Wednesday, April 15, 2015

 (6)ന്നാം ശ്ലോകം .തുടർച്ച ...
കുട്ടികളെ നാം നിരീക്ഷിക്കുന്ന സമയത്ത് ഒരു കാര്യം പിടികിട്ടും .അവർ എപ്പോഴും വർത്തമാന  കാലത്തിലാണ്.ആനന്ദത്തിലാണ്.അതാണ്അവരുടെ എപ്പോഴും  ആവേശത്തോടെ കളിക്കുവാനുള്ള ഊർജത്തിന്റെ  രഹസ്യം.അവർക്ക്  ഭൂതകാലമില്ല (കുറവാണ്),അതിനാൽ  അതിൽനിന്നും  സങ്കൽപ്പിക്കുന്ന  ഭാവികാലവുമില്ല.   എന്നാൽ ഒരുവൻ  30 വർഷം  ജീവിച്ചു കഴിയുമ്പോൾ 30 വർഷത്തെ  ഭൂതകാലം ഒരേസമയം 30 വർഷത്തെ  ഭാവിയും സങ്കൽപ്പിച്ചു  വിശ്വസിക്കുന്നു. ഭൂതഭാവികൾ ഉണ്ടാക്കുന്ന അയതാർധ്യമായ  സങ്കൽപ്പ വ്യക്തിത്വമാണ് അഹം അഥവാ ഈഗോ .ഇതാണ് നമ്മുടെ വ്യക്തിത്വം കപടമാണെന്ന്  ഋഷിമാർ പറയാൻ കാരണം.അവിടെ വർത്തമാനകാലം  വിസ്മരിക്കപ്പെടുന്നു.ജീവിതവും അതിന്റെ മഹത്തായ ആനന്ദവും  വിസ്മരിക്കപ്പെടുന്നു.

അതിനാൽ ക്രിസ്തു പറയുന്നു "ദൈവരാജ്യം വിണ്ടും കുട്ടികളെ പോലെ ആകുന്ന തന്നത്താൻ താഴ്ത്തപ്പെടുന്നവർക്കുള്ളതാണ്." (മത്തായി 1---6).    അതായത്  അഹം ഒഴിവാക്കി കുട്ടികളെപോലെ നിഷ്കളങ്കർ ആയിത്തീരണം .                  

നമ്മുടെ പരാജയങ്ങൾക്ക് കാരണം പ്രധാനമായും നമ്മുടെ ഭൂതകാലമാണ്.ഒന്നുകിൽ ഞാൻ പരാജയപ്പെട്ടവനാണെന്ന ധയ് ര്യ കുറവ്.അല്ലെങ്കിൽ ഞാൻ വിജയിച്ചവനാണെന്ന  അശ്രദ്ധ.പരീക്ഷിച്ചു നോക്കാംനമ്മുടെ ഭൂതകാലം മുഴുവൻ ഒരു പേപ്പറിൽ  എഴുതിയശേഷം കത്തിച്ചു കളയുക.നാം ഒരുപാട് സ്വതന്ത്രമാകും.വലിയ ഒരു ഭാരം ഒഴിഞ്ഞതുപോലെ കാണാം.വീണ്ടും  പുതുതായി നിലനിൽക്കാം . അപ്പോഴാണ്യതാർഥത്തിൽ നാം  മോഡേണ്‍   ആകുന്നത് .സത്യം എപ്പോഴും പുതുതാണ് .അതിനാൽ  ആണ് വേദങ്ങൾ അതിനെ "നവ്യൻ "എന്ന് വിളിച്ചത്
നാം കുട്ടിൽകളെ പോലെ  സദാ മനസ്സിന്റെ,ചിന്തകളുടെ  ആധിക്യത്തെ നിയന്ത്രിക്കുന്ന കളിക്കരായാൽ ജീവിതം ഏറെ “ ത്രിൽ”  നിറഞ്ഞതാണ്‌.രസകരമാണ്.നമ്മുടെ ജയപരാജയങ്ങൾ നമുക്ക് ഒരു കളിയിലെ പോലെ ആസ്വദിക്കുവാൻ കഴിയുന്നു. അവ നമ്മെ ദുഖിപ്പിക്കുകയില്ല .കാരണം നാം അപ്പോൾ ആനന്ദത്തിൽ അധിഷ്ടിതമായ വർത്തമാനകാലത്തിൽ നിലകൊള്ളുന്നു. അവിടെ സമയം ഇല്ലാതാകുന്നു.ഭാവിയും ഭൂതവും ആണ് സമയം എന്ന പ്രതിഭാസം ഉണ്ടാക്കുന്നത്‌.ഭാവിയും ഭൂതവും ഇല്ലാത്ത സമയത്തെ സങ്കല്പ്പിക്കാൻ പോലും കഴിയില്ല. അതുകൊണ്ടാണ് ക്രിസ്തു ഇപ്രകാരം പറഞ്ഞത് 
ശിഷ്യന്മാർ :-“ദൈവരാജ്യത്തിന്റെ പ്രത്യേകത എന്ത്?” ക്രിസ്തു പറഞ്ഞു ,:-"അവിടെ സമയം എന്ന  കാര്യം ഉണ്ടാവുകയില്ല".
ലോക മതങ്ങളിലെ  പ്രധാനികൾ സത്യലോകത്തെ വിവരിക്കുന്നതിലെ  സാദൃശ്യം അത്ഭുതാവഹമാണ്.അവരൊക്കെയും സമയമില്ലായ്മയെ തിരിച്ചറിഞ്ഞിരിക്കുന്നു.ഉറക്കെ നിസ്സംശയം പ്രഖ്യാപിച്ചിരിക്കുന്നു.
താവോ തെ  ചിങിൽ  ലഒത്സു  (ചൈന )പറയുന്നു,:- “ അത്  (പരമാത്മബോധം ) ആരുടെ പുത്രനെന്നറിയില്ല.പക്ഷെ അത് സൂര്യനും മുൻപ്  ഉള്ളതായി കാണപ്പെടുന്നു ."
യഹൂദന്മാർ അവനോടു :-" നിനക്ക് 50 വയസ്സ് ആയിട്ടില്ല,നീ അബ്രഹാമിനെ കണ്ടിട്ടുണ്ടോ? ".എന്ന് ചോദിച്ചു .
യേശുവോ :-"അമേൻ,അമേൻ,അമേൻ ..ഞാൻ നിങ്ങളോട് പറയുന്നു .എബ്രഹാം ജനിച്ചതിനു മുൻപേ ഞാൻ ഉണ്ട്". എന്ന് പറഞ്ഞു.(യോഹന്നാൻ എഴുതിയ സുവിശേഷം -8:57-8:58.)

ശ്രീഭഗവാനുവാച ,:-"ഇമം വിവസ്വതേ യോഗം പ്രോക്തവാനഹമവ്യയം വിവസ്വാന്മനവേ പ്രാഹ മനുരിക്ഷ്വാകവേഽബ്രവീത്       
                (1)"------------------------------------- ശ്രീ ഭഗവാന്പറഞ്ഞു: -“അവ്യയമായ യോഗത്തെ ഞാന്ആദിത്യന് ഉപദേശിച്ചു. ആദിത്യന്മനുവിനും ഉപദേശിച്ചുകൊടുത്തു. മനു ഇക്ഷ്വാകുവിനും ഉപദേശിച്ചു.”
 -------------------------------------------------------------------------------------അര്ജുന ഉവാച അപരം ഭവതോ ജന്മ പരം ജന്മ വിവസ്വതഃ കഥമേതദ്വിജാനീയാം ത്വമാദൌ പ്രോക്തവാനിതി                          (4)-----------------------------------------------------------------
അര്ജുനന്ചോദിച്ചു: “ആദിത്യന്റെ ജന്മം മുന്പും അങ്ങയുടെ ജന്മം പിന്പുമാണല്ലോ. അങ്ങിനെയിരിക്കെആദ്യം അങ്ങാണ് ഇതു പറഞ്ഞതെന്ന് എങ്ങിനെ ഞാന്മനസ്സിലാക്കും? “
----------------------------------------------------------------------------------------------------------------------------------------ശ്രീഭഗവാനുവാച ബഹൂനി മേ വ്യതീതാനി ജന്മാനി തവ ചാര്ജുന താന്യഹം വേദ സര്വ്വാണി ത്വം വേത്ഥ പരന്തപ                            (5)
 --------------------------------------------------------------------------------------------------------“ശ്രീ ഭഗവാന്പറഞ്ഞു: അര്ജുനാ, എന്റെ വളരെയേറെ ജന്മങ്ങള്കഴിഞ്ഞു പോയി. നിനക്കും അങ്ങനെ തന്നെ. അവയെല്ലാം എനിക്കറിയാം. നീ അറിയുന്നില്ല.(ഭഗവദ് ഗീത )”

പ്രീയപ്പെട്ടവരുടെ  മരണം  നമ്മെ കഠിനമായി ദുഖിപ്പിക്കും.കാരണം ഇവർ  മരിക്കില്ല എന്ന തെറ്റായ , ഭാവിയിൽ അതിഷ്ടിതമായ  തോന്നൽ  നാം അറിയാതെ അടിയിൽ കിടക്കുന്നു.നമ്മളുടെ മരണവും അങ്ങനെതന്നെ .നാം മരിക്കില്ല എന്നതോന്നൽ നമ്മുടെയുള്ളിൽ ശക്തമാണ്.കാരണം സത്യമാണുതാനും .മരിക്കില്ല എന്നതോന്നൽ ഉള്ളത് നമ്മിലെ ബോധത്തിനാണ് .അത് ശരീരം വീണാലും മരിക്കുകയില്ല.അതിനതറിയാം .പക്ഷെ നമ്മുടെ മനസ്സ് അതിനെ ശരീരത്തിൽനിന്നും വ്യത്യസ്ഥമായി  അറിയുന്നില്ല. ഉടനെ മനസ്സ് പൊതുവായി കരുതുന്നു ശരീരം മരിക്കുകയില്ലെന്ന് .ഞാൻ എന്ന  ശരീരമനസ്സിൽ നിന്നും, മനസ്സിനെ വേർതിരിച്ചെടുക്കുവാൻ സദാ പുറംലോകത്തെക്ക് തിരിഞ്ഞിരിക്കുന്ന ശ്രദ്ധയെഉള്ളിലേക്ക് തിരിച്ചുവിടുന്ന പ്രക്രിയയെയാണ് ധ്യാനം എന്ന് പറയുന്നത്.അപ്പോൾ നാം നമ്മുടെ യഥാർത്ഥ  ലോകത്തെത്തുന്നു .അവിടെ നിന്നുള്ള പ്രവർത്തനം  ജീവിതം എളുപ്പമുള്ളതും അവസരോചിതവും ആക്കുന്നു.എന്നാൽ പുറം ലോകത്തുനിന്ന് ജീവിക്കുമ്പൊൾ  അത് എപ്പോഴും ശരിതെറ്റുകൾ അന്വേഷിക്കുന്ന ,ആശങ്കകൾ നിറഞ്ഞതായിരിക്കും. പുറം ലോകത്ത് ജീവിക്കുമ്പൊളും  നമ്മുടെ കാലുകൾ  അടിസ്ഥാനമായ അകം ലോകത്തുണ്ടായിരിക്കേണ്ടെ ?.എന്നാൽ മനുഷ്യൻ ഇന്ന് കഴിയുന്നത്മുഴുവനായി അകം ലോകത്തെ ,എന്തിന്  കാലുകളെതന്നെയും വിസ്മരിച്ചു കൊണ്ടാണല്ലോ. പുറം ലോകത്ത് നിൽക്കുമ്പോൾ നമുക്ക് മറ്റുള്ളവരെ  നമുക്ക് പുറത്ത് കൂടെ മാത്രമേ കാണാൻ കഴിയു.ജീവനില്ലാത്ത വസ്തുക്കളെ പോലെ മാത്രമേ നമുക്കവരെ അറിയുകയുള്ളു.അപ്പോൾ നാം അരിശത്തിൽ സത്യസന്ധമായി ചോദിക്കുന്നു ." അതിനു നീയെന്തിനാ ഇത്രയും ദേഷ്യപ്പെടുന്നത്?".നമുക്കവരെ ഒട്ടും പിടികിട്ടുന്നില്ല.എന്നാൽ നാം നമ്മുടെ ഉള്ളിലേ ബോധത്തിൽ നിലനിന്നുകൊണ്ട് പ്രവർത്തിക്കുമ്പോൾ അവിടെ നാമെല്ലാരും വിഭജിക്കുവാൻ കഴിയാത്ത  ഒരേ ബോധത്തിന്റെ ഭാഗങ്ങളാണ് .അവിടേക്ക് നമ്മുടെ ബോധം പ്രവേശിക്കുമ്പോൾത്തന്നെ  നമുക്ക് നമ്മുടെ മുന്നിലിരിക്കുന്ന ആളിന്റെ മാനസീകവ്യാപാരങ്ങൾ കൂടുതൽ അറിയാൻ കഴിയുന്നു.അയാളുടെ ദുഖവും,സന്തോഷവും,സ്നേഹവും എല്ലാം ഒന്നും പറയാതെതന്നെ നാം മൗനത്തിലൂടെ  അനായാസം അറിയുന്നു.ജീവിതത്തിൽ വിജയിക്കുവാൻ ആഗ്രഹിക്കുന്നയാൾ ആദ്യം നേടേണ്ട ഗുണവും ഇത്തരത്തിൽ ബോധം വഴി താദാത്മ്യ പ്പെടുവാനുള്ള കഴിവാണ് .അതിലൂടെ മാത്രമേ മറ്റുള്ളവരുമായി നല്ല ബന്ധം നിലനിറുത്തിക്കൊണ്ട് പോകുവാൻ സാധിക്കു. ലോകം അറിയുവാൻ ഓംകാരത്തിന്റെ രണ്ടാമത്തെ മാത്രയായ തൈജസന്റെ ലോകത്തേക്ക് പ്രവേശിക്കണം  എന്ന് മാണ്ടൂക്യോപനിഷത്ത്   പറയുന്നു...തുടരും.   ശ്രീ .

No comments:

Post a Comment