Saturday, April 11, 2015

5-  ഒന്നാം ശ്ലോകം
1.
ഓമിത്യേദാക്ഷരമിദം സർവം തസ്യോപ വ്യാഖ്യാനം
ഭൂതം ഭവത്‌ ഭവിഷ്യദിതി സർവമോംകാരമേവ
യച്ചാന്യത്‌ ത്രികാലാതീതം തദപ്യോംകാരമേവ


(1)-ഇദം  സർവ്വം  = ഇതെല്ലാം
ഓം ഇതി ഏതദ് =  ഓം എന്നുള്ള
അക്ഷരം = അക്ഷരമാകുന്നു
തസ്യ = അതിന്റെ,പര ബ്രഹ്മമായ ഓം കാരത്തിന്റെ
ഉപവ്യഖ്യാനം = സത്യത്തോട് അടുപ്പിച്ചുള്ള സ്പഷ്ടമായ കഥനം
പ്രസ്തുതം= പ്രസ്തുതമായിരിക്കപ്പെടുന്നു ,ആരംഭിക്കപ്പെടുന്നു.
ഭൂതം=കഴിഞ്ഞത്
ഭാവത്=ഭവിക്കുന്നത്,ഇപ്പോൾ നടക്കുന്നത് (വർത്തമാനകാലം )
ഭവിഷ്യത് = വരാൻ പോകുന്നത് (ഭാവി)
ഇതി = എന്നുള്ള
സർവ്വം =എല്ലാം
ഓം കാര:ഏവ =ഓംകാരം തന്നെ
ത്രികാലാതീതം  = കാലത്രയത്തെ അതിക്രമിച്ച തായി 
അന്യത്ച  = വേറെയും 
യത് = യതോന്നുണ്ടോ 
തത് അപി = അതും
ഓംകാര : ഏവ = ഒംകാരംതന്നെ .
----------------


////// ഇദം  സർവ്വം  = ഇതെല്ലാം
ഓം ഇതി ഏതദ്   =  ഓം എന്നുള്ള
അക്ഷരം          = അക്ഷരമാകുന്നു.////////

നേരിട്ട് സത്യ  പ്രസ്താവനയിലേക്ക് കടക്കുകയാണ് ഋഷി.അദ്ദേഹത്തിനു ആരുടേയും മുഖം നോക്കുകയോ ഉപചാരങ്ങൾ നോക്കുകയോ വേണ്ട .കാരണം അദ്ദേഹത്തിന്  ഇതിന്റെ പേരും  പെരുമയും ഒന്നും ആഗ്രഹമില്ല.അതിനാൽ  അദ്ദേഹത്തിനു ആരെയും സുഖിപ്പിക്കേണ്ട ആവശ്യവുമില്ല.മുഖവുരയുടെയും ആവശ്യമില്ല.ഇത് ഉപദേശിച്ചിരുന്നത് അത്രയ്ക്ക് ആവശ്യക്കാരായിരുന്ന,സത്യ ദാഹികളായ  ശിഷ്യന്മാരെ തെരഞ്ഞെടുത്തു മാത്രമായിരുന്നു. എന്തെങ്കിലും പറഞ്ഞു അദ്ദേഹത്തിനു ശ്രധിപ്പിക്കേണ്ട ആവശ്യവുമില്ല.ഇവിടെ ആവശ്യക്കാർ കേൾക്കുന്നവർ മാത്രമാണ് എന്നതാണ് പേരറിയിക്കാത്ത  ഋഷിയുടെ രീതി.കാരണം അദ്ദേഹം തുറന്ന സത്യംതന്നെയാണ്‌.

////// "ഇതെല്ലാം
 ഓം എന്നുള്ള
അക്ഷരമാകുന്നു".//////// 

അദേഹം പറയുന്നു ഈ പ്രപഞ്ചം മുഴുവൻ ഓം എന്ന അക്ഷരമാകുന്നു എന്ന്.അദ്ദേഹം ആദ്യം തന്നെ ഇപ്രകാരം മൂന്നു വാക്കുകളിൽ ചുരുക്കി പറയുന്നത്  മാണ്ടൂക്യൊപനിഷത്തിന്റെ  ആകെ തുകയാണ്. ഇതിന്റെ വിപുലീകരണമാണ്  ഇനിയുളളതെല്ലാം.

////// തസ്യ = അതിന്റെ,പര ബ്രഹ്മമായ ഓം കാരത്തിന്റെ
ഉപവ്യഖ്യാനം = സത്യത്തോട് അടുപ്പിച്ചുള്ള സ്പഷ്ടമായ കഥനം
പ്രസ്തുതം= പ്രസ്തുതമായിരിക്കപ്പെടുന്നു ,ആരംഭിക്കപ്പെടുന്നു./////

സത്യത്തോട് അടുപ്പിച്ചുള്ള എന്ന വാക്ക് പോലും പൂർണ്ണ സത്യസന്ധതയെ കാട്ടുന്നു.കാരണം സത്യത്തോട് അടുപ്പിച്ചു മാത്രമേ .അതായത് സത്യം പൂര്ണമായി പറയാൻ ആര്ക്കും കഴിയില്ലതന്നെ ,നാം ഒരാളെ അത്രയ്ക്ക് സ്നേഹിക്കുന്നുവെങ്കിൽ ഒരിക്കലും അത് പൂര്ണമായി 'പറഞ്ഞു' ഫലിപ്പിക്കുവാൻ കഴിയില്ല.എങ്കിലും അദ്ദേഹം ഇവിടെ  കഴിയുന്നത്ര സ്പഷ്ടമായി  ശ്രമിച്ചിരിക്കുന്നു.

/////// ഭൂതം=കഴിഞ്ഞത്
ഭാവത്=ഭവിക്കുന്നത്,ഇപ്പോൾ നടക്കുന്നത് (വർത്തമാനകാലം )
ഭവിഷ്യത് = വരാൻ പോകുന്നത് (ഭാവി)
ഇതി = എന്നുള്ള
സർവ്വം =എല്ലാം
ഓം കാര:ഏവ =ഓംകാരം തന്നെ/////// 

ഭൂതവും ഭാവിയും വര്ത്തമാനവും എല്ലാം ഒംകാരമാണത്രെ.അതെങ്ങനെ സംഭവിക്കുന്നു? ഈ മൂന്നു കാല ങ്ങളും വളരെ അകന്നതും ബന്ധമില്ലാത്തതും ആയി കാണപ്പെടുന്നു.എന്നിട്ടും ഇതെങ്ങനെ ഒന്നാവും?വളരെ ശ്രദ്ധയോടെ മനസ്സിലാക്കിയാൽ അതു നമുക്കും തിരിച്ചറിയാം.

അല്പ്പം മുൻപ് ഇന്റർനെറ്റിൽ  ലോഗിന്ചെയ്യാൻ വേണ്ടി എന്റർ അടിച്ചപ്പോൾ, ടയിപ്പ് ചെയ്തപ്പോൾ ആ കാര്യങ്ങൾ എല്ലാം വർത്തമാനകാലമായിരുന്നു ഇപ്പോൾ ശ്രദ്ധിക്കുന്നതും വർത്തമാനകാലം ഇനി ലോഗ് ഔട്ട് ചെയ്യുമ്പോൾ അതും വർത്തമാനകാലത്തിൽ ആയിരിക്കുംചെയ്യുന്നത് .അങ്ങനെ നമുക്ക് വർത്തമാനകാലം മാത്രമേ ജീവിതത്തിൽ അനുഭവിക്കാൻ കഴിയുകയുള്ളൂ എന്നു തിരിച്ചറിയാൻ കഴിഞ്ഞാൽ  ജീവിതത്തിൽ നമുക്ക് ഭൂതകാലവും ഭാവികാലവും അവയിൽനിന്നുള്ള ചിന്തകളും അസത്യമാണെന്ന് തിരിച്ചറിയാം.

ഭൂതം അവ്യക്തമാണ് ,ഭാവിയും .നമുക്ക് വർത്തമാനംകാലം മാത്രമേ അനുഭവിക്കാൻ കഴിയു.അനുഭവിച്ചു കഴിഞ്ഞ വർത്തമാനത്തിന്റെ റിസൽട്ടിനെ നോക്കുന്നതിനെ ഭൂതമെന്നൊക്കെ സങ്കൽപ്പിക്കാം.പക്ഷെ ഓർക്കുക,-.. ആ നോക്കുന്ന,ചിന്തിക്കുന്ന,ഭൂതകാലത്തിനെ നോക്കുന്ന, സങ്കൽപ്പിക്കുന്ന പ്രക്രിയ വര്ത്തമാനകാലത്തിലാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.മറക്കരുത് .സെക്കണ്ട് സൂചിയെ നോക്കിയിരിക്കുക...അത് 6 ഇൽ വരുമ്പോൾ അതുമാത്രമേ നിങ്ങള്ക്ക് ശ്രധാപൂർവം  നോക്കാൻ കഴിയു.പക്ഷെ നാം ചെയ്യുന്നതെന്താണ്? ഓഫീസിൽ ഇരിക്കുമ്പോൾ വീട്ടിലെക്കാര്യവും വീട്ടിലിരിക്കുമ്പൊൽ ഓഫീസിലെ ക്കാര്യവും,ഭക്ഷണം കഴിക്കുമ്പോൾ എഴുതുന്ന കാര്യവും എഴുതുമ്പോൾ ഭക്ഷണം കഴിക്കുന്ന കാര്യവും ചിന്തിച്ചു ജീവിതം എന്ന വർത്തമാനകാല സത്യത്തെ അവഗണിക്കുന്നു.ഫലം ബി.പി ,hypertension etc ....സദാ/.. 6 ഇൽ നില്ക്കുകയും 5 നെയും 7 നെയും നോക്കുകയും ചെയ്യുന്നു.7 ഇൽ വരുമ്പോൾ 6 നെയും 8 നെയും നോക്കുന്നു.എ പ്പോഴും നില്ക്കുന്ന സ്ഥലം ചിന്തകളാൽ അവഗണിക്കപ്പെടുന്നതുകൊണ്ടാണ് യേശു പറഞ്ഞത് "എല്ലാവരും പാപം ചെയ്തു",എന്ന്.എല്ലാരും ചെയ്യുന്നു എന്നുകരുതി അപകടം അങ്ങനെ അല്ലാതാകുന്നില്ല.വർത്തമാനത്തിൽനിന്നു ശ്രധപോകാതെ, സങ്കല്പ്പിക്കുവാൻ .കഴിയില്ല.മനുഷ്യന്റെ എല്ലാ ദുഖങ്ങല്ക്കും കാരണം സത്യത്തോടുള്ള ,വർത്തമാനത്തൊടുള്ള  അവന്റെ അവഗണനയാണ്.നാം ഇല്ലാത്ത ഭൂതഭാവികളിൽ മാത്രം(മനസ്സില്) ജീവിച്ചാൽ മരിച്ചതുപോലുള്ള ജീവിതമാകുംഅത്.വർത്തമാനത്തിൽ വരാതെ ആനന്ദമുണ്ടാവില്ല.കാരണം അതാണ് ഏക സത്യം.6 ഇൽ വരുമ്പോൾ 6 ഉം ,7 ഇൽ വരുമ്പോൾ 7 ഉം,8il വരുമ്പോൾ 8 ഉം ശ്രദ്ധിക്കുന്ന ഒരു ധ്യാനിക്കുന്നവൻ എല്ലാ ദുഖത്തിൽനിന്നും സ്വതന്ത്രനാകുന്നു.ആ സത്യവുമായുള്ള  ചേർച്ചയിൽ സംതൃപ്തനാകുന്നു .

ഒരു മരം എന്ന് പറയുമ്പോൾ വേരുകൾ ഭൂതവും ഫലം ഭാവിയും എന്ന് പറയുന്നു .എന്നാൽ ,ഒരു ഫലം ഭൂതവും ഭാവിയുമായും,അങ്ങനെയും കാണാം.ഫലത്തിൽ നിന്നാണ് മരം ഉണ്ടാകുന്നത്.നമ്മൾ കാര്യങ്ങൾ അറിയാൻ മാത്രം ,അപ്പോഴത്തെ സ്ഥിതി അറിയാൻ മാത്രം നമ്മുടെ ഇഷ്ടത്തിനു ഭൂതം ഭാവി എന്ന് എടുത്ത് തിരിക്കുന്നു.പക്ഷെ അവ സത്യമല്ല.ഊർജം സഞ്ചരിക്കുന്നത് വര്ത്തമാനകാലത്തിലാണ് .പലരൂപമാറ്റം ഉണ്ടാകുമെന്നെയുള്ളൂ.ചിലർ രൂപങ്ങളെ കാണുന്നു.അവ അസത്യങ്ങളാണ് .കാരണം അവ യാണ് അയതാര്ധ്യമായ ഭൂത ഭാവികളെ മനസ്സിൽ സൃഷ്ടിക്കുന്നത്.
നമ്മുടെ അച്ഛൻ ,ഭാര്യ ഭര്ത്താവ്, മരിച്ചു എന്നത് ചിന്തിക്കുന്നത് ,വർത്തമാനകാലത്തിൽ അവരിന്നു ഇല്ല എന്ന സത്യം കാണാത്തത് കൊണ്ടാണ്.ഇല്ലായ്മ എന്നത് മിക്കപ്പോഴും വർത്തമാനത്തിന്റെ സത്യമാകുന്നു.അത് കാണാൻ, സ്വീകരിക്കുവാൻ കഴിയാത്തപ്പോഴൊക്കെ നാം ഭൂത ഭാവികളുടെ അസത്യലോകത്ത്തിൽ ദുഖിതരായിരിക്കും.

ശ്രധയുള്ളപ്പോൾ നാം വർത്തമാനകാലത്തിൽ നിൽക്കുന്നു.നാം ലളിതമായി നമ്മുടെ ശ്വാസം ശ്രദ്ധിക്കുക.അത് വർത്തമാനകാലത്തിൽ ആണ്.ഭൂതകാലത്തിലോ ഭാവികാലത്തിലോ ശ്വസിക്കാൻ കഴിയുമോ? ഇല്ല.വര്ത്തമാനകാലമേ നമുക്ക് അനുഭവിക്കുവാൻ കഴിയു എന്നതിന് അതാണ് തെളിവ്.ഞാൻ  "അനുഭവിച്ചു "--"അനുഭവിച്ച്ചുകൊണ്ടിരിക്കുന്നു"--"അനുഭവിക്കും "- ഇതിൽ സത്യമായി തോന്നുന്ന വാക്ക് ഏതാണ് ?-അനുഭവിച്ചു എന്ന് പറയണമെങ്കിൽ ഇപ്പോൾ അനുഭാവിച്ച്ചുകൊണ്ടിരിക്കുന്ന എല്ലാത്തിനെയും മറന്നു ചിന്തകളിലേക്ക് പോകണം.----."അനുഭവിച്ചു"---- എന്നൊന്ന് പറഞ്ഞുനോക്കു .മനസ്സ് പ്രവർത്തനക്ഷമമായി ചിന്തകളുടെ വേലിയേറ്റം വന്നു അപ്പോഴത്തെ ഇന്ദ്രിയാനുഭവങ്ങളെ,വര്ത്തമാനത്തിനെ മറയ്ക്കുന്നത് കാണാം.അതുപോലെയാണ്----- "അനുഭവിക്കും"------ എന്ന് പറയുമ്പോളും.പരീക്ഷിച്ചു നോക്കു .എന്നാൽ നിങ്ങൾ "അനുഭവിച്ച്ചുകൊണ്ടിരിക്കുന്നു " എന്ന് പറഞ്ഞുനോക്കു .അപ്പോൾ നിങ്ങൾ ബോധവാനും സ്വതന്ത്രനുമാകുന്ന മാജിക് അറിയാം .അതാണ് ധ്യാനം എന്ന് പറയുന്നതും.വര്ത്തമാനം അതിലേക്കുള്ള വാതിലാണ്.

നമ്മുടെ ഇന്ദ്രിയങ്ങളിൽനിന്നുളള അറിവുകള തുടർച്ചയായി ബോധത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത് നാം അറിഞ്ഞുകൊണ്ടിരിക്കുക എന്നതാണ് ജീവിക്കുക എന്നത് അർത്ഥമാക്കുന്നത് .അനുഭവിക്കുക എന്നത് അർത്ഥമാക്കുന്നതും ഇതുതന്നെ  .ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത് വർത്തമാനകാലത്തിൽ ആണ്.ഈ അനുഭവം അഥവാ ജീവിതമാണ് നമ്മെ അറിവുള്ളവൻ  ആക്കുന്നതും . 

ഒന്ന് ആലോചിക്കാം  .ജീവിതം തുടര്ച്ചയാണല്ലോ .ഭൂതം -വര്ത്തമാനം-ഭാവി പിന്നെയെന്തുവരും ?----വീണ്ടും "ഭൂതം -വര്ത്തമാനം-/// ഭാവി-----------ഭൂതം///  -വര്ത്തമാനം-/// ഭാവി -----------------ഭൂതം /// -വര്ത്തമാനം-ഭാവി " ഇതെങ്ങനെ ശരിയാകും? എങ്ങനെ പ്രായോഗികമായി ബന്ധപ്പെടുത്തും?---/// ഭാവി---------ഭൂതം/// ഇവതമ്മിൽ ചേരുമോ? ശരിയാകുമോ? ഇല്ല.അഥവാ ഇനി അല്പ്പം കൂടി സത്യസന്ധമായി നോക്കാം"ഭൂതം ----വര്ത്തമാനം---ഭാവി---- -വര്ത്തമാനം----ഭൂതം----വര്ത്തമാനം----ഭാവി-----വര്ത്തമാനം---ഭൂതം---വര്ത്തമാനം...ഇങ്ങനെയാണെന്ന് ചിലര് പറഞ്ഞാലും കുഴപ്പം തീരുന്നില്ല .കാരണം ഇങ്ങനെ ഒരു പ്രവര്ത്തിയും ചെയ്യാൻ കഴിയില്ല.ഭൂതകാലത്തിലോ ഭാവിയിലോ പ്രവര്ത്തിചെയ്യാൻ കഴിയുമോ?സംഭവങ്ങൾ സംഭവിക്കുന്നത് എപ്പോഴും വർത്തമാനകാലത്തിലായിരിക്കും .ഇവിടെ ഏറ്റവും ആവര്ത്തിച്ച്ചതും വർത്തമാനകാലമാനു .അത് മാത്രമേ സത്യമുള്ളൂ. വര്ത്തമാന കാലത്തിൽ നിന്നും ശ്രദ്ധ മാറുമ്പോൾ കാണുന്ന സങ്കല്പ്പ രൂപങ്ങളാണ് ഭൂത ഭാവികൾ. ചിന്തകള് ഭൂതമൊ ഭാവിയോ ആണ് .ചിന്തിക്കുമ്പൊളൊക്കെ ഭൂതവും ഭാവിയും വരും.കാരണം ചിന്തകൾ  സങ്കൽപ്പത്തിന്റെ ഭാവിയോ ഭൂതമൊ ആണ്. വര്ത്തമാന കാലത്തിൽ ചിന്തിക്കാൻ കഴിയില്ല.എപ്പോഴും ചിന്തകളിൽ ജീവിക്കുന്നവർക്കു അത് മാത്രമേ അറിയൂ.അതിനാൽ  അവരുടെ സത്യം ഭൂതവും ഭാവിയും മാത്രമാകും.അവരുടെ മാത്രം സത്യം.

എന്നാൽ ലോകം മുഴുവൻ ചലിക്കുന്നത് വര്ത്തമാനകാലത്തിലാണ് എന്ന് മറക്കരുത്.നമ്മുടെ ഹൃദയം മിടിക്കുന്നതും ,രക്തം പമ്പ്  ചെയ്യുന്നതും ,ശ്വാസോച്ച്വാസം ചെയ്യുന്നതും ,കാണുന്നതും കേൾക്കുന്നതും ,നടക്കുന്നതും ,സംസാരിക്കുന്നതും ,അവസാനം മരിക്കുന്നതും എല്ലാമെല്ലാം വർത്തമാനകാലത്തിൽ  മാത്രമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ .


സത്യലോകത്ത് നിൽക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ,ജീവിതം സന്തോഷം നിറഞ്ഞതാക്കുവാൻ, അറിഞ്ഞോ അറിയാതെയോ നാം വർത്തമാനകാലത്തിൽ തുടരുന്ന ധ്യാനം എന്ന അവസ്ഥയിലേക്ക് വന്നെപറ്റു .അപ്പോൾ അവിടെ സത്യമായും വർത്തമാന കാലം മാത്രമേ അനുഭവപ്പെടുന്നുള്ളൂ . ആ ഒരു കാലം മാത്രമേ ഉള്ളു എങ്കിൽ അവിടെ കാലവ്യത്യാസം അറിയിക്കുന്ന "വര്ത്തമാനം" എന്ന പേരും നമുക്ക് ആവശ്യമില്ല.അതായത് എന്റെ പേര് "ശ്രീ" എന്നായിരിക്കെ, ഈ ലോകത്ത് മനുഷ്യനായി ഞാൻ മാത്രമേ ഉള്ളുവെങ്കിൽ, ആ പേര് തിരിച്ചറിയപ്പെടാനായി അവിടെ പിന്നെ ആവശ്യമില്ല.  ആ  മൂന്നു കാലവും ഒന്നായിത്തീരുന്ന അവസ്ഥയുടെ പ്രത്യേകത നമ്മെ അറിയിക്കുവാൻ വേണ്ടി മാത്രം ഋഷിമാർ  അതിനെ ഓംകാരം എന്ന് വിളിച്ചു.അതു മൂന്നുകാലത്തെയും അതിവർത്തിക്കുന്നു.അത് നമ്മെ സത്യലോകത്തെക്ക് നയിക്കുന്നു.ആ പ്രകാശത്തിൽ  നാം നമ്മുടെ വഴിയെ വ്യക്തമായി കാണുന്നു.ജീവിതയാത്ര വളരെ എളുപ്പമുള്ളതാകുന്നു, മനോഹരമാകുന്നു. 

//// ത്രികാലാതീതം  = കാലത്രയത്തെ അതിക്രമിച്ച തായി 
അന്യത്ച  = വേറെയും 
യത് = യതോന്നുണ്ടോ 
തത് അപി = അതും
ഓംകാര : ഏവ = ഒംകാരംതന്നെ .//// 
                        "കാലത്രയങ്ങളെ അതിവർത്തിച്ചു നിൽക്കുന്ന  മറ്റെന്തെങ്കിലും ഉണ്ടെന്നു കരുതുന്നുവെങ്കിൽ അതും ഓം കാരം തന്നെ" യെന്നു ഋഷി  പ്രഖ്യാപിക്കുന്നു.അതായത്  രണ്ടായി ഒരു ചിന്ത നിലനിൽക്കുന്നുവെങ്കിൽ അതിന്റെ ആവശ്യമില്ലെന്നു പറഞ്ഞുകൊണ്ട്  ഋഷി  അതിനെക്കൂടി ഒന്നായി ഓംകാരത്തിൽ ലയിപ്പിക്കുന്നു .കാരണം നാം മനസ്സും ശരീരമെന്നും,സ്ത്രീയും പുരുഷനുമെന്നും ഒക്കെ നമ്മുടെ മനസ്സ് രണ്ടായി അറിയുന്നു.എന്നാൽ അടിസ്ഥാന ബ്രഹ്മ ബോധത്തിൽ ഇവെയെല്ലാം ഒന്നായതിനാൽ പൂർണ്ണമായി ആ ഒന്നിലേക്ക് മാറുവാൻ ഇവിടം മുതൽക്കേ  അദ്ദേഹം നമ്മെ നാമറിയാതെ മാറ്റിഎടുക്കുവാൻതുടങ്ങുന്നു .അതായത്  ഈ ശ്ലോകശകലം  അറിഞ്ഞു വായിക്കുമ്പോൾ നമ്മുടെ മനസ്സിലെ അകന്നിരിക്കുന്ന ആ ദ്വയിതഭാവം  ഒന്നുചേരാൻ  ശ്രമിക്കുന്നതായി അനുഭവിച്ചുതുടങ്ങാം .

"കാലത്രയങ്ങളെ അതിവർത്തിച്ചു  നിൽക്കുന്ന  മറ്റെന്തെങ്കിലും ഉണ്ടെന്നു കരുതുന്നുവെങ്കിൽ അതും ഓം കാരം തന്നെ" .       

സെൻ  കഥ 

ഒരു ജാപ്പനീസ് യോദ്ധാവ് എതിരാളികളുടെ പിടിയിലായി. അടുത്തദിവസം ശത്രുക്കൾ  തന്നെ തൂക്കിലേറ്റും എന്ന പേടി അയാളെ കീഴ്പ്പെടുത്തിക്കൊണ്ടിരുന്നു .അതോർത്തപ്പോൾ അയാൾക്ക്‌ തെല്ലും ഉറങ്ങുവാൻ കഴിഞ്ഞില്ല.അപ്പോഴാണ്‌ ഗുരുവിന്റെ വാക്കുകൾ അയാളുടെ മനസ്സിൽ  തെളിഞ്ഞത് ."നാളെ എന്നത് ഒരു സങ്കൽപ്പം മാത്രം.വാസ്തവത്തിലുള്ളത് ഈ നിമിഷം മാത്രം ".അത് കേട്ടതും എല്ലാ ഭയവും അകന്ന് വർത്തമാന കാലത്തിന്റെ സത്യ ലൊകത്തിലേക്കുവന്ന അയാൾ  സുഖ നിദ്രയിലമർന്നു .                              ശ്രീ .

No comments:

Post a Comment