചതു നേടുമ്പോൾ മാത്രം ആ യോഗം   അവിടെ സംഭവിക്കുകയും അവസാനം ആനന്ദം ഉണ്ടാവുകയും ചെയ്യുന്നു..എന്നാൽ സുഷുപ്ത സ്ഥാനത്തിൽ ഈ ആഗ്രഹങ്ങളുടെ  ബീജങ്ങൾ  മാത്രമേ ഉള്ളൂ .അവ പ്രവർത്തിക്കുന്നില്ല. അതിനാൽ  കർമ്മബന്ധങ്ങളോ  മറ്റ്  അന്ത:സംഘർഷണങ്ങളോ ഒന്നും അവിടെയില്ല... ബാഹ്യലോകത്തെ അപേക്ഷിച്ചു ഏറിയകൂറും യോഗം സംഭവിച്ചതിനു  സമാനമായ  അവസ്ഥയാണ്.ആനന്ദം ഏറിയ ഈ ലോകം അതുകൊണ്ടാണ് സുഖസുഷുപ്തിയുടെതും ആയിരിക്കുന്നത്. മറ്റുരണ്ടു ലോകങ്ങളിൽ നാം  മുഴുകി കഴിയുന്നതിനാൽ അടിസ്ഥാന ലോകം അറിയുന്നില്ലെന്നെ ഉള്ളൂ .----------ഉണർന്നിരിക്കുന്ന അവസ്ഥയിൽത്തന്നെ   ആ ഹിപ്നോട്ടൈസ് ചെയ്യപെട്ട ബാഹ്യ ലോകങ്ങളിൽനിന്നും ബോധത്തെ   അടിസ്ഥാനലോകമായ സുഷുപ്തിയിലെക്കു പറിച്ചു നടുന്ന പ്രക്രിയയാണ് ധ്യാനം. -------അതോടുകൂടി തന്റെ ജീവിതം ആയി ധരിക്കുന്ന മറ്റുരണ്ടു ലോകങ്ങളെയും ഒരുവന് ഒരു നിരീക്ഷകനായി മാറി  നിന്ന് വളരെ വ്യക്തമായി ബോധപൂർവ്വം കാണാൻ സാധിക്കുന്നു..ആ അറിവിൽ ജീവിതം ഒരുപാട് സ്വതന്ത്രവും എളുപ്പവും മനോഹരവും സംശയങ്ങൾ ഇല്ലാത്തതുമാവുന്നു .അറിവുകൾ സ്വയം അനുഭവങ്ങളായി അറിയപ്പെടുന്നതിനാൽ അതിനെ ഋഷി "പ്രാജ്ഞൻ " എന്ന് വിളിച്ചു.
.....തുടരും....

സെൻ കഥ :-
പുരാതന ചൈനയിലെ താവോ ഗുരു ചുവങ്ങ്സു ഒരിക്കൽ ഒരു സ്വപ്നം കണ്ടു.. അതിൽ അദ്ദേഹം  അവിടെയും  ഇവിടെയും പാറിനടക്കുന്ന ഒരു ചിത്രശലഭമായിരുന്നു ഒരു മനുഷ്യനെന്ന സ്വന്തം വ്യക്തിത്വത്തെക്കുരിച്ച്  അദ്ദേഹം  സ്വപ്നത്തിൽ ബോധാവാനെ ആയിരുന്നില്ല. പെട്ടെന്ന് അദ്ദേഹം ഉണർന്നു .മനുഷ്യനായി താൻ മെത്തയിൽ കിടക്കുകയാണ് താനെന്ന്  അദ്ദേഹം അറിഞ്ഞു .അദ്ദേഹം ശിഷ്യന്മാരോട് പറഞ്ഞു ,"ഞാൻ അല്പ്പം മുൻപ് ചിത്രശലഭം ആയി സ്വപ്നംകണ്ട മനുഷ്യനായിരുന്നോ ?...... അതോ ഇപ്പോൾ മനുഷ്യനായെന്നു മനുഷ്യനായെന്നു സ്വപ്നംകാണുന്ന ചിത്രശലഭമോ..?.."


Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment