Friday, April 10, 2015

4- ഭഗവ്ദ്ഗീതയിൽ ശ്രദ്ധയെക്കുറി ച്ച്  പറഞ്ഞിരിക്കുന്നത് നോക്കാം .
"ശ്രീഭഗവാനുവാച ത്രിവിധാ ഭവതി ശ്രദ്ധാ ദേഹിനാം സാ സ്വഭാവജാ സാത്ത്വികീ രാജസീ ചൈവ താമസീ ചേതി താം ശൃണു   (2)------------------------
 ഭഗവാന് പറഞ്ഞു: മനുഷ്യരുടെ സ്വഭാവത്തില് നിന്നുദ്ഭവിക്കുന്ന ശ്രദ്ധ സാത്വികം, രാജസികം, താമസികം എന്നിങ്ങനെ മൂന്നു വിധത്തിലാണ്.
സത്ത്വാനുരൂപാ സര്വ്വസ്യ ശ്രദ്ധാ ഭവതി ഭാരത ശ്രദ്ധാമയോഽയം പുരുഷോ യോ യച്ഛ്രദ്ധഃ സ ഏവ സഃ   (3)-------------------------
ഹേ ഭാരത, എല്ലാവരുടെയും ശ്രദ്ധ അവരവരുടെ ശ്രദ്ധയെ ആശ്രയിച്ചിരിക്കുന്നു. ഈ മനുഷ്യന് ശ്രദ്ധാമയനാണ്. ഒരുവന്റെ ശ്രദ്ധ ഏതാണോ അവന് ആ തരത്തിലുള്ളവനായിരിക്കും.
യജന്തേ സാത്ത്വികാ ദേവാന് യക്ഷരക്ഷാംസി രാജസാഃ പ്രേതാന് ഭൂതഗണാംശ്ചാന്യേ യജന്തേ താമസാ ജനാഃ   (4)------------------------------
സാത്വികന്മാര് ദേവന്മാരെയും, രാജസന്മാര് യക്ഷരാക്ഷസന്മാരെയും, മറ്റുള്ള താമസികരായ മനുഷ്യര് പ്രേതങ്ങളെയും, ഭൂതഗണങ്ങളെയും യജിക്കുന്നു."

ഒരുവന്റെ ശ്രധയനുസരിച്ച്  അയാൾ  അതായിത്തീരുന്നു.പൂർണ്ണ ശ്രധയുള്ളവൻ  പൂർണതയെ  പ്രാപിക്കുന്നു .ശ്രദ്ധ യുടെ വ്യക്തതയ്ക്ക് നിദാനം ബോധമാണെന്ന്   കാണാം .ഏറ്റവും ബോധമുള്ളവനാണ്  ഏറ്റവും ശ്രധയുമുള്ളത് . ഇതൊരു പ്രാക്റ്റീസ് ആണ്.സ്കൂളിൽ അദ്ധ്യാപകർ എന്തിനാണ് കുട്ടികളെ ശിക്ഷിക്കുന്നത്? ശിക്ഷാഭയം കുട്ടിയിൽ താത്കാലികമായി ആ വിഷയത്തിലുള്ള ഒരു ശ്രദ്ധയെ കൊണ്ടുവരുന്നു.അതുവരെ ഒന്നും പിടികിട്ടാതിരുന്ന അവനു അതെ വാച്ചകംതന്നെ ശിക്ഷിച്ചിട്ടു  പറഞ്ഞപ്പോൾ വേഗം പിടികിട്ടി .കാരണം മുൻപ്  അവൻ ഒട്ടുംതന്നെ തുറന്നവനല്ലായിരുന്നു .അവൻ ചിന്തകളുടെ ലോകത്തായിരുന്നു .അവനവന്റെ സ്വാർഥതയുടെ ലോകത്ത്,അപ്പോഴത്തെ പ്രപഞ്ച മാറ്റങ്ങളെ അറിയാത്ത ലോകം,യാതാർധ്യത്തെ അവഗണിക്കുന്ന ലോകം,മറ്റുള്ളവരെ പരിഗണിക്കാത്ത ചിന്താലോകം.എല്ലാ പ്രശ്നങ്ങൾക്കും  കാരണം ഉപരിപ്ലവമായ ഈ കൃത്രിമ സങ്കല്പ്പ ലോകമാണ്.അത് യാതാര്ധ്യത്തെ മറയ്ക്കുന്നു . അതോടെതിരിച്ചടികളും ദുഖങ്ങളും അപകടങ്ങളും പരാജയവും തുടങ്ങുന്നു.തെറ്റും ശരിയും മറയ്ക്കപ്പെടുന്നു .അവരവരുടെ ഈ ചിന്താലോകമാണ് "അഹം " അഥവാ ഈഗോ  എന്നൊക്കെ പറയുന്നതും. ഈ ലോകത്തിനെ നാം നശിപ്പിക്കുമ്പോൾ നാം സത്യത്തിൽ സ്വതന്ത്രനാകുന്നു.ആ സ്വാതന്ത്ര്യമാണ് നമ്മെ ബോധവാനാക്കിക്കൊണ്ട് , ശ്രധാലുവാക്കിക്കൊണ്ട്,ജീവിതത്തിൽ വിജയിപ്പിക്കുന്നത്. നാം ശ്രധാലുവായാൽ  വിജയിക്കുമെന്ന് അറിഞ്ഞിട്ടുണ്ടല്ലോ ,എന്നാൽ ആ ശ്രദ്ധയുടെ പ്രവര്ത്തനത്തിൽ ആഴത്തിൽ ഇറങ്ങി വന്നാൽ പിടികിട്ടുന്നത്‌ ധ്യാനാത്മകമായ ബോധമാണ് പൂർണ്ണ  ശ്രദ്ധയുടെ അറിവിന്റെ അടിസ്ഥാനം എന്നാണു.അതുകൊണ്ടാണ് അറിവ് എന്നർത്ഥം  വരുന്ന "വേദം" എന്ന് ഋഷിമാർ ബോധവർധന  പാതയെ വിശേഷിപ്പിച്ചത്‌.ആ വേദത്തിന്റെ അന്തമായ വേദാന്തം ആണ് ഉപനിഷത്തുകൾ .അതിൽ ഏറെ പ്രധാനമായ ഒരു മഹത്തായ ബോധവികാസ രഹസ്യമാണ്  മാണ്ടുക്യോപനിഷത്ത്.അത് തിരിച്ചറിയുവാൻ നാം കണ്ണും കാതും കൂർപ്പിച്ച്  മനസ്സിന്റെ ഇതര ചിന്തകളെ ഒഴിവാക്കി ധ്യാനാത്മകമായി പൂർണ്ണ  ശ്രദ്ധയോടെ,ഏകാഗ്രതയോടെ  വായിച്ചാൽ ഋഷിയുടെ വാക്കുകൾ , അറിയപ്പെടാതെ നമ്മുടെ ഉള്ളിൽ  കിടക്കുന്ന ഊർജലോകത്ത്തിന്റെ വിസ്ഫോടനം അവരെപ്പോലെ  നമ്മിലും സംഭവിപ്പിക്കുന്നു .
                                                                                                                                                         ശ്രീ .

No comments:

Post a Comment