Friday, April 17, 2015

(7) രണ്ടാം ശ്ലോകം

2.
സർവം ഹ്യേതത്‌ ബ്രഹ്മായമാത്മാ ബ്രഹ്മസോ ƒ
യമാത്മാ ചതുഷ്പാത്
ഏതത്  സർവ്വം = ഇതെല്ലാം
ബ്രഹ്മ ഹി = ബ്രഹ്മം തന്നെ
അയം  ആത്മാ  = ആത്മാവ്
ബ്രഹ്മ  = ബ്രഹ്മമാകുന്നു
: അയം ആത്മാ = അങ്ങനെയുള്ള ആത്മാവ്
ചതുഷ്പാത്  = നാല് പാദങ്ങളോട്  കൂടിയതാകുന്നു .

////////////ഏതത്  സർവ്വം = ഇതെല്ലാം
ബ്രഹ്മ ഹി = ബ്രഹ്മം തന്നെ ///////// 
             ഈ കാണായതൊക്കെ  ബ്രഹ്മം തന്നെ എന്ന് പ്രഖ്യാപിക്കുന്നു . ബ്രഹ്മം   എന്താണെന്ന് അൽപമെങ്കിലും “ അറിയാത്ത” വർക്ക്  മാത്രമേ ഇത്  ഗുണം ചെയ്യുന്നുള്ളൂ.അതായത് ബ്രഹ്മത്തിനെ അറിഞ്ഞു എന്ന് പറയാൻ ഒരിക്കലും ആർക്കും  കഴിയില്ലതന്നെ.കാരണം അത് ഒരേ സമയം അറിവും അറിവില്ലായ്മയും ചേരുന്നതാണ് .ബ്രഹ്മം സത്യമാണ്.അതിനെ അറിഞ്ഞവർ താൻ അറിഞ്ഞു എന്ന് പറയാൻ ഭയപ്പെടുന്നു.കാരണം അങ്ങനെ പറയുമ്പോൾ അത് കള്ളമാകുന്നു . എന്തുകൊണ്ട് കള്ളമാകുന്നു ? അറിവ് എന്നത് ഭൂതകാലമാണ്.അറിഞ്ഞുകൊണ്ടിരിക്കൽ ആണ് വർത്തമാനസത്യം .ഒരു കാര്യം അറിഞ്ഞു എന്ന് തോന്നിയാൽ മനസ്സ് അദ്ധ്യായം  അടച്ചു ഭൂതകാലത്തിലേക്ക് മാറ്റി വെക്കുന്നു.അനുഭവങ്ങൾ  തടയപ്പെടുന്നു.പുതിയ മാറ്റങ്ങൾ ഉള്ളിലേക്ക് വന്ന്  അതിനെ നവീകരിക്കുന്നില്ല.അതിനാൽ  അറിവ് എന്നത് ഭൂതകാലവും ജഡവുംആകുന്നു .അത് സത്യമല്ല.അറിഞ്ഞുകൊണ്ടിരിക്കൽ ആണ് എപ്പോഴും  ഒരു വിജയി തുടരേണ്ട അവസ്ഥ. അപ്പോൾ അയാളിലേക്ക്  അറിവുകൾ  നിറഞ്ഞുകൊണ്ടിരിക്കുന്നത് ഒരിക്കലും നിലക്കുന്നില്ല .അയാൾ  അടഞ്ഞവനല്ല ,തുറന്നവനാണ്.അറിവ് അനുഭവത്തിന്റെ ശത്രുവാണ് .അറിവ് അനുഭവത്തിന്റെ തീവ്രതയിൽ സങ്കൽപ്പത്തിന്റെ  മായം ചേർക്കുന്നു .അതായത് അറിവുള്ളവൻ  മുൻവിധിയോടെ   മാത്രമേ എന്തും കാണുകയുള്ളൂ.
അതിനാലാണ് പണ്ഡിതന്മാരായ ആളുകൾ  പലപ്പോഴുംലാളിത്യമില്ലാത്തവരായി കാണപ്പെടുന്നത്.അറിവിന്റെ ഭാരം വഹിച്ചു നടക്കുന്ന അഹംകാരികൾ  ആണവർ.അടഞ്ഞവർ.അവരുടെ മുഖത്ത് ആനന്ദം കണികാണാൻ കഴിയില്ല.നിഷ്കളങ്കത  കാണില്ല. ഗീതയും ബൈബിളും ഖുറാനും ഒക്കെ കാണാപ്പാഠം പഠിച്ച ഇത്തരം തത്തകളെ എല്ലായിടവും നമുക്ക് കാണാൻ കഴിയും.എന്നാൽ അവയിലെ വാക്യങ്ങളെ സ്വയം ജീവിതം വെച്ച് പരീക്ഷിക്കാതെ ,അനുഭവമില്ലാത്ത കാര്യങ്ങളാണവർ  വിളിച്ചു പറയുന്നത് മുഴുവൻ.അവനവനോട്തന്നെ കള്ളം പറഞ്ഞു വിശ്വസിപ്പിക്കുവാൻ  മടിയില്ലാത്തവരാണവർ .അറിവുള്ളവർ എവിടെയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ,ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുന്നു.കാരണം അവർ ഒരുപാട് ചിന്തിക്കുന്നു.കുറച്ചു മാത്രം പ്രവർത്തിക്കുന്നു .അനുഭവമുള്ളവർ എവിടെയും പരിഹാരങ്ങൾ കണ്ടെത്തുന്നു.അവർ പ്രായോഗികതയിൽ വിശ്വസിക്കുന്നു.ആത്മവിശ്വാസം നല്ലതുതന്നെ.സ്വാഭാവികമായി അനുഭവങ്ങളിലൂടെ നമുക്ക് അറിവുകൾ  ലഭിച്ചു കൊണ്ടിരിക്കുമ്പോൾ അത് നന്നായി ഉപയോഗിക്കാം ,എന്നാൽ അറിവുകളിൽ മനസ്സ് കുടുങ്ങി "അറിയാം "എന്നഭാവം ഉണ്ടാകുമ്പോൾ "അജ്ഞാന തിമിരം" ബാധിക്കുന്ന  അയാളുടെ ജീവിതം ഒരു പരാജയമായി മാറുന്നു.

ഒരു ശാസ്ത്രജ്ഞൻ മനോഹരമായ ഒരു റോസാ ഒരു പുഷ്പം കാണുമ്പോൾ അതിന്റെ  ശാസ്ത്ര നാമവും അതുകൊണ്ട് നടത്താൻ കഴിയുന്ന പരീക്ഷണങ്ങളും അങ്ങനെയൊക്കെ പൂവിന്റെ മേൽ  സങ്കൽപ്പിച്ചു   തുടങ്ങുന്നു.എന്നാൽ ഒരു ഫോട്ടോഗ്രാഫർ അതിന്റെ കാഴ്ച്ചയുടെ ഭംഗി മാത്രം കാണുന്നു.ഒരു പൂക്കടക്കാരൻ അതിനെ കത്തികൊണ്ട് മുറിച്ചു വിൽക്കുന്നതിനെയും  അതിന്റെ വിലയും ചിന്തിക്കും,ഒരു പൂജാരി അതിനെ അര്ചിക്കുന്നതായും സങ്കൽപ്പിക്കും .ഇവരാരും അതിന്റെ (പൂർണാനുഭവത്തിന്റെ) അടുത്തുപോലും പോകാൻ സാധ്യതയില്ല.
എന്നാൽ ഇവരെ പോലെ ഒരു കാര്യത്തിലും അറിവുകൾ  ഇല്ലാത്ത ഒരു കുഞ്ഞ്  അവിടെ വരുന്നു.അവനു ഭൂതകാലത്തിന്റെ കൂട്ടിവേക്കലുകളായ അറിവുകൾ  ഒന്നുമില്ല.അതിനാൽ  അവൻ പുഷ്പത്തിലേക്ക്  സിനിമ പോലെ ഒരു സങ്കൽപ്പങ്ങളും  പ്രക്ഷേപിക്കുന്നില്ല.അവൻ പതുക്കെ അടുത്ത് വന്ന്  അതിനെ തലോടി(സ്പർശനം ) അതിന്റെ ഭംഗി നോക്കി (ദർശനം ) തല കുമ്പിട്ടു സുഗന്ധം ആസ്വദിക്കുന്നു (ഘ്രാണനം )അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന തേൻ  തുള്ളികൾ നുകരുന്നു(രുചിക്കുക ).അവൻ അതിനെ പൂർണമായി അനുഭവിക്കുന്നു,ജീവിക്കുന്നു.കാരണം അവനു അറിവുകൾ  ഇല്ല. നിഷ്കളങ്കതയിൽ ആണ് ദൈവരാജ്യം വിടരുന്നത്.
അതിനാൽ  ബ്രഹ്മത്തെ കുറിച്ചു ഋഷി പറയുമ്പോൾ നാം വെറുതെ  ശ്രദ്ധിക്കുക മാത്രം ചെയ്യുക.സങ്കല്പങ്ങൾ ഉപേക്ഷിക്കുക.അപ്പോൾ സത്യം സ്വയം തുറക്കുമെന്ന് അനുഭവസ്ഥർ പറയുന്നു.

/////////ഏതത്  സർവ്വം = ഇതെല്ലാം
ബ്രഹ്മ ഹി = ബ്രഹ്മം തന്നെ //////////
 ഈ കാണപ്പെടുന്ന പ്രപഞ്ചം മുഴുവൻ ബ്രഹ്മമാണ് .അതായത് നാം ചെളികൊണ്ട് പലരൂപങ്ങൾ ഉണ്ടാക്കി   പെയിന്റ് അടിച്ചു  വെച്ചാൽ അതിൽ ചെളി കാണാൻ കഴിയില്ലെങ്കിലും എല്ലാം ചെളിയാൽ ഉണ്ടാക്കിയതാണെന്ന ഒരു സത്യം അടിയിൽ ഉണ്ടല്ലോ.അതുപോലെ ഈ കാണുന്ന പ്രപഞ്ചത്തിന്റെ രൂപങ്ങളെ സ്രഷ്ടിക്കുന്ന ഒരു പൊതു ഘടകം ഉണ്ടാകുമെന്നു റപ്പാണ് . അതിനെ ഋഷിമാർ ബ്രഹ്മം എന്നും ലഒത്സു  താവോ എന്നും ക്രിസ്തു പരിശുധാത്മാവ് എന്നും പ്രവാചകൻ  അള്ളാ  എന്നും വിളിച്ചു.
ഖുറാ പ്രകാരം ലോക നാഥ അല്ലാഹു ആണ്
സർവലോക രക്ഷിതാവായ അല്ലാഹുവിന്റെ പ്രകൃതി ഏകകമാണ്. ഭൂമിയിൽ രൂപം കൊള്ളുന്ന ഓരോ അണുവിലും ഓരോ മൌലിക ഗണത്തിലും സൂക്ഷ്മ ഗണത്തിലും അവന്റെ ഇടപെടലുകളുണ്ട്. അതിനാൽ അവൻ സകലതും ദർശിക്കുന്നവനും സകലതും കേൾക്കുന്നവനുമാണ്.ഹൂദമതത്തിൽ യഹോവ സ്രഷ്ടാവും, നിയമദാതാവും, പരിപാലകനുമായി അറിയപ്പെടുന്നു.
ബ്രഹ്മം അനാദിയാണ് കാരണം ജനിച്ചത് മാത്രമേ മരിക്കുകയുള്ളൂ. അതൊരിക്കലും ജനിക്കുന്നുമില്ല മരിക്കുന്നുമില്ല.ചെളി കുഴക്കുമ്പോൾ പ്രതിമകൾ ക്ക് രൂപമാറ്റം സംഭവിക്കുന്നതുപോലെ ബ്രഹ്മം രൂപം മാറിക്കൊണ്ടേയിരിക്കുന്നു എന്നുമാത്രം.എല്ലായിടവും പലതായിക്കാണപ്പെടുന്നബ്രഹ്മം” എന്ന പൊതു ഘടകം എല്ലാത്തിനും കാരണക്കാരനായി വർത്തിക്കുന്നു .
//////അയം  ആത്മാ  = ഈ ആത്മാവ്
ബ്രഹ്മ  = ബ്രഹ്മമാകുന്നു
/////////// 
ഉപനിഷത്തുകളിലെതന്നെ ഏറ്റവും പ്രസിദ്ധമായ ഒരു വാക്യം."ഈ ആത്മാവ് ബ്രഹ്മമാകുന്നു". സ്ത്രീകൾക്ക് ആത്മാവില്ല എന്നായിരുന്നു പണ്ടുകാലത്ത് ചില പാശ്ചാത്യ രാജ്യങ്ങളിലെ വിശ്വാസം .മൃഗങ്ങൾക്കും സസ്യങ്ങൾക്കും  ആത്മാവില്ല എന്ന് കരുതുന്നവർ ഇപ്പോഴുമുണ്ട്.അതായത് ആത്മാവിനെപറ്റി വിശ്വാസങ്ങളാണ് ഉള്ളത് .നിർഗുണാരാധനാ-അന്വേഷണ പാതയിൽ  സങ്കൽപ്പങ്ങൾക്ക് പ്രസക്തിയില്ല.വിശ്വാസങ്ങൾക്കും .അതിനാൽ ഋഷി ഈ ആത്മാവ് ബ്രഹ്മമാണ് എന്ന് പറയുമ്പോൾ അത് എറ്റവും വലിയ ശാശ്വത സത്യമാണ്. പക്ഷെ നാം സത്യസന്ധരാണെങ്കിൽ അവിടെ "ശരി ,മനസ്സിലായി " എന്ന് പറയുന്നില്ല.കാരണം മനസ്സിലാക്കൽ എന്നാൽ "മനസ്സിൽ ,സങ്കൽപ്പത്തിൽ" മാത്രം  ആക്കലാണ്.അത് അനുഭവമല്ല .യതാർതത്തിൽ  നാം അത് അറിഞ്ഞിട്ടില്ല എന്ന് നാം സ്വയം പറയുന്നു.നമുക്ക് നമ്മോടു ഇത്തരത്തിൽ സത്യസന്ധരായിരിക്കാൻ കഴിഞ്ഞാൽ മാത്രമേ ,ആ അറിവില്ലയ്മയിലേക്ക് മാത്രമേ അനുഭവം വന്നു നിറയുകയുള്ളൂ.
പക്ഷെ നമ്മുടെയുള്ളിൽ വലിയ ഒരു ആകാംക്ഷ ഉണ്ടാവുകയും ചെയ്തുകഴിഞ്ഞു.കാരണം നാം ഈ കാണുന്നതെല്ലാം ബ്രഹ്മം എന്ന് വിളിക്കപ്പെടുന്ന എന്തോ ഒന്നാണെന്നും നമ്മുടെ ഉള്ളിൽ  നമുക്ക് ജീവൻ നല്കി നിലനിറുത്തുന്ന "ആത്മാവെന്നു" വിളിക്കപ്പെടുന്ന  തും ഈ ബ്രഹ്മംതന്നെയാനെന്നും നാം സങ്കൽപ്പി ച്ചു.എന്നാൽ ബുദ്ധിമാൻ സ്വയം  അത് വെറും സങ്കല്പ്പമാണെന്നറിഞ്ഞു സത്യം നേടുവാൻ, അനുഭവിക്കുവാൻ അപ്പോൾ സത്യസന്ധമായി ചോദിക്കും "എന്താണ് ആത്മാവ് ?എന്താണ് ബ്രഹ്മം ?".അതാണ്‌ ഋഷി ഉദ്ദേശിക്കുന്നതും.മറുപടിയായി  അദ്ദേഹം അതിനെപറ്റി പറഞ്ഞു തുടങ്ങുന്നു. എന്തുകൊണ്ടെന്നാൽ ഈ കാണുന്ന  എല്ലാത്തിന്റെയും കാരണം ,അടിസ്ഥാനം അറിഞ്ഞുകഴിഞ്ഞാൽ പിന്നെ ജീവിതവിജയത്തിന്റെയും അടിസ്ഥാനം ലഭിച്ചു കഴിഞ്ഞു എന്ന്  ഉറപ്പാക്കാം  .
///////// : അയം ആത്മാ = അങ്ങനെയുള്ള ആത്മാവ്
ചതുഷ്പാത്  = നാല് പാദങ്ങളോട്  കൂടിയതാകുന്നു .
////////////
ഋഷി പ്രപഞ്ച കാരണ ബ്രഹ്മത്തെക്കുറിച്ചു  പറഞ്ഞുതുടങ്ങുന്നു ."അങ്ങനെയുള്ള ആത്മാവ്  നാല് പാദങ്ങളോട്  കൂടിയതാകുന്നു" .

സത്യത്തിൽ ബ്രഹ്മത്തിൽ വിഭജനങ്ങളില്ല  എന്ന് ശ്രുതിയിൽ പറയുന്നുവെങ്കിലും തിരിച്ചറിയുവാനായി  അതിനെ നാലു പാദങ്ങളായി വിഭജിച്ചിരിക്കുന്നു എന്നേയുള്ളു .നാം അതിനെ തിരിച്ചറിയുന്ന ക്രമം അനുസരിച്ചാണ് ഇത്തരത്തിൽ തരം  തിരിച്ചിരിക്കുന്നത്. ബോധത്തിന്റെ വികാസത്തിന്റെ ഓരോ ഘട്ടങ്ങളെയാണ് ഓരോ പാദങ്ങളായി ആന്തരീക ശാസ്ത്രജ്ഞൻ പറയുന്നത്.ഇത് ഏതൊരാൾക്കും  അനുഭവിച്ചറിയാവുന്ന സത്യ ങ്ങളാണ്.നമ്മുടെ ബോധവികാസം പുറത്തേക്ക് സംഭവിക്കുന്നതിനെ  സയൻസ്  എന്ന് നാം പറയുന്നു.അതിലൂടെ നാം ചന്ദ്രനിൽ വരെ പോകുന്നു.എന്നാൽ മരിച്ചു പോകുന്ന നമുക്ക് ഒരു അകവശവും ഉണ്ട്.അതാണ്നമ്മുടെ അടിസ്ഥാന ലോകം.ഞാൻ ഉള്ളതുകൊണ്ടാണ് ലോകം കാണുന്നത്.അപ്പോൾ ഞാൻ ഉണ്ട് എന്ന് തോന്നുന്ന അടിസ്ഥാനമായ അന്തർലോകം അറിയാനായി അതിലേക്കു ബോധത്തെ വികസിപ്പിക്കുന്ന സയൻസാണ് ധ്യാനം(മതം).മാണ്ടുക്യോപനിഷത്ത്  നാല് പാദങ്ങളിലൂടെ  തിരിച്ചറിയിപ്പിച്ചു  തരുന്നതും ലോകമാണ് .....തുടരും .      ശ്രീ.

No comments:

Post a Comment