Thursday, April 9, 2015

2-നിങ്ങൾ ജീവിതത്തിൽ വിജയിക്കുവാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ
മാണ്ഡൂക്യോപനിഷത്ത് നിങ്ങൾക്ക്  വേണ്ടിയുള്ളതാണ്. അതിനായി നിങ്ങളുടെ ജാതിയോ മതമോ ഒന്നും പരോപകാരിയായ,പേര് അറിയിക്കുവാൻ താത്പര്യമില്ലാത്ത  ഈ മഹത്തായ ഉപനിഷത്തിന്റെ കർത്താവായ മഹാനായ  ഋഷി ചോദിക്കുന്നില്ല.ജീവിതത്തിലെ പ്രശ്നങ്ങളെ കരുത്തോടുകൂടി നേരിടുവാനും വിജയം വരിക്കുവാനും ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത് അയാളുടെ ബോധവികാസം തന്നെയാണ് എന്ന് നൂറ്റാണ്ടുകളുടെ വിജയികളെ നിരീക്ഷിച്ചാൽ അറിയാൻ കഴിയുന്നു. ബോധപൂർവം വിജയിക്കുമ്പോൾ മാത്രമേ നീണ്ടു നിൽക്കുന്ന ആസ്വാദ്യകരമായ വിജയം ഒരുവന് ലഭിക്കുകയുള്ളൂ.സാധാരണ വിജയത്തിൽ നേട്ടങ്ങൾ താത്കാലികവും മറ്റു പല അർത്ഥത്തിലും പരാജയവുമാനെന്നു അശോകനും അലക്സാണ്ടറും കാട്ടിത്തരുന്നു. ബോധപൂർവം വിജയിക്കുന്നവർ മറ്റുള്ളവരുടെ കണ്ണിൽ ചിലപ്പോൾ പരാജയപ്പെട്ടവരെന്ന് കാണപ്പെട്ടേക്കാം .പക്ഷെ അവരുടെ സ്വകാര്യമായ യഥാർഥ ജീവിതത്തിൽ ആനന്ദപൂർണരായി ,സമാധാന പൂർണ്ണരായി, സന്തോഷത്തോടെ,സ്വാതന്ത്രിയത്തോടെ ജീവിച്ചു മരിക്കുന്നു.ഏതു തരത്തിലുമുള്ള ജീവിത പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ അവരവരുടെ ഉള്ളില്ത്തന്നെയാണ് ഉള്ളത് .സൃഷ്ടാവ് നമ്മെ ആ കരുത്തോടെയാണ് സൃഷ്ടിച്ചത് .പക്ഷെ ആ ബോധകേന്ദ്രവുമായി ബന്ധപ്പെടാൻ ചിന്താധിക്യത്താൽ സ്വയം കഴിയുന്നില്ല എന്നെ ഉള്ളൂ . ആത്മബോധത്തെ വികസിപ്പിച്ചു കൊണ്ട് ശക്തിയാര്ജിച്ചുകൊണ്ട് പ്രശ്നങ്ങളെ ,സ്വയം ഉത്തരം കണ്ടെത്തി പരിഹരിക്കുവാൻ , മറ്റുള്ളവരെ കൂടി ഉധരിച്ചു കൊണ്ട് സമ്പത്തും അയ്ശ്വര്യങ്ങളും നേടുവാൻ,  ഉദ്ദേശിച്ച കാര്യങ്ങൾ നടത്തിയെടുക്കുവാൻ ,ജീവിതത്തിൽ യഥാർഥ വിജയിയായി മാറുവാൻ പ്രായോഗികമായി സഹായിക്കുന്ന ഒരു പാതയിലേക്ക് ഏവര്ക്കും സ്വാഗതം.
                                                                                                                      ശ്രീ .

No comments:

Post a Comment