Sunday, June 7, 2015

28 - അഞ്ചാം  ശ്ലോകം ..തുടർച്ച....




///////////////// ആനന്ദഭുക് = ആനന്ദത്തെ  ഭുജിക്കുന്നവനും/////////////
ബാഹ്യലോകത്തെ പൂർണമായും  ആസ്വദിക്കുമ്പോൾ അവിടെ മനസ്സ് ഒരുനിമിഷം നിശ്ചലമാവുകയും  നാം ആസ്വാദനത്തിനായി ഒരു നിമിഷം കണ്ണുകൾ  അടക്കുകയും ബോധകെന്ദ്രമായ  സുഷുപ്തിയിലെക്കു  ഒരു അർത്ഥ  നിമിഷം പോയിവരുകയും ചെയ്യുന്നു.അതുകൊണ്ടാണ്  നല്ല ഒരു ഭക്ഷണം കഴിക്കുമ്പോഴും മനോഹരമായ ഒരു ഗാനം കേൾക്കുമ്പൊഴും ഒരു നല്ല ഗന്ധം ആസ്വദിക്കുമ്പോഴും നാം അറിയാതെ കണ്ണുകൾ  അടച്ചു പോകുന്നത് ."ആരെ വാ ,...ഉഗ്രൻ ....ഗംഭീരം ...മനോഹരം " എന്നെല്ലാം  കണ്ണുകൾ  അടച്ചുകൊണ്ട്തലയാട്ടി പറയുന്നത് ....അതുകൊണ്ടാണ് ലൈംഗികതയുടെ പരമകാഷ്ടയിലും കണ്ണുകൾ അടഞ്ഞു പോകുന്നത്.അപ്പോൾ നമ്മുടെ ബോധം ബാഹ്യ ജാഗ്രത് ലോകത്തിൽനിന്നു ഉള്ളിലെ സുഷുപ്തി സ്ഥാനത്തുള്ള ബൊധകെന്ദ്രത്തിൽ എത്തിച്ചേർന്നു  ആനന്ദം ഭുജിക്കുന്നു.പക്ഷെ   ആനന്ദം തുടർച്ചയായി  നുകരാൻ  അതായത് രണ്ടായിരിക്കുന്ന ബോധത്തെ പൂർണമായി ഒന്നായിചേർന്നിരിക്കുവാൻ അവിടെ അനുവദിക്കപ്പെടുന്നില്ല . അടുത്തനിമിഷം ഇന്ദ്രിയങ്ങളും മനസ്സുംസങ്കൽപ്പങ്ങളും  കൂടി ശക്തമായി ബോധത്തെ വെളിയിലേക്ക് തിരികെ കൊണ്ടുവരുന്നു . അപ്പോൾ അൽപനിമിഷം രുചിച്ച ആനന്ദം വീണ്ടും ലഭിക്കുവാൻ ബാഹ്യലോകത്ത് എത്തിച്ചേർന്ന  ബോധം മനസ്സിലൂടെ ആഗ്രഹിക്കുന്നു...അതിയായി...പക്ഷെ അതിനു കവാടം കാണാൻ കഴിയില്ല....കാരണം മനസ്സാകുന്ന പാറകൊണ്ട് വാതിൽ  അടഞ്ഞിരിക്കുന്നു. അപ്പോൾ അത് തെറ്റിദ്ധരിക്കുന്നു  മുൻപ് എനിക്ക് ലഭിച്ച കാറും വീടും ഒക്കെയാണ് ആനന്ദത്തിനു കാരണം എന്ന് ...അതോടെ അതിലും അതുപോലുള്ള അതിലും വലിയവയെ നേടുവാനായി ബാഹ്യ ലോകത്തിലേക്ക് എടുത്തുചാടി അലയുന്നു ...ലഭിക്കാതെ വരുമ്പോൾ ആത്മഹത്യ ചെയ്യുന്നു........എന്നാൽ ബോധവാൻ പരിശിലനങ്ങളിലൂടെ  ബാഹ്യലോകത്ത് ആയിരിക്കുമ്പോഴും ബോധത്തെ തന്റെ സുഷുപ്തിസ്താനത്തിൽ  ഉറപ്പിക്കുകയും ഭൌതിക ലോകത്തോടോപ്പംതന്നെ  സദാ പരമാനന്ദം നുകരുകയും ചെയ്യുന്നു.ചെറുതെന്നു തോന്നുന്ന ഒരു  വ്യത്യാസമേ ഇവിടെയുള്ളൂ ..മറ്റുള്ളവർ പലതായി പിരിഞ്ഞിരിക്കുന്ന ചലിച്ചുകൊണ്ടിരിക്കുന്ന ബാഹ്യലോകത്ത് തങ്ങളുടെ ബോധത്തെ ഉറപ്പിക്കാൻ ശ്രമിക്കുകയും അതിനു കഴിയാതെ അലഞ്ഞുതിരിഞ്ഞു നടക്കുകയും ചെയ്യുമ്പോൾ  ബോധപ്രപ്തൻ  പരിശിലനത്തിലൂടെ  അടിസ്ഥാന ആനന്ദ ലോകമായ പ്രജ്ഞാനം ഉറച്ച സുഷുപ്തിസ്താനത്തു  ,അതായത് തങ്ങളുടെ ബോധകെന്ദ്രമായ  സത്യസ്ഥാനത്തിൽ ബോധത്തെ ഉറപ്പിച്ചു പരമാനന്ദം നുകരുന്നു ......തുടരും....
സസെൻ  കഥ 
ആദ്യമായി ക്ഷേത്ര ഹാളിൽ കണ്ട ഭിക്ഷുവിനോട്  ജോഷു ചോദിച്ചു 
"ഞാൻ ഇവിടെ നിങ്ങളെ മുൻപ് കണ്ടിട്ടുണ്ടോ?"
"ഇല്ല ഗുരോ "
ജോ ;-" എങ്കിൽ ഒരു ചായ കുടിക്കാം "
മറ്റൊരു സന്യാസിയുടെ നേരെതിരിഞ്ഞു 
ജോ :-"നിങ്ങളെ മുന്പിവിടെ കണ്ടിട്ടുണ്ടോ ?"
"ഉണ്ട് ഗുരോ ...എത്രയോ തവണ "
ജോ :-"എങ്കിൽ ഒരു ചായ കുടിക്കാം "
പിന്നീടു  കാര്യസ്ഥൻ :-"എന്തുകൊണ്ടാണ് അവരെന്തു ഉത്തരം പറഞ്ഞാലും താങ്കൾ  ചായ കുടിക്കുവാൻ ക്ഷണിക്കുന്നത് ?"
ജോ;-"താങ്കൾ  ഇപ്പോഴും ഇവിടെ ഉണ്ടോ?"
കാര്യസ്ഥൻ :-"ഉണ്ട് ഗുരോ "
ജോ;-"എങ്കിൽ ഒരു ചായ കുടിക്കാം ".


No comments:

Post a Comment