Tuesday, June 2, 2015

24  - അഞ്ചാം  ശ്ലോകം .....


//////////യത്ര = യാതൊരു സ്ഥാനത്തിൽ (ആ) യാതൊരു കാലത്തിൽ ആണോ
സപ്ത:= സുപ്തനായവൻ = ഉരങ്ങിയവൻ
കംചന കാമം =യാതൊരു കാമത്തെയും
ന : കാമയതേ  = കാമിക്കാതിരിക്കുകയും
കംചന സ്വപ്നം = യാതൊരു സ്വപ്നത്തേയും
ന പശ്യതി = കാണാതിരിക്കുകയും ചെയ്യുന്നത്
തത്  = അത് = ആ സ്ഥാനം (ആ )  കാലം
സുഷുപ്ത: = സുഷുപ്തമാകുന്നു////////

           അടുത്ത തായി ഗുരു മൂന്നാം സ്ഥാനത്തേക്ക് കടക്കുന്നു . നാം ആഴത്തിൽ ഉറക്കത്തിലായിരിക്കുമ്പൊഴും  അബോധാവസ്തയിലായിരിക്കുംപോഴും നിലകൊള്ളുന്നത് ഈ സ്ഥാനത്താണ് .നാം ദിവസവും ഈ സുഖ സുഷു പ്തിയാകുന്ന സ്ഥാനത്ത് വരികയും പോവുകയും ചെയ്യാറുണ്ട്. ഇവിടെ  വൈശ്വാനരൻ  ആകുന്ന  ഭൌതിക  ലോകവും ഇല്ല, സ്വപ്നസ്ഥാനമാകുന്ന തൈജസ ലോകവുമില്ല .ഇവിടെ ബോധം മാത്രമേ ഉണ്ടാവുകയുള്ളൂ .പക്ഷെ അത് ശുദ്ധബോധവുമല്ല .ഞാൻ ഉണ്ട് എന്ന  അറിവുമാത്രമായ ഈ ലോകത്തെ ഋഷി  പ്രാജ്ഞൻ എന്ന് വിളിക്കുന്നു.പക്ഷെ മറ്റുരണ്ടു ലോകങ്ങളേ ക്കാൾ ഉത്കൃഷ്ടമായ ലോകമാണ് പ്രജ്ഞന്റെത് .കാരണം അവിടെ  ബാഹ്യ വൈശ്വാനര-തൈജസ ലോകത്തെ സങ്കല്പ്പകാമനകളോ  ദുഖദുരിതങ്ങളോ  അവയുടെ കര്മ്മ ബന്ധങ്ങളോ  ബാധിക്കുന്നില്ല.രണ്ടിൽനി ന്നും ആ ലോകം വിട്ടുനിൽക്കുന്നു .അതുകൊണ്ടുതന്നെ ആ സ്വാതന്ത്രിയം ആനന്ദവും നൽകുന്നു . ധ്യാന സാധനകളുടെ ഫലമായി ഉണർന്നിരിക്കുമ്പോഴും ഈ  പ്രാജ്ഞന്ന്റെ ലോകത്ത്  കാലുകൾ   ഉറപ്പിച്ചബോധവാൻ   സ്ഥിതപ്രജ്ഞൻ  എന്നറിയപ്പെടുന്നു.

സ്ഥിതപ്രജ്ഞ ലക്ഷണം ഗീതയിൽ വ്യക്തമായി പറയുന്നുണ്ട്.
ശ്രീഭഗവാനുവാച
 പ്രജഹാതി യദാ കാമാന്‍ സര്‍വ്വാ‍ന്‍ പാര്‍ഥ മനോഗതാന്‍ ആത്മന്യേവാത്മനാ തുഷ്ടഃ സ്ഥിതപ്രജ്ഞസ്തദോച്യതേ (55)
ശ്രീ ഭഗവാന്‍ പറഞ്ഞു: 
  ഹേ പാര്‍ത്ഥ, മനുഷ്യന്‍ എപ്പോള്‍ ആത്മാവിനാല്‍ ആത്മാവില്‍ത്തന്നെ സന്തുഷ്ടനായി മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളേയും  (വാസനകളേയും) ഉപേക്ഷിക്കുന്നുവോ, അപ്പോള്‍ അവന്‍ സ്ഥിതപ്രജഞന്‍ എന്ന് പറയപ്പെടുന്നു. 
യദാ സംഹരതേ ചായം കൂര്‍മോംഗാനീവ സര്‍വ്വശഃ ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യസ്തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ (58)

ആമ തന്റെ അവയവങ്ങളെ പ്രതികൂലസാഹചര്യങ്ങളി‍‍ല്‍ എങ്ങിനെ എല്ലാവിധത്തിലും ഉ‍ള്‍വലിക്കുന്നവോ, അതുപോലെ എപ്പോഴാണോ ഒരാള്‍ തന്റെ ഇന്ദ്രിയങ്ങളെ ശബ്ദസ്പ‍ര്‍ശാദികളായ ഇന്ദ്രിയാ‍ര്‍ത്ഥങ്ങളി‍ല്‍നിന്ന് എപ്പോള്‍ പിന്‍വലിക്കുന്നത് അപ്പോള്‍ അവന്റെ പ്രജഞ പ്രതിഷ്ഠിതമായിത്തീരുന്നു.
വിഷയാ വിനിവര്‍തന്തേ നിരാഹാരസ്യ ദേഹിനഃ രസവര്‍ജം രസോഽപ്യസ്യ പരം ദൃഷ്ട്വാ നിവര്‍തതേ (59)

ഇന്ദ്രിയങ്ങള്‍ കൊണ്ടു വിഷയങ്ങള്‍ അനുഭവിക്കാത്ത മനുഷ്യന് വിഷയങ്ങള്‍ അകന്നു പോകുന്നു. എന്നാല്‍ ആസക്തി അവശേഷിക്കുന്നു. പരമാത്മാവിനെ പ്രാപിക്കുമ്പോള്‍  അവന്റെ ആസക്തിയും വിട്ടുപോകുന്നു......തുടരും....

Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment