Monday, July 6, 2015

Visit for more details




41.പന്ത്രണ്ടാം  ശ്ലോകം  (അവസാനിച്ചു ).


“അമാത്രശ്ചതുർഥോ അവ്യവഹാര്യഃ പ്രപഞ്ചോപശമഃ
ശിവോദ്വൈത ഏവമോംകാര ആത്മൈവ, സംവിശത്യാത്മാനാത്മാനം
യ ഏവം വേദ, യ ഏവം വേദ.”

/////////// അമാത്ര: =അമാത്രമായിട്ടുള്ള =മാത്രയില്ലാത്തതായ ഓംകാരം /////////////////
ഓംകാരത്തിന്റെ  നാലാമത്തെ പാദമായ മൗനത്തെയാണ് ആചാര്യൻ ഉദ്ദേശിക്കുന്നത്...ലോകമതങ്ങളിലെ സത്യസന്ധമായ എല്ലാധ്യാന രീതികളും  മനുഷ്യനെ ആന്തരിക മൗനത്തിലെക്കു  നയിക്കുവാനുള്ളവയാണ്.കാരണം അവിടെയാണ് ധ്യാനത്തിന്റെ പുഷ്പങ്ങൾ വിരിയുന്നതും പരമാത്മബൊധമായി മാറുന്നതും.സെൻ  ധ്യാനങ്ങളിലും വിജ്ഞാൻ ഭൈരവതന്ത്രയിലും അഷ്ടാംഗയോഗത്ത്തിലും സൂഫി ധ്യാനങ്ങളിലും ശ്വാസങ്ങളുടെ ഇടവേളകളിലെ ഈ മൗനമാണ്  ഒരുവന്റെ ബാഹ്യബോധത്തെ ആന്തരീകലൊകത്തെക്കു കടത്തിവിടുന്നത്...ആ മൗനമാനു  പ്രാണന്റെ ചലനങ്ങൾ  ഒരുവനെ തിരിച്ചരിയിക്കുന്നത്...ആ ഇടവേളകളിലൂടെയാണ് സാധകൻ തന്റെ അന്തർ ബോധകെന്ദ്രമായ പ്രാജ്ഞനിലേക്ക്  കടക്കുനത് ..അതുതന്നെയാണ് തുരീയമായി മാറുന്നതും..
///////////// അവ്യവഹര്യ:= വ്യവഹാരത്തിനു  വിഷയമല്ലാത്തവനും////////////
വ്യവഹാരത്തിന് വിഷയമാകില്ല തുരീയം .കാരണം വ്യവഹാരം ചെയ്യാൻ രണ്ടു പേര് വേണമല്ലോ ..ഇവിടെ ഒരാൾ  പോലും ഇല്ല.അതുകൊണ്ട് വ്യവഹാരം ചെയ്യേണ്ട ആവശ്യവുമില്ല.സ്വയം   ആത്മാവിൽ രമിക്കുകമാത്രമാണ് ഉണ്ടാവുക .
/////// പ്രപഞ്ചൊപശമ = പ്രപഞ്ചത്തിന്റെ ഉപശമത്തോട് കൂടിയവനും/////////
 തുരീയത്തിൽ പ്രപഞ്ചം ശമിക്കുന്നു...അവിടമാണ് ബോധത്തിന്റെ സ്ഥിരസ്ഥാനം.ബോധം ബാഹ്യലോകത്ത് ച്ചുറ്റി ത്തിരിയുംപോൾ മാത്രമേ പ്രപഞ്ചത്തെ  പരമാത്മാവ്  അനുഭവിക്കുന്നുള്ളൂ ..നമ്മുടെ കോമൻസെൻസ് വച്ച് പോലും ഇതറിയാൻ കഴിയും...അതായത് നാം ഒന്ന് ബോധം കെട്ടു  വിണാൽ  പോലും നമുക്ക് ഈ ബാഹ്യപ്രപഞ്ചമില്ല .അങ്ങനെയെങ്കിൽ ബാഹ്യ പ്രപഞ്ചം നമ്മെ നിലനിറുത്തി അനുഭവിപ്പിക്കുന്ന അടിസ്ഥാനമായ  ആന്തരീക പ്രപഞ്ചമാണ്‌ സ്ഥിരമായിട്ടുള്ളത് ..അപ്പോൾ 'ബാഹ്യബോധം'  അതിൽ കടന്നു ബോധകേന്ദ്രത്ത്തിൽ സ്ഥിരമായാൽ അതാണ്‌ യഥാർത്ഥ  ജീവിതം.മരണമില്ലാത്ത ജീവിതം . അപ്പോൾ ബാഹ്യ പ്രപഞ്ചം വെറും സിനിമപോലെയാണല്ലോ .അതായത് ബാഹ്യ പ്രപഞ്ചം ആ ജീവിതത്തിൽ  സത്യത്തിൽ ഇല്ലതന്നെ ..
///// ശിവ:= ശിവനും
അദ്വൈത:= അദ്വൈതനുമായ//////
അനന്തനായ മംഗളകാരിയും ആനന്ദസ്വരൂപനും ആയ പരമാത്മാവ്  അദ്വൈതനുമാണ് .അതായത് രണ്ട്  എന്ന  അവസ്ഥയില്ല .അവിടെ പരിപൂർണ്ണത  മാത്രമേയുള്ളൂ.
/////// ചതുർത്ഥ := നാലാമത്തെ ആത്മാവുതന്നെ
ഏവം:= ഇപ്രകാരം
ഓംകാര:= ഓംകാരം
ആത്മാ ഏവ = ആത്മാവുതന്നെ ആകുന്നു /////////
ഓംകാരത്തിന്റെ  നാലാമത്തെ പാദമായ തുരിയനെ അറിയുന്നവൻ  ആത്മാവിനെ അറിയുന്നു .കാരണം ഓംകാരമാവുന്ന ആത്മാവിന്റെ  പൂർണ്ണരൂപം  തന്നെയാണ് തുരീയൻ .
//////////// യ:= എവൻ
ഏവം വേദ := ഇപ്രകാരം അറിയുന്നുവോ ...
സ: =അവൻ
ആത്മനാ := ആത്മാവിനെക്കൊണ്ട്
കഴിയുമെങ്കിൽ ആത്മാനം =ആത്മാവിനെ
സംവിശതി = സംവേശിക്കുന്നു = പ്രവേശിക്കുന്നു .////////////
ആരാണോ ഇപ്രകാരം അറിയുന്നത് അവൻ പരമാത്മാവിന്റെ തന്നെ  ഭാഗമായ ബാഹ്യബോധമാകുന്ന ജീവത്മാവിനെ  സാധനകളിലൂടെ ആന്തരീക ബൊധമാകുന്ന പരമാത്മാവിലേക്ക് സന്നിവേശിപ്പിക്കുന്നു.അതാണ്‌ പരമമായ യോഗം.അതാണ്‌ എല്ലാത്തിന്റെയും ഉപശമവും അനന്തമായ ശയനവും..അവിടെ ഒരുവൻ  സൃഷ്ടാവും സൃഷ്ടിയും എല്ലാമായി മാറുന്നു..പരബ്രഹ്മമായ ക്രിസ്തു പറഞ്ഞ പരിശുധാത്മാവായി മാറുന്നു..സൂഫികൾ പറയാറുള്ള പരമകാരുണികനായ അല്ലാഹുവിൽ വിലയം  പ്രാപിക്കുന്നു...അപ്പോൾ "തത് ത്വം അസി "അനുഭവിക്കുന്നു .അവൻ പരബ്രഹ്മം തന്നെയാകുന്നു.അതുതന്നെയാണ് പരമമായ പൂർണ്ണതയും ബുദ്ധന്റെ പരമമായ ശൂന്യതയും.അതുതന്നെയാണ് ഒരു ജീവന്റെ യതാർഥത്തിലുള്ള ആത്ത്യന്തികമായ വിജയവും നേട്ടവും ലക്ഷ്യപ്രാപ്തിയും മോക്ഷവും,നിർവാണവും  എല്ലാം. ഇപ്രകാരം  മാണ്ഡൂക്യോപനിഷത്തിനെ സാധനകളുടെ പിൻബലത്തോടെ തത്വവിചാരം ചെയ്യുന്ന , ദിനവും മനനം ചെയ്യുന്ന, ... ആരീതിയിൽ പ്രപഞ്ചത്തെയും തന്നെത്തന്നെയും സദാ അനുഭവിക്കാൻ ബോധപൂർവം  ശ്രമിക്കുന്ന സാധകനു സത്യങ്ങൾ ഒന്നൊന്നായി തെളിഞ്ഞു വരാൻ തുടങ്ങുന്നു.  അവൻ ബ്രഹ്മംതന്നെ ആയിത്തീരുന്നു .
 മാണ്ഡൂക്യോപനിഷത്ത് സമാപിച്ചു ...

മാര്‍ച്ച്‌ 6, 1938

പെന്‍ഷന്‍പറ്റിയ ഒരു ഹൈക്കോടതി ജഡ്ജിക്ക് ശ്രീ രമണമഹർഷി  ഉപദേശസാരത്തില്‍നിന്നും ചില ഭാഗങ്ങള്‍ വിശദീകരിച്ചു കൊടുത്തു.

1. ധ്യാനം ഒരു പ്രവാഹം എന്ന പോലെ അഭംഗുരമായി ഉണ്ടാകേണ്ടതാണ്. ഈ അഖണ്ഡിത ധ്യാനത്തെ സമാധിയെന്നോ കുണ്ഡലനീശക്തി എന്നോ പറയും.

2. മനസ്സ് ആത്മാവിനോട് ചേര്‍ന്ന് ലയിച്ചിരിക്കണം. അതു വീണ്ടും ഉണരണം. ഉണര്‍ന്നാല്‍ അത് പഴയമട്ടില്‍ പൂര്‍വ്വവാസനകളോടുകൂടി ഇരിക്കും. ഒടുവില്‍ മനോവൃത്തികളെ നിശ്ശേഷം നശിപ്പിക്കാം. സമാധി അവസ്ഥ നമ്മില്‍ ഇപ്പോഴും ഉണ്ട്. അഭ്യാസം കൊണ്ട് നാം നമ്മുടെ ആ ആദി അവസ്ഥയില്‍ എത്തിച്ചേരണമെന്നെ ഉളളൂ. ഇടയ്ക്ക് ഈ അവസ്ഥയില്‍ നിന്നും ഉണര്‍ന്ന്‍ ലോകത്തെ നേരിടണം. മറിച്ച് നിര്‍വ്വികല്‍പ്പ സമാധിയില്‍ കല്ലുപോലെ ഇരുന്നതിന്‍റെ ഫലമെന്ത്‌? എന്നാല്‍ സഹജസമാധിയില്‍ പ്രപഞ്ചദൃശ്യത്തിന്‍റെ യാതൊരു ബാധയും അവനുണ്ടായിരുക്കകയില്ല. സിനിമാസ്ക്രീനില്‍ പല ചിത്രങ്ങളും കാണാം, അഗ്നിബാധയാല്‍ കേട്ടിട്ടങ്ങള്‍ എരിഞ്ഞു വീഴുന്നുണ്ടാവും. വെള്ളപ്പൊക്കത്തില്‍ ഭൂവിഭാഗങ്ങള്‍ പോലും ഇടിഞ്ഞുവീണോഴുകുന്നുണ്ടാവും. പക്ഷേ തിരശീല കരിഞ്ഞിരിക്കുകയില്ല. നനഞ്ഞിരിക്കുകയില്ല. അതു പോലെ പ്രപഞ്ചകാഴ്ചകള്‍ എല്ലാം ജ്ഞാനിയുടെ മുമ്പില്‍ക്കൂടി കടന്നു പോകും. ജ്ഞാനി നിര്‍വ്വികാരനായിരിക്കും. നിങ്ങള്‍ ചോദിക്കാം, ലോകക്കാഴ്ചയില്‍ ജങ്ങള്‍ക്ക്സുഖദുഃഖങ്ങള്‍ ഏര്‍പ്പെടുന്നുവെന്നു. അത് അമിതഭാവനമൂലമാണ്. നിരന്തര ധ്യാനം മൂലവും മനനംമൂലവും ദേഹാത്മബുദ്ധിക്കു ഹേതുവായ വാസനകളെ ഒഴിക്കുമ്പോള്‍ നിരന്തരമായ ആനന്ദാനുഭവം ഉണ്ടാകും.

ചോദ്യം: ആത്മാവു സര്‍വ്വ സാക്ഷിയാണെന്നു പറയുന്നതെന്ത്കൊണ്ട്?

മഹര്‍ഷി: സാക്ഷിത്വം വഹിക്കണമെങ്കില്‍ മറ്റൊരു വസ്തു വേണം, അവിടെ ദ്വൈതം വന്നു ചേരുന്നു. ശക്തി എന്ന് പറഞ്ഞാല്‍ സന്നിധി എന്നര്‍ത്ഥം. ആരുടെ സന്നിധി – ആത്മാവിന്‍റെ സന്നിധി. അതുകൂടാതെ ഒന്നും സാദ്ധ്യമല്ല. നോക്കൂ. ദൈനംദിന കര്‍മ്മങ്ങള്‍ക്ക് സൂര്യന്‍ ആവശ്യമാണ്. എന്നാല്‍ സൂര്യന് ഒരു കര്‍മ്മത്തിലും പങ്കില്ല താനും എന്നാലും എല്ലാത്തിനും സാക്ഷിയാണ്. അതുപോലെ ആത്മാവും.

NB:-
എല്ലാ ഗുരുക്കന്മാർക്കും വന്ദനം
പരമാത്മാവിന്റെ കൃപയാൽ,അനുഗ്രഹത്താൽ  ഈ ശ്രമം പൂർത്തീകരിക്കാൻ സാധിച്ചു ...ഇവിടെ അകമഴിഞ്ഞ സ്നേഹം നല്കി പ്രോത്സാഹിപ്പിച്ച എല്ലാ സ്നേഹിതന്മാര്ക്കും ഹൃദയത്ത്തിൽനിന്നും ഉള്ള ആത്മാർഥമായ നന്ദി രഖപ്പെടുത്തിക്കൊള്ളുന്നു ..നന്ദി....നന്ദി ...നന്ദി ... ഹരി .ഓം ..

 സ്വന്തം ശ്രീ ............

(ശ്രീധരൻ നമ്പൂതിരി .)
Read more on Blog- http://mandookyam.blogspot.in/

Friday, July 3, 2015


40.പതിനൊന്നാം ശ്ലോകം 


സുഷുപ്‌തസ്താനാഃ പ്രാജ്നോ മകാരസ്തൃതീയ മാത്ര
മിതേരപീതേർ വാ, മിനോതി ഹ വാ ഇദം സർവമപീതിശ്ച ഭവതി യ ഏവം വേദ

സുഷുപ്ത  സ്ഥാന:= സുഷുപ്തമാകുന്ന സ്ഥാനത്തോട് കൂടിയ
പ്രജ്ഞ:= പ്രാജ്ഞൻ
മിതെ:=മാനത്താലോ (അളവിനാലോ )
അപീതെ:വാ = അപീതിയലൊ =എകീഭാവത്തലൊ
ത്രിതീയാ മാത്രാ := മൂന്നാമത്തെ മാത്രയായ
മകാര:= മകാരമാകുന്നു
യ:= എവൻ
ഏവം = ഇപ്രകാരം
വേദ:= അറിയുന്നുവോ
സ:= അവൻ
ഇദം  സർവ := ഇതിനെ എല്ലാറ്റിനെയും= ജഗത്തിന്റെ പരമാർഥത്തെ
മിനോതി ഹ വൈ = അളക്കുന്നു = അറിയുന്നു
അപീതി:=അപീതിയായിട്ട് = ജഗൽ  കാരണാത്മാവായിട്ട്
ഭവതി ച = ഭവിക്കുകയും ചെയ്യുന്നു.

//////////////// സുഷുപ്ത  സ്ഥാന:= സുഷുപ്തമാകുന്ന സ്ഥാനത്തോട് കൂടിയ
പ്രജ്ഞ:= പ്രാജ്ഞൻ
മിതെ:=മാനത്താലോ (അളവിനാലോ )
അപീതെ:വാ = അപീതിയലൊ =എകീഭാവത്തലൊ
ത്രിതീയാ മാത്രാ := മൂന്നാമത്തെ മാത്രയായ
മകാര:= മകാരമാകുന്നു////////////
നാം ഉറങ്ങുമ്പോൾ ആഴത്തിലുള്ള സുഷുപ്തിയിൽ എത്തിച്ചേരുന്നത്  ഈ ലോകത്താണ്..ബോധംകെടുംപോഴും നാം  ഇവിടെ എത്തിച്ചേരുന്നു.അതുകൊണ്ട് തന്നെ മറ്റു രണ്ടു  ലോകത്തിനും അടിസ്ഥാനം അവയെ നന്നായി അറിയുന്ന ഈ ലോകമാണ്. ഇവിടെ എല്ലാം ഒന്നായി  ത്തന്നെ അറിയപ്പെടുന്നു.ഇത്  നമ്മുടെ ബോധകെന്ദ്രമാണ്.ഇവിടെ അതുകൊണ്ടുതന്നെ ഒന്നും രണ്ടും ആയി തിരിക്കപ്പെടാത്ത്ത , "യോഗം" സംഭവിച്ചു അളക്കാൻ സാധിക്കാത്തത്ര വലുതായി മൂന്നാമതൊന്നായി മാറപ്പെടുന്നു .കാരണം ഒന്നിനും രണ്ടിനും അളവുകൾ ഉള്ളതുകൊണ്ടാണ് അങ്ങനെ തരംതിരിവ് നടക്കുന്നത് .മൂന്നാമത്തെ പാദം "പ്രജ്ഞാന ഘനം " ആണെന്ന് സൂചിപ്പിച്ചുവല്ലോ.
///////// യ:= എവൻ
ഏവം = ഇപ്രകാരം
വേദ:= അറിയുന്നുവോ
സ:= അവൻ
ഇദം  സർവ := ഇതിനെ എല്ലാറ്റിനെയും= ജഗത്തിന്റെ പരമാർഥത്തെ
മിനോതി ഹ വൈ = അളക്കുന്നു = അറിയുന്നു
///////////////////
ബാഹ്യലോകത്ത് കുടുങ്ങി ചുറ്റിത്തിരിയുന്ന  തന്റെ ബോധത്തെ പ്രാജ്ഞനിൽ കടത്തി വിടാൻ സാധിക്കുന്ന സാധകന് പ്രപഞ്ചത്തിന്റെ അടിസ്ഥാന പരമായ എല്ലാ രഹസ്യങ്ങളേയും  അളക്കുവാൻ കഴിയുന്നു.അകന്നിരുന്ന എല്ലാ സമവാക്യങ്ങളും അടുത്തുവന്നു ചേരുന്നു.എലാത്ത്ന്റെയും മൂലകാരണ ത്തെയും അറിയുവാൻ കഴിയുന്നു.പലവിധത്തിലുള്ള സിദ്ധികൾ സ്വായത്തമാകുന്നു.പക്ഷെ അവയിലൂടെ അഹങ്കാരം കടന്നു വരികയും വീണ്ടും  വഴിതെറ്റുകയും ചെയ്യുമെന്നതിനാൽ സത്യത്തെ അനുഭവിച്ചു തുടങ്ങുന്ന യഥാർത്ഥ  സാധകൻ  സിദ്ധികളെ  നിസ്സാരമായി കണ്ടു കണ്ട് അവഗണിക്കുന്നു.സ്വപ്നം സത്യമല്ലെന്ന് അറിയുന്നവൻ  അതിൽനിന്നും  ഉണർന്നു  കഴിഞ്ഞു . അവന്‌ മറ്റുള്ളവരുടെ,....മറ്റുള്ളവയുടെ  ആഴത്തിലുള്ള , അവർപൊലും   അറിയാത്ത ഉദ്ദേശങ്ങൾ അറിയുവാൻ സാധിക്കുന്നു...കാരണം അവൻ  ലോകത്തിന്റെ മുഴുവൻ അടിസ്ഥാനംപരമാത്മബോധമാനെന്നു അറിയുന്നു കാരണം സകല ചരാചരങ്ങളെയും അവയുടെ ബോധനിലവാരം കൊണ്ട് അളക്കുവാൻ അവനു കഴിയുന്നു
////////// അപീതി:=അപീതിയായിട്ട് = ജഗൽ  കാരണാത്മാവായിട്ട്
ഭവതി ച = ഭവിക്കുകയും ചെയ്യുന്നു.///////////
അതുകൊണ്ടുതന്നെ അവൻ ജഗൽ  കാരണാത്മാവായിട്ട് ഭവിക്കുന്നു.അതായത് അവൻ പരമാത്മ ബോധത്തിന്റെ ഏറ്റവും പരമമായ അവസ്ഥയിലേക്ക്‌ തുരീയത്തിലെക്കു സ്വാഭാവികമായി കടക്കുന്നു.അവൻ "കൊടിസൂര്യ സമപ്രഭയായ " അനന്തതയിൽ ആനന്ദിക്കുന്നു...പൂർണ്ണ  സത്യംതന്നെയായി മാറുന്നു.

രമണഹൃദയം
അഖണ്ഡചൈതന്യബോധം 
***************************
ശ്രീ രമണമഹര്ഷി
മേജര്. ഡബ്ല്യു. ചാഡ്വിക്ഇപ്രകാരം ചോദിച്ചു.
തനിക്ക്ചിലപ്പോള്സാക്ഷാല്ക്കാര അനുഭൂതി ഉണ്ടാകാറുണ്ടെന്നും എന്നാല്അതിന്റെ ശക്തി കുറെ നേരം ഉണ്ടായിരുന്നിട്ട്പിന്നീട്ക്രമേണ ഇല്ലാതായിപ്പോകുമെന്നും മി. എഡ്വേര്ഡ്കാര്പ്പന്റര്ഒരു പുസ്തകത്തിലെഴുതിയിരിക്കുന്നു. എന്നാല്ശ്രീ രമണഗീതയില്പറയുന്നത്ഹൃദയഗ്രന്ഥി ഒരിക്കല്ഭേദിച്ചാല്അത്എന്നത്തേക്കും ഭേദിച്ചതു തന്നെ എന്നാണ്‌. ആത്മാനുഭൂതിക്കു ശേഷവും ബന്ധം ഏര്പ്പെടുമോ?
: ഗുരുവരുളാല്സ്വപ്രകാശ അഖണ്ഡൈക സച്ചിദാനന്ദസ്വരൂപപ്രാപ്തി വന്ന് ആനന്ദം പൂണ്ട ശിഷ്യന്ഗുരുപാദത്തില്സാഷ്ടാംഗപ്രണാമം ചെയ്തു.
"
അനുപമമായ മഹാ അനുഗ്രഹത്തിനു ഞാനെന്തു നന്ദി ചെയ്യാന്എന്നു ചോദിച്ചപ്പോള്ഗുരുനാഥന്കാരുണ്യപൂര്വ്വം അവനെ നോക്കി ആനന്ദത്തെ വിട്ടുകളയാതെ നീ എന്നും ആനന്ദസ്വരൂപത്തില്തന്നെ ഇരുന്നുകൊള്ളുന്നത്മാത്രമാണ്ഗുരുദക്ഷിണഎന്നരുളിച്ചെയ്തതായി *കൈവല്യനവനീതത്തില്പറഞ്ഞിരിക്കുന്നു.
(*
പതിനേഴാം നൂറ്റാണ്ടില്ഗുരു താണ്ടവരായര്തമിഴ്ഭാഷയില്എഴുതിയ കൃതി)
ചോ: ഇത്ര വിശേഷമായ അനന്ദത്തെ ഒരാള്എങ്ങനെ നഷ്ടപ്പെടുത്തും?
: ജ്ഞാനം ദൃഢമാകാത്ത അവസ്ഥയില്അനാദി വാസനയാല്തിരിഞ്ഞുമാറി വീണ്ടും അജ്ഞാനത്തില്പെട്ടെന്നു വരാം.
ചോ: ഒരിക്കല്അനുഭവിച്ച ആനന്ദം നിലച്ചുപോകാതെ അതിനെ ഹനിക്കുന്ന വിഘ്നങ്ങളെന്താണ്‌? അവയെ തരണം ചെയ്യുന്നതെങ്ങനെ?
: തന്നെ അറിയാത്ത അജ്ഞാനം ഇങ്ങനെയോ, അങ്ങനെയോ എന്ന സംശയവും ശരീരം ഞാനാണ്‌, ലോകം ഉള്ളതാണ്എന്നു കരുതുന്ന വിപരീതവുമാണ്വിഘ്നങ്ങള്‍. ഇവ മൂന്നും ശ്രവണ, മനന നിദിധ്യാസനങ്ങളാലൊഴിയും.
തല്ക്കാലിക അനുഭവത്താല്ബന്ധമൊഴിഞ്ഞതായിവരുകയില്ല. അപ്പോഴത്തേക്ക്ബന്ധമറ്റ്വിമുക്തനായെന്നു തോന്നിയാലും ബന്ധവാസനകള്ഉള്ളില്സൂക്ഷ്മരൂപേണ മറഞ്ഞു നില്ക്കും. പിന്നീട്എഴുമ്പിത്തുടങ്ങും. ഇപ്പ്രകാരം വീണ്ടും ബദ്ധരായിത്തീരുന്നവരെ യോഗഭ്രഷ്ടരെന്നു പറയും. വാസനകള്വീണ്ടും ഉദയമാകാനിടകൊടുക്കാതെ താന്തന്നിലേ നിന്നുകൊണ്ടാല്വാസനകള്ഒഴിഞ്ഞു മാറും. വാസനകള്നിശ്ശേഷം മാഞ്ഞിടത്ത്ദൃഢജ്ഞാനം നിരന്തരമായും സഹജമായും പ്രകാശിക്കും. അജ്ഞാനബന്ധം പിന്നീടൊരിക്കലും കുരുക്കുകയേയില്ല.
ചോ: ഇതുപോലെ സത്യം ശ്രവിക്കാന്ചിലര്ക്കേ ഭാഗ്യമുണ്ടാവുകയുള്ളൂ എന്നു പറയുന്നു!
: ശ്രവണം രണ്ടുവിധം. ഒന്ന്ഗുരുമുഖത്തില്നിന്നും. ‘ഞാനാര്എന്ന ചോദ്യം തന്നില്തന്നെ ഉദിച്ച്ഉള്ളില്സ്വയം അന്വേഷിച്ച്അഖണ്ഡ, അഹംസ്ഫൂര്ത്തിയാണ്താനെന്നു സ്വയം ബോധിച്ചുകൊള്ളുന്നത്മറ്റൊന്ന്‌. ഇതാണ്ശരിയായ ശ്രവണം. തന്നില്ഉണ്ടാകുന്ന ശ്രവണത്തെ അനുസന്ധാനം ചെയ്യുന്നത്മനനം. അതില്ഏകാഗ്രനായി ഭവിക്കുന്നത്നിദിധ്യാസനം.
ചോ: താല്ക്കാലിക ആത്മാനുഭവം സമാധിയാകുമോ?
: അല്ല, അത്നിദിധ്യാസനമേയാകുന്നുള്ളു.
ചോ: എങ്ങനെയും യഥാര്ത്ഥ തത്വോപദേശം അപൂര്വ്വം പേര്ക്കേ സിദ്ധിക്കയുള്ളൂ.
: ജ്ഞാനമാര്ഗ്ഗത്തെ അവലംബിക്കുന്നവര്ഉപാസനകള്ചെയ്തു തീര്ത്തവര്‍ (കൃതോപാസകര്‍), തീര്ക്കാത്തവര്‍ (അകൃതോപാസകര്‍) എന്നു രണ്ടു മട്ടുണ്ട്‌. കൃതോപാസകന്നിരന്തരഭക്തിയാല്വാസനകളെ ഏതാണ്ട്വിജയിച്ചു ചിത്തശുദ്ധിവരുത്തി അനുഭവങ്ങള്ക്കാളാകും. അങ്ങനെയുള്ളവര്സദ്ഗുരു മുഖേന ആത്മതത്വം ഗ്രഹിച്ച്ആത്മാനുഭവം നേടും. മറ്റവര്ഉപദേശത്തിനു ശേഷവും സാധനകളെ ശീലിക്കേണ്ടി വരും.
ശ്രവണമനനനിദിധ്യാസനങ്ങളാല്മനസ്സിന്റെ ഭ്രമം അല്പാല്പമായി ഒടുങ്ങി കാലക്രമത്തില്അനുഭവപരായണരായിത്തീരും. നിദിധ്യാസനത്തിന്റെ ഒടുവില്നാലാമതുള്ള സമാധിക്കു പക്വനായിത്തീരും.തുടരും............

Read more on Blog- http://mandookyam.blogspot.in/

Wednesday, July 1, 2015

39- പത്താം ശ്ലോകം..




“ സ്വപ്നസ്‌താനസ്‌തൈജസ ഉകരോ ദ്വിതീയ മാത്രോത്കർഷാദ്‌
ഉഭയത്വാദ്വോത്കർഷതി ഹ വൈ ജ്നാന-സന്തതിം,
സമാനശ്ച ഭവതി, നാസ്യാബ്രഹ്മവിത്‌ കുലെ ഭവതി യ ഏവം വേദ  ”

///////////// സ്വപ്ന സ്ഥാന:= സ്വപ്നമാകുന്ന സ്ഥാനത്തോട് കൂടിയ
തൈജസ;= തൈജസൻ
ഉൽക്കർഷാത് = ഉൽക്കർഷത്താലൊ
ഉഭയത്വാത് വാ =ഉഭയത്വത്താലൊ = രണ്ടു വശവും ചേരുന്നത് കൊണ്ടോ
ദ്വിതീയാ മാത്രാ = രണ്ടാമത്തെ മാത്രയായ
ഉകാര:= ഉകാരമാകുന്നു/////////////////////
 ബാഹ്യലോകത്തിൽനിന്നും തന്റെ ബോധത്തെ വര്ധിപ്പിക്കുന്നവൻ സ്വപ്നമാകുന്ന സങ്കൽപ്പമണ്ടലത്ത്തിലാണ് രണ്ടാമതായി ഉത്കർഷംകൊണ്ട്  എത്തിച്ചേരുന്നത്. ഈ  സങ്കൽപ്പ  ലോകം പുറത്തെ ബാഹ്യലോകത്തിനും-  ആഴത്തിലുള സുഷുപ്തിസ്താനമായ  ബോധ  കേന്ദ്രത്തിനും ഇടയിലായി സ്ഥിതിചെയ്യുന്നു . ഇപ്പോൾ നമ്മുടെ കണ്ണ് ഒന്നടച്ച്ച്ചാൽ  നമ്മെ  നിയന്ത്രിക്കുന്ന ആ സങ്കല്പങ്ങൾ നിറഞ്ഞ തൈജസ ലോകം അടിയിൽ ഉള്ളത് നമുക്ക് കാണാൻ കഴിയും .രണ്ടാമത്തെ മാത്രയായ ഇതിനെ ഋഷി "ഉ" കാരംകൊണ്ട്  വ്യക്തമാക്കുന്നു.
//////////////// യ:= എവൻ
ഏവം വേദ:=ഇപ്രകാരം അറിയുന്നുവോ
സ:= അവൻ
ജ്ഞാന സന്തതിം = ജ്ഞാനസന്തതിയെ
ഉത്കർഷതി = ഉത്കർഷിക്കുന്നു = വർദ്ധിപ്പിക്കുന്നു/////////////////
നമ്മുടെ ഓരോ പ്രവര്ത്തികളും പലവിധത്തിലുള്ള സങ്കല്പ്പങ്ങളുടെ വിഷം കലർന്നവയാണ് .ഒരു കുഞ്ഞിനെ നാം കാണുമ്പോൾ ആദ്യം നമ്മിൽ പലരും പലരും ആദ്യം ഓർക്കുക  ഇവൻ ഏതു  മത -ജാതിക്കരനാണ് എന്നാണു .എന്നാൽ ഈ സങ്കല്പ്പലോകം വികസിക്കാത്ത ഒരു നായ അപ്പോൾത്തന്നെ അവനെ വാലാട്ടിക്കൊണ്ടു ചെന്ന് നക്കിത്തുടച്ച് സ്നേഹം പ്രകടിപ്പിചെക്കാം...അവറ്റകൾ ഭക്ഷണം അമ്പലത്തിൽനിന്നും പള്ളിയില്നിന്നും ഒക്കെ കഴിക്കും .  എന്നാൽ നാം മിക്കപ്പോഴും സത്യത്തിനെതിരായി പ്രവർത്തിക്കുന്നതും ഇന്ദ്രിയസംവെദനങ്ങളിൽ സത്യത്തിന്റെ മായം ചെർക്കപ്പെടുന്നതും വൻ  തിരിച്ചടികൾ നേരിടുന്നതും  ഈ സങ്കൽപ്പ തൈജസലോകത്ത്തിന്റെ  അനർഹമായ വളർച്ചകൊണ്ടാണ്.നമുക്കെന്തും നെരിട്ടനുഭവിക്കാമെങ്കിലും നാം മനസ്സിലൂടെ ,തൈജസനിലൂടെ അനുഭവിച്ചു പൂർണ്ണാനുഭവത്തെ  നഷ്ടപ്പെടുത്തുന്നു.അതുകൊണ്ടുതന്നെ ഇന്ദ്രിയങ്ങളിലൂടെ പൂർണമായും  സംവേദനങ്ങൾ ബോധത്തിൽ വരികയില്ല..ഉദാ :- നാം ഒരു ചിന്തയിൽ  മുഴുകി ഡ്രൈവ്  ചെയ്യുമ്പോൾ  കാറിന്റെ സിസ്റ്റത്തിലെ  മധുരഗാനം കേൾക്കുകയില്ല ...വഴിയരികിലെ മനോഹരദ്രിശ്യങ്ങൾ കാണുകയില്ല.....ഇന്ദ്രിയസംവേദനങ്ങൾ ഒന്നും ബോധത്തിലേക്ക്‌ വരികയില്ല.. അപ്പോൾ  സത്യത്തിലുള്ള  സാഹചര്യങ്ങളോട് ശരിയായി വേഗം പ്രതികരിക്കാൻ കഴിയാതെ വരുന്നു.അപകടവും   വന്നുചേരുന്നു . അറിവ് പഞ്ചെന്ദ്രിയങ്ങ ളിലൂടെ അകത്തേക്ക് വരുന്നതിനു തടസം ഈ സങ്കൽപ്പലോകമാണ് .എന്നാൽ ഈ ലോകത്തെ രണ്ടാമത്തെതായി അറിയുന്നവൻ അതിനെ ക്രമാതീതമായി വളരാൻ അനുവദിക്കാത്തവൻ ആണ്..അവനിലേക്ക്‌      എല്ലാ അറിവുകളും താനേ വന്നു നിറയുന്നുകാരണം അവൻ ചിന്തകളെ  നിലക്ക് നിറുത്തുന്നതിനാൽ സംവെദനങ്ങളിൽ  പൂർണ്ണ  ശ്രധാലുവാകാൻ സാധിക്കുന്നു.അതിനാൽ  ഇതിനെ രണ്ടാമത്തെതായി അറിയുന്നവനിലേക്ക്  എല്ലാ ജ്ഞാനത്തിന്റെയും അടിസ്ഥാനം വന്നുചേരുന്നു.കാരണം എല്ലാ അറിവുകളുടെയും അടിസ്ഥാനം ഈ രണ്ടു ലോകങ്ങളുടെയും കൂടാതെ  അടിയിലെ  ബോധകെന്ദ്രവും തമ്മിലുള്ള    
വ്യത്യാസം അറിയുക എന്നുള്ളതാണ്.
അതുകൊണ്ടാണ് ഭഗവദ്ഗീത് ഇപ്രകാരം പറയുന്നത്:-
യാവത്സഞ്ജായതേ കിഞ്ചിത്സത്ത്വം സ്ഥാവരജംഗമം ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്തദ്വിദ്ധി ഭരതര്‍ഷഭ (27) -------------------------------- ഹേ ഭരതവംശശ്രേഷ്ഠാ, സ്ഥാവരവും ജംഗമവുമായുള്ള ജനിക്കുന്ന തെല്ലാം തന്നെ ക്ഷേത്ര-ക്ഷേത്രജ്ഞന്മാരുടെ സംയോഗത്തി‍‍ല്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന് അറിയൂ.
///////////////////////////////// സമാന : ച ഭവതി = സമാനനായിട്ടും (മിത്രങ്ങല്ക്കും ശത്രുക്കൾക്കും ഒരുപോലെ അദ്വെഷ്യനായും) ഭവിക്കുന്നു . /////////////
അവൻ മൂന്നാംലോകമായ ബോധകെന്ദ്രത്ത്തിലേക്ക് കടക്കുന്നവൻ  ആണ്. അവനെ സംബന്ധിച്ചിടത്തോളം ഈ രണ്ടാമത്തേത് എന്ന്   വെർതിരിചറിഞ്ഞ  ലോകത്തെയും ബാഹ്യലോകത്തെയും സമാനമായി കാണാൻ സാധിക്കുന്നു...അതുകൊണ്ടുതന്നെ പ്രത്യേക താത്പര്യവും താത്പര്യക്കേടും  ഒന്നിനോടും ഇല്ലാതാകുന്നു.. ഏതാണോ  പ്രായോഗികം അതുചെയ്യുന്നു.ഒന്നിനോടും   മമതാ ബന്ധങ്ങൾ ഇല്ലാത്തവ്നാകുന്നു.കാരണം എന്റേത് എന്നതോന്നൽ മനസ്സിന്റെതാണ് ...അതിനെ അവൻ അനായാസം നിയന്ത്രിക്കുന്നു.അതുകൊണ്ടുതന്നെ ബുദ്ധിപരമായി ഏവരോടും സ്നേഹത്തോടെ പെരുമാറാനും അവനുകഴിയുന്നു.അവനിൽ നിന്നും സ്വാർത്ഥ  താത്പര്യങ്ങളെക്കാൾ ഏവർക്കും ശ്രേയസ്കരമായ  കാര്യങ്ങൾ സംഭവിക്കുന്നു.അതിനാൽ  ശ്രീ  കൃഷ്ണനെ പോലെ സമാനനും മിത്രങ്ങൾക്കും  ശത്രുക്കൾക്കും ഒരുപോലെ അദ്വെഷ്യനായും ഭവിക്കുന്നു .
ഭഗവദ്  ഗീത :-വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദര്‍ശിനഃ  (18) -------------------------------വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും, പശുവിലും, ആനയിലും, നായയിലും, ചണ്ഡാളനിലും ബ്രഹ്മജ്ഞാനികള്‍ സമദൃഷ്ടികളാകുന്നു.
/////////////////// അസ്യകുലെ = ഇവന്റെ (ശിഷ്യ)കുലത്തിൽ
അബ്രഹ്മവിത്‌ =ബ്രഹ്മവിത്തല്ലാത്തവൻ
ന:ഭവതി = ഉണ്ടാകയില്ല .//////////////
    ഇവന്റെ  ശിഷ്യകുലത്ത്തിൽ ബ്രഹ്മവിത്തല്ലാത്തവൻ    ഉണ്ടാകുന്നില്ല ..കാരണം  മേൽപറഞ്ഞ തന്റെ  ലോകത്തിനെ   നന്നായി അറിയുന്നവൻ മറ്റുള്ളവരുടെ ആനന്ദത്തിനു തടസമായ   അവരുടെ ഈ ആന്തരീക ലോകങ്ങളെയും അറിയുന്നവനാണ്‌ ...അതിനാൽ  അയാൾക്ക്‌ നന്നായി അറിയാം  എങ്ങനെ അവരുടെ ഈ സങ്കൽപ്പലോകത്തിന്റെ   ആധിപത്യം കുറയ്ക്കണമെന്നും  അതിലൂടെ എങ്ങനെ അവരുടെ ബോധത്തെ വികസിപ്പിക്കണമെന്നും. അതോടെ അവരും തങ്ങളുടെ അത്യുജ്വലമായ ആനന്ദത്തിന്റെ അക്ഷയഖനി സ്വയം കണ്ടെത്തുന്നു..എങ്ങനെ ആണ് ഒരു യഥാർത്ഥ  ഗുരുവിനെ തിരിച്ചറിയുക...അതും ഈ വഞ്ചനയുടെ ലോകത്ത്...ഋഷി അതിനുള്ള ഉത്തരവും പരോക്ഷമായി പറഞ്ഞുകഴിഞ്ഞു...അതായത് ഒരു യഥാർത്ഥ  ബോധപ്രാപ്തൻ  വീണ്ടും   ബോധപ്രാപ്തരെ സ്രിഷ്ടിച്ച്ചുകൊണ്ടിരിക്കുന്നു..എപ്പോഴും  അയാളുടെ കണ്ണ് ഗുരുവായി മറ്റുള്ളവർ  തന്നെ അംഗീകരിക്കുവാനുള്ള  നാട്യങ്ങളിലായിരിക്കില്ല...അയാളുടെ ശ്രദ്ധ മുഴുവൻ  താൻ  മരിക്കുന്നതിനു  മുൻപ് ,കൊല്ലപ്പെടുന്നതിനു മുൻപ് ആ ദൈവരാജ്യം എത്രപേരെ അനുഭവിപ്പിക്കാം എന്നുള്ളതിലായിരിക്കും ..അയാളുടെശ്രദ്ധ പരിവര്ത്തനത്തിലായിരിക്കും..അതിനാൽ  വ്യക്തമായി നേരിട്ട് സംവദിക്കുവാൻ അവർക്കുകഴിയും .പാതയിലാകെ വിശ്വാസങ്ങളുടെ പുകമറ സൃഷ്ടിച്ചു   കണ്ഫ്യൂഷൻ നല്കി നൽകി   ഒരു മുതലെടുപിനും അവർ തുനിയുകയില്ല.കാരണം അവർ   നൽകാൻ  ശ്രമിക്കുന്നവരാണ് ,  നേടാൻ ശ്രമിക്കുന്നവർ അല്ല..അന്വേഷകന്  അവരിലൂടെ ശരിയായ ഉത്തരങ്ങൾ ലഭിക്കുകയും ആശയക്കുഴപ്പങ്ങൾ നീങ്ങുന്നതായും അനുഭവപ്പെടുന്നു...എല്ലാത്തിനും വ്യക്തതയും അതിലൂടെ ആശങ്കകളിൽനിന്നുള്ള സ്വാതന്ത്ര്യവും അനുഭവിക്കുവാൻ സാധിക്കുന്നു...അന്വേഷകൻ ...സർവോപരി തന്റെ ഉള്ളിലെ പരമാത്മബോധത്ത്തിന്റെ  ,സത്യത്തിന്റെ പടിപടിയായ വികാസത്തിന്റെ ആനന്ദം അനുഭവിക്കുവാൻ തുടങ്ങുന്നു......

ഭഗവദ്  ഗീത :-
ഇഹൈവ തൈര്‍ജിതഃ സര്‍ഗോ യേഷാം സാമ്യേ സ്ഥിതം മനഃ നിര്‍ദോഷം ഹി സമം ബ്രഹ്മ തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ (19) ---------------------------------------------------------------------------------- ആരുടെ മനസ്സാണോ സമഭാവനയില്‍ പ്രതിഷ്ഠിതമായിരിക്കുന്നത് ഇവിടെ വച്ചു തന്നെ അവര്‍ സംസാരത്തെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ബ്രഹ്മം നിര്‍ദ്ദോഷവും സമവുമാകുന്നു. അതുകൊണ്ടു അവര്‍ ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നവരത്രേ.
ന പ്രഹൃഷ്യേത്പ്രിയം പ്രാപ്യ നോദ്വിജേത്പ്രാപ്യ ചാപ്രിയം സ്ഥിരബുദ്ധിരസമ്മൂഢോ ബ്രഹ്മവിദ് ബ്രഹ്മണി സ്ഥിതഃ (20 ) ---------------------------------------------------------------------------------------------------പ്രിയം നേടി സന്തോഷിക്കുകയും, അപ്രിയം വന്നുചേ‍ര്‍ന്നാ‍‍ല്‍ ദുഖിക്കുകയും ചെയ്യാത്തവനും, സ്ഥിരബുദ്ധിയും, മോഹമില്ലാത്തവനും ആയവന്‍ ബ്രഹ്മജ്ഞനും ബ്രഹ്മത്തില്‍തന്നെ വര്‍ത്തിക്കുന്നവനുമാണ്.
 ജ്ഞാനം ജ്ഞേയം പരിജ്ഞാതാ ത്രിവിധാ കര്‍മചോദനാ കരണം കര്‍മ കര്‍ത്തേതി ത്രിവിധഃ കര്‍മസംഗ്രഹഃ (18)--------------------------------------------------------------------------------------------------------- അറിവ്, അറിയപ്പെടുന്നത്, അറിയുന്നവന്‍ എന്നിങ്ങനെ കര്‍മ്മത്തെ പ്രേരിപ്പിക്കുന്ന മൂന്നു ഘടകങ്ങള്‍ ഉണ്ട്. കര്‍മ്മത്തിന് കര്‍ത്താവ്, കര്‍മ്മം, കരണം (ഇന്ദ്രിയങ്ങള്‍) എന്നീ മൂന്നു ഘടകങ്ങള്‍ ഉണ്ട്. ജ്ഞാനം കര്‍മ ച കര്‍ത്താച ത്രിധൈവ ഗുണഭേദതഃ പ്രോച്യതേ ഗുണസംഖ്യാനേ യഥാവച്ഛൃണു താന്യപി (19) -----------------------------------------------------------------------------------------------------------------ജ്ഞാനവും, കര്‍മ്മവും, കര്‍ത്താവും ഗുണഭേദമനുസരിച്ച് സാംഖ്യത്തില്‍ മൂന്നു തരത്തിലാണെന്നു പറയപ്പെടുന്നു. അവയെ കേട്ടാലും. സര്‍വ്വഭൂതേഷു യേനൈകം ഭാവമവ്യയമീക്ഷതേ അവിഭക്തം വിഭക്തേഷു തജ്ജ്ഞാനം വിദ്ധി സാത്ത്വികം (20) ---------------------------------------------------------------------------------------------------------വിഭക്തങ്ങളായ സകലഭൂതങ്ങളിലും അവിഭക്തമായി വര്‍ത്തിക്കുന്ന അവിനാശിയായ ബ്രഹ്മത്തെ കാണുന്നത് എന്തുകൊണ്ടോ, അതാണ് സാത്വികമായ ജ്ഞാനം.
ജ്യോതിഷാമപി തജ്ജ്യോതിസ്തമസഃ പരമുച്യതേ ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സര്‍വ്വസ്യ വിഷ്ഠിതം  (18) ----------------------------------------------------------------പ്രകാശങ്ങ‌ള്‍ക്കെല്ലാം പ്രകാശമായിട്ടുള്ള ആ ബ്രഹ്മം അന്ധകാര ത്തിന്നപ്പുറമായിട്ടുള്ളതാണെന്നു പറയുന്നു. അറിവും (ജ്ഞാനം) അറിയപ്പെടേണ്ടതും (ജ്ഞേയം) അറിവിനാ‍‍‍ല്‍ എത്തിച്ചേരേണ്ടതും (ജ്ഞാനഗമ്യം)  എല്ലവരുടെയും ഹൃദയത്തെ അധിവസിക്കുന്നതും അതു (ബ്രഹ്മം) തന്നെ.
യോഽന്തഃസുഖോഽന്തരാരാമസ്തഥാന്തര്‍ജ്യോതിരേവ യഃ സ യോഗീ ബ്രഹ്മനിര്‍വ്വാണം ബ്രഹ്മഭൂതോഽധിഗച്ഛതി (24) -----------------------------------------------------------------------------------------------------------യാതൊരുവന്‍ ഉള്ളില്‍ സുഖംകണ്ടെത്തുകയും, ഉള്ളില്‍തന്നെ രമിക്കയും, അതുപോലെ ഉള്ളില്‍ തന്നെ ജ്ഞാനം കണ്ടെത്തുകയും ചെയ്യുന്നുവോ, ആ യോഗി ബ്രഹ്മമായി തീര്‍ന്ന് ബ്രഹ്മനിര്‍വാണം പ്രാപിക്കുന്നു.തുടരും............