Monday, June 15, 2015

31..ആറാം ശ്ലോകം.തുടർച്ച.....


////////////// ഏഷ := ഇവൻ
അന്തര്യാമീ : = എല്ലാത്തിന്റെയും ഉള്ളിൽ  പ്രവേശിച്ചു അവയെ നിയന്ത്രണം ചെയ്യുന്നവൻ  ആകുന്നു.//////////////////

സകല ചരാചരങ്ങളുടെയും ഉള്ളിൽ  അടിസ്ഥാനമായി നിലകൊള്ളുന്നത് ഈ അഖണ്ട ബോധമാണ്..ഇതുതന്നെയാണ്   മൃഗങ്ങളുമായി പോലും ആശയ വിനിമയം നടത്തുവാൻ നമ്മെ സഹായിക്കുനത് .അവയുടെ ഉള്ളിലെ ബൊധവുമായി നമ്മുടെ ബോധം നേരിട്ട് ബന്ധപ്പെടുംപോഴാണ്  അവിടെ ആശയവിനിമയം ഉണ്ടാകുന്നത്.അതുകൊണ്ടാണ്  ബോധം മറയുന്നതിന്റെ  ഫലമായി വഴക്കിടുമ്പോൾ താദാദ്മ്യഭാവം നഷ്ടപ്പെടുകയും പരസ്പരം മനസ്സിലാക്കുവാൻ കഴിയാതെ പോകുന്നതും ,ക്രൂരതകൾ പ്രവർത്തിക്കുന്നതും.അപ്പോൾ തന്റെതന്നെ ഉള്ളിലിരുന്നു പ്രവര്ത്തിക്കുന തന്റെ ബോധവുമായുള്ള  ബന്ധം പോലും അറ്റ് പോകുന്നു. മറ്റുള്ളവരിലെക്കുള്ള  വാതിൽ തന്റെതന്നെ ആ അറ്റ് പോയ ബോധകെന്ദ്രമാണ് .ആ ബന്ധം മുറിയുമ്പോൾ മനുഷ്യൻ മറ്റുള്ള ഒന്നിനെയും അറിയാൻ കഴിയാതെ ഭ്രാന്തനാകുകയും തന്റെയും മറ്റുള്ളവരുടെയും  ജീവിതത്തിനു എതിരായ രീതിയിൽ പ്രവര്ത്തിക്കുകയും ചെയ്യുന്നു.ഇതുകൊണ്ടൊക്കെയാണ്‌ പണ്ടുമുതല്ക്ക് ഭാരതത്തിൽ ബോധത്തെ ഉയർത്തുന്ന  വിദ്യാഭ്യാസ ഇത്തരം പദ്ധതികൾ നിലനിന്നിരുന്നത്. ബോധം ഉയരുമ്പോൾ അതിലൂടെ എല്ലാ ചരാചരങ്ങളും  തന്റെ  തന്നെ ഭാഗമായി കാണപ്പെടുന്നു.അവിടെ ശാന്തിയും സമാധാനവും ശ്രേയസ്സും നിലനിൽക്കുന്നു ..അത് കുടുംബമായാലും  രാജ്യമായാലും...ഇതറിയുംപോഴാണ് "തനിക്കു ബോധം  വർദ്ധിപ്പിച്ചു  തരണേ" എന്ന് പരം പോരുളിനോട് പ്രാർഥിക്കുന്ന  ഗായത്രീമന്ത്രം നമുക്ക് സമ്മാനിച്ച പൂർവികരുടെ അത്യുന്നത നിലവാരത്തെക്കുറിച്ചു  നാം അത്ഭുതപ്പെടുന്നത്, ദിനവും സന്ധ്യക്ക്‌ ഒരു നിലവിളക്ക് കൊളുത്തി നാമം ജപിച്ചിരുന്ന ,അരുപാടംഗങ്ങൾ ഒരു വീട്ടിൽ ഒത്തൊരുമയോട് കൂടെ ശാന്തമായി സസന്തോഷം കഴിഞ്ഞ ഒരു തലമുറയോട് അസൂയ തോന്നുന്നത്.
////////////////  എല്ലാത്തിന്റെയും ഉള്ളിൽ  പ്രവേശിച്ചു അവയെ നിയന്ത്രണം ചെയ്യുന്നവൻ  ആകുന്നു.//////////////////
  വിശ്വ കേന്ദ്രമായ ഈ അഖണ്ടബോധം സകല ജീവജാലങ്ങളുടെയും  ഉള്ളിൽ  കടന്ന്  അവയെ നിയന്ത്രിക്കുന്നു..അവയുടെ ഇന്ദ്രിയങ്ങളിലൂടെ പുറത്തേക്ക് വന്നു ബാഹ്യ പ്രപഞ്ചവുമായി ബന്ധം സ്ഥാപിച്ചു സംവേദനങ്ങളെ ആ ഇന്ദ്രിയങ്ങളിലൂടെ ത്തന്നെ  അകത്തേക്ക് അയച്ചുകൊണ്ടേയിരിക്കുന്നു. അപ്രകാരം അവയെ പ്രാജ്ഞാവബോധം നിയന്ത്രിച്ചു നടത്തുന്നു. അതിനാൽ  ഉപരിതലത്തിൽ മാത്രം അവ പലതായി കാണപ്പെടുന്നു.അടിയിൽ ഒന്നുതന്നെ.ചുരുക്കത്തിൽ  അവബോധംസ്വയം കാണുന്ന ഒരു സ്വപ്നം പോലെ ഇത്തരത്തിൽ പ്രപഞ്ചത്തിന്റെ നടത്തിപ്പ് അനുസ്യൂതം തുടരുന്നു....
സെൻ  കഥ .

ചൈനയിലെ ഗുരുവായ ബാസോയെ ദയ്ജു സന്ദർശിച്ചു .
  ബാസോ :-"എന്താണ് നീ അന്വേഷിക്കുന്നത്?"
ദെയ്ജു :-" ബോധോദയം "
ബാ :-"നിനക്ക് സ്വന്തമായി ഖജനാവുള്ളപ്പോൾ  എന്തിനാണ് പുറത്ത് അന്വേഷിക്കുന്നത്?"
ദെ :-" എവിടെയാണ് എന്റെ ഖജനാവ് ?"
ബാസോ :'നീ ചോദിക്കുന്നതാണ് നിന്റെ ഖജനാവ് ".
ദെഇജു  സന്തോഷവാനായി ..അതിനുശേഷം ഇപ്പോഴും അയാൾ  സുഹൃത്തുക്കളെ പ്രചോദിപ്പിക്കുമായിരുന്നു :-"നിങ്ങളുടെയെല്ലാം സ്വന്തം ഖജനാവ് തുറക്ക്.ആ നിധിയെല്ലാം വിനിയോഗിക്ക് ".
 ....തുടരും..
Read more on Blog- http://mandookyam.blogspot.in/

No comments:

Post a Comment