Thursday, April 30, 2015

12- മൂന്നാം ശ്ലോകം .തുടർച്ച ...


//////////// സ്ഥൂലഭൂക് =സ്തൂലങ്ങളായ  വിഷയങ്ങളെ ഭുജിക്കുന്നവനുമായ ///////////

  ആ വൈശ്വാനരന്റെ ഭക്ഷണം സ്ഥൂല വിഷയങ്ങളിലുള്ള ശ്രദ്ധയാണ്.ആ ശ്രധയിലൂടെ ,ബോധത്തിന്റെ പുറത്തേക്കുള്ള കെന്ദ്രീകരണത്തിലൂടെ സ്തൂലവിഷയങ്ങളുടെ അറിവുകൾ  മാത്രം അകത്തേക്ക് കയറിക്കൊണ്ടിരിക്കുന്നു.എന്നാൽ അവക്കാധാരമായ സൂക്ഷ്മം വിസ്മരിക്കപ്പെടുന്നു.നാലുനേരവും ഭക്ഷണം കഴിക്കുംപോലെ അത് എപ്പോഴും  ഉള്ളിലേക്ക്  ശബ്ദരൂപത്തിലും  കാഴ്ചയുടെ  രൂപത്തിലും ഒക്കെ ഇന്ദ്രിയങ്ങളിലൂടെ അകത്തേക്ക് വന്നുകൊണ്ടിരിക്കുന്നു.  അതിലൂടെ രൂപപ്പെടുന്ന വെറും  സങ്കൽപ്പങ്ങളുടെ  കൂട്ടമായ വ്യക്തിത്വം അയതാർത്യമെങ്കിലും ഉറ യ്ക്കുന്നു.പിന്നീട്‌   ബോധം പുറത്തേക്ക് സഞ്ചരിക്കുന്നത് അതിലൂടെയാണ്. അപ്പോൾ നഗ്നമായ കാഴ്ചയും നഗ്നമായ ,നേരിട്ടുള്ള കേളവിയെയും  എല്ലാം ആ വ്യക്തിത്വം വികലമാക്കുവാൻ തുടങ്ങുന്നു.അതായത് നാം ഒരു മഞ്ഞ കണ്ണട  ധരിക്കുമ്പോൾ പ്രപഞ്ചം മഞ്ഞ കളറായി തോന്നുന്നു. അതുപോലെ സങ്കല്പ്പമാകുന്ന വ്യക്തിത്വത്തിലൂടെ നാം കാണുന്ന  കാഴ്ചകളിലുംഇന്ദ്രിയാനുഭാവങ്ങളിലും  ആ സങ്കൽപ്പത്തിന്റെ  മായം ,ക്രമഭംഗം കലരുന്നു.എല്ലാ യാതാര്ത്യത്തെയും അത് തെറ്റായി നമുക്ക് നൽകുന്നു .അപ്പോൾ വീണ്ടും  ഈ വ്യക്തിത്വം കൂടുതൽ വികലമാകുന്നു.നമ്മുടെ പ്രവർത്തിയും  തെറ്റിൽനിന്നും  തെറ്റിലേക്ക് നയിക്കപ്പെടുന്നു.ഫലം ആശയക്കുഴപ്പത്തിൽനിന്നും ഭ്രാന്തും ദുഖവും ഏകാന്തതയും ആത്മഹത്യയും ഉണ്ടാകുന്നു.എന്നാൽ  കുഞ്ഞുങ്ങൾ ഇങ്ങനെയല്ല.അവർ സങ്കല്പ്പങ്ങളുടെ,വ്യക്തിത്വത്തിന്റെ ഈ കണ്ണടയില്ലാതെ എല്ലാം നേരിട്ട് അനുഭവിക്കുന്നു.അതിനാൽ  അവർ സദാ വർത്തമാനകാലത്തിൽ ധ്യാനാത്മകമായി വര്ത്തിക്കുകയും സദാ ആനന്ദവാന്മാരായി കളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.നാം ഒരു പഴയ സ്വർണ്ണ മാല "എന്റെ അച്ഛന്റെ മാല " എന്നൊക്കെ കാണുമ്പോൾ സ്വർണ്ണ  കടക്കാരൻ  അതിൽ സ്വർണ്ണം  മാത്രം കാണുന്നു.അയാൾ കുറച്ചുകൂടി സത്യസന്ധമായി  ആഭരണത്തെ കാണുന്നു.എന്നാൽ ഒരു കുട്ടി അതിനെ സങ്കൽപ്പങ്ങൾ  ഇല്ലാതെ കാണുന്നു.ഈ സങ്കൽപ്പ  സൃഷ്ടിയായ വ്യക്തിത്വത്തിനെ ഋഷിമാർ "അഹം" എന്ന് വിളിച്ചു.അതിനെ നശിപ്പിച്ചാൽ  ബോധം നേരിട്ട് ബാഹ്യ പ്രകൃതിയിൽ പതിക്കുകയും  അതിലൂടെ സത്യസന്ധമായ അനുഭവങ്ങൾ അകത്തേക്ക് തിരിച്ച് വരുവാനും തുടങ്ങും പക്ഷെ അവയെ അറിവുകളായി വീണ്ടും  കൂട്ടിവെക്കുവാൻ  തുടങ്ങാത്ത ബോധവാൻ വിജയിക്കുന്നു.അപ്പോൾ സങ്കൽപ്പങ്ങൾ പറ്റിപ്പിടിക്കുവാനും ഒരു കളറുള്ള കണ്ണട  പോലെ  കാഴ്ച്ചയെ വികലമാക്കുവാനും ആരംഭിക്കുകയില്ല.അയാൾ സദാ ശുദ്ധബോധമായി  നിലനിൽക്കുന്നു .അപ്പോൾ തെറ്റായ കർമ്മഫലത്തിൽനിന്നും  ഉണ്ടാകുന്ന  ആശയക്കുഴപ്പങ്ങളോ ദുഖങ്ങളോ  അയാളെ സ്പർശിക്കുകയില്ല .അതാണ്‌ പരമാനന്ദാവസ്ഥ.ആ അവസ്ഥയെ പ്രാപിക്കുവാനായി ഈ  സങ്കൽപ്പത്തിന്റെ  കണ്ണടയെ  ഉടക്കുന്ന ,അതായത് അഹത്തെ തകർക്കുന്ന പ്രക്രിയയാണ് ധ്യാനങ്ങൾ ,സാധനകൾ എന്നൊക്കെ അറിയപ്പെടുന്നത്.ലോകത്ത് ഇതിനായി നൂറുകണക്കിന് ധ്യാനരീതികൾ  പല മതങ്ങളിലായി ഉണ്ട്.അവയിൽ  അവരവർക്ക് താത്പര്യമുള്ള ഏറ്റവും ഫലപ്രദമായ ധ്യാന രീതി കണ്ടുപിടിക്കുകയാണ് ആദ്യപടി.കൂടെ സദ്സംഗവും,ഈ തത്വങ്ങളെ മനനം ചെയ്യുകയും ചെയ്യുമ്പോൾ സ്വാഭാവികമായി ശുദ്ധബോധം ആനന്ദമായി   തെളിഞ്ഞു വരുന്നു.അതാണ്‌ ബ്രഹ്മജ്ഞാനം എന്ന  മോക്ഷാവസ്ഥ.
/
/////////// സ്ഥൂലഭൂക് =സ്തൂലങ്ങളായ  വിഷയങ്ങളെ ഭുജിക്കുന്നവനുമായ ////////

                         ഈഗോ വളരുന്നത് മറ്റുള്ളവരുടെ ശ്രദ്ധനേടുന്നതിലൂടെയാണ്.അതിലൂടെയാണ് ഏവരുടെയും ജീവിതം നരകമായി തീരുന്നതും . അതിന് വേണ്ടിടത്തും വേണ്ടാത്തിടത്തും കയറി അഭിപ്രായം പറയാതിരിക്കുവാൻ കഴിയില്ല.തനിക്കു പൊങ്ങാൻ കിട്ടുന്ന ഒരവസരവും പാഴാക്കുന്നില്ല.എല്ലാവരും  കുന്നാകാൻ ആഗ്രഹിക്കുന്നു.മറ്റുള്ളവർക്ക് നോക്കുവാൻ പോലും കഴിയാത്ത ഉയരത്തിലുള്ള കുന്ന് .അപ്പോൾ സത്യത്തിൽ അയാൾ   ഒറ്റപ്പെടുകയാണ്.വലിയ സമ്പന്നരും പ്രശസ്തരും ഒറ്റപ്പെടൽ ഉള്ളിൽ  അനുഭവിക്കുന്നവർ ആണ്. ഫെയിസ്ബുക്കിൽ ലയ്ക്കുകൾ ക്കുവേണ്ടി ആളുകൾ ആത്മഹത്യ വരെ ചെയ്യുവാനും ആത്മഹത്യചെയ്യുന്നവരെ രക്ഷിക്കാതെ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുവാനും വരെ  തയാറാണ് ഇത്തരത്തിൽ കപടനായ ആധുനിക മനുഷ്യന്റെ  ഈഗോ .എവിടെയും ഇഗോയുടെ   കളികൾ  കാണാം .പക്ഷെ എവിടെയും ഒരു നിഷ്കളങ്കമായ,ബോധത്തെ ഒരു ശുദ്ധമായ  കണ്ണാടിപോലെ കടത്തിവിടുന്ന കുട്ടികളെപോലുള്ള മനുഷ്യൻ ഇന്ന് എങ്ങുമില്ല.കുട്ടികളിൽ മാത്രമേ ദൈവികത കാനുവാനുള്ളൂ  .കാരണം ഒരു കുട്ടി പ്രപഞ്ചത്തിൽ ശുദ്ധ ബോധമായി പിറന്നതെ ഉള്ളു.അവൻ കളങ്കപ്പെടുവാനുള്ള   സമയം ആകുന്നതെയുള്ളൂ  .അതിനാൽ  ആത്മീയതയിൽ   നാം അവരെകണ്ട് പഠിക്കണം .അവർ നമ്മെയല്ല.അപ്പോൾ യഥാർത്ഥ ആനന്ദം എന്താണെന്ന് നമുക്കറിയുവാൻ  സാധിക്കും.
///////// വൈശ്വാനര:= വൈശ്വാനരൻ
പ്രഥമ:പാദ: = ഒന്നാം പാദമാകുന്നു ///////////


ഈ വൈശ്വാനരൻ ഒന്നാം പാദമാകുന്നു പ്രപഞ്ച മനുഷ്യൻ ആണ് സത്യത്തിന്റെ   ആദ്യത്തെ പാദം  എന്ന് പറയുന്നത് ഒരു സത്യാന്വേഷിയുടെ അന്തർ യാത്രയിൽ അനുഭവപ്പെടുന്ന അവസ്ഥകളെ അടിസ്ഥാനമാക്കി ഉള്ളതാണ്.സൃഷ്ടി ക്രമം അനുസരിച്ചല്ല.ഒരു  സാധകനെ സംബന്ധിച്ച്  ഏറ്റവും സത്യമായി അനുഭവിക്കപ്പെടുന്നതും അതായതിനാൽ സ്രിഷ്ടിക്രമം അറിയുന്നതിലും കൂടുതൽ ശാസ്ത്രീയമായി കാണുക ഇതുതന്നെയാണ്.ഇതിനെ ഒന്നാം പാദം  മാത്ര മായി ശ്രവണ മനന നിദിധ്യാസത്തിലൂടെ അറിയുന്നവൻ സ്വാഭാവികമായി നമ്മുടെ അന്തർ  ലോകമായ രണ്ടാം പാദത്തിലേക്ക് പ്രവേശിക്കുന്നു.
തുടരും ...
https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment