Saturday, April 18, 2015


(8) - രണ്ടാം ശ്ലോകം.തുടർച്ച ...

മാണ്ടൂക്യോപനിഷത്തിന്റെ പ്രത്യേകത ഇവിടെയാണ് .അത് തുടങ്ങുന്നത് "ഇതെല്ലാം
ബ്രഹ്മം തന്നെ" എന്നാണു . അത് ഈ ലോകത്ത്തുനിന്നാണ് തുടങ്ങുന്നത് .അല്ലാതെ സങ്കല്പ്പത്തിലോ വിശ്വാസത്തിലോ ഉള്ള ഒരു ദൈവത്ത്തിൽനിന്നോ സൃഷ്ടാവിൽനിന്നോ  അല്ല . ഭൗതിക പ്രപഞ്ചത്തിൽനിന്നും തുടങ്ങുന്നു.അതായത് 100% ശാസ്ത്രീയം.ലോകത്ത് ചിലമതങ്ങൾ” എന്ന് വിളിക്കപ്പെടുന്നവയുടെ ചിലപ്പോഴെങ്കിലും ഉള്ള പോരായ്മയും ഇതുതന്നെയാണ് .അവതുടങ്ങുന്നത് സങ്കല്പ്പത്തിൽനിന്നോ വിശ്വാസങ്ങളിൽനിന്നോ ആകുന്നു.അവിടെയൊക്കെ നാം നമ്മുടെ ഉള്ളിലെ സാമാന്യബുദ്ധിയെ അൽപ്പമെങ്കിലും അവഗണിക്കേണ്ടി വരുന്നു.എന്നാൽ ഉപനിഷത്ത് ആരംഭിക്കുന്നത് നമ്മുടെ കണ്മുന്നിലെ യാതാർധ്യത്തിൽ നിന്നുമാണ്.അതിനാൽ  ഏതു  മതക്കാരനും ,ഒരു യുക്തിവാദിക്കുപൊലും  ധൈര്യമായി ശാസ്ത്രീയമായി പരീക്ഷിക്കാവുന്ന ഒരു മാർഗമാണ് ഇത്.
നമ്മുടെ ജീവിതവിജയം  ആരംഭിക്കെണ്ടതും വിജയിക്കെണ്ടതും എല്ലാം കണ്മുന്നിലെ യതാർധ്യത്തിൽ  നിന്നുവേണം .ഒരിക്കലും സങ്കല്പ്പങ്ങളിൽനിന്നാവരുത്.എന്നാൽ നമുക്ക് മിക്കപ്പോഴും സങ്കൽപങ്ങളെ  ഉപയോഗിക്കേണ്ടിവരും.പക്ഷെ നമ്മുടെ വേരുകൾ  അവിടെയായിക്കൂടാ .അവ യാതാർധ്യത്തിൽ നിന്ന് തുടങ്ങണം. കുറ്റാന്വേഷണം ആണെങ്കിലും ഒരു കമ്പനിയിലെ പ്രശ്ന പരിഹാരമാണെങ്കിലും ഒരു വീട്ടിലെ പ്രശ്ന പരിഹാരമാണെങ്കിലും ആത്മസാക്ഷാത്കാരത്തിലായാലും  ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ഒരു പ്രധാന പാഠമാണ്  ഇവിടെ മാതൃക കാട്ടുന്നത്.നാം ഇവയിലൊക്കെ തുടങ്ങേണ്ടത് സങ്കൽപ്പങ്ങളിൽനിന്നൊ  ഊഹാ പോഹങ്ങളിൽനിന്നോ  അല്ല.അവയൊക്കെ രണ്ടാമത്.ആദ്യം നമ്മുടെ മുന്നിലെ യാതാർധ്യത്തിൽനിന്നാണ്    നാം തുടങ്ങേണ്ടത്.
ആദ്യപടി ഇത്തരത്തിൽ സത്യത്തെ അംഗീകരിക്കുന്നതിലൂടെ യഥാർത്ഥ  പ്രശ്നം കണ്ടു പിടിക്കുക എന്നതാണ് .അസുഖം കണ്ടു പിടിച്ചാൽ ചികിത്സ എളുപ്പമാണല്ലോ .
അങ്ങനെയുള്ളസത്യസ്നേഹികൾ  എപ്പോഴും പരിഹാരത്തിന്റെ ഭാഗമാണ്.അല്ലാത്തവർ പ്രശ്നങ്ങളുടെ ഭാഗവും.

ആത്മ-വിജയ സാക്ഷാത്കാരത്തിന്റെ  ആദ്യപടി സ്വയം 100% സത്യസന്ധമാകുക എന്നതാണ്.പുറത്ത് അൽപസ്വൽപ്പം  കള്ളമൊക്കെ  പറയേണ്ടി വന്നേക്കാം .എന്നാൽ മനുഷ്യൻ അവനോടുതന്നെ എപ്പോഴും  1000 കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നു.പുറത്ത് അവൻ വളരെ മാന്യനും സത്യസന്ധനുമായി പെരുമാറുന്നു.പക്ഷെ ഉപബോധമനസ്സ് കള്ളം കൊണ്ട് നിറഞ്ഞതാണ്‌, സ്വയം അറിയാതെ കയറിക്കൂടിയ കള്ളങ്ങൾ .' ഞാൻ രീരമാണെന്നും ഇത് മരിക്കില്ലെന്നും ഉള്ള  കള്ളം, എനിക്ക് പരമ സുഖമാണെന്ന  കള്ളം, ഞാൻ നന്മമാത്രം നിറ ഞ്ഞവനാണെന്ന,സത്യസന്ധനാണെന്ന  കള്ളം,എന്തിന്  സ്വന്തം തീരുമാനത്തിനനുസരിച്ചാണ്  സ്വന്തം ജീവിതം നടക്കുന്നതെന്നുള്ള കള്ളം. കള്ളങ്ങളുടെ ആകെത്തുകയാണ് നമ്മുടെ വ്യക്തിത്വം.അതിനെ ഇല്ലായ്മ ചെയ്യുന്നവർ  സത്യലോകത്തെക്ക് പ്രവേശിക്കുന്നു.അതൊരു മരണ തുല്യമായ പ്രക്രിയ ആണ്.സ്വന്തം വ്യക്തിത്വത്തെ ,ഈഗോയെ  നശിപ്പിക്കുക.വ്യക്തിത്വത്തിന്റെ പക്ഷെ നാം അതോടുകൂടി ആനന്ദം നിറഞ്ഞ സത്യലോകത്തെക്ക് പ്രവേശിക്കുന്നു.പരമാത്മബൊധവുമായി ഒന്നുചേരുന്നു.സത്യലോകത്തെ സാക്ഷാത്കരിക്കുന്നു.

എബ്രഹാം മാസ്ലോ  എന്ന ശാസ്ത്രജ്ഞൻ 1943 "A Theory of Human Motivation" എന്ന  പേപ്പർ  അവതരിപ്പിച്ചതോടെ).( ഗൂഗിളിൽ വിശദ വിവരങ്ങൾ ലഭ്യമാണ്) ആധുനീക മനശാസ്ത്രവും ഉപനിഷത്തുകളും അടുത്തിരിക്കുന്നു.അതിനനുസരിച്ചാണ്   മോഡേണ്‍   സൈക്കോളജി ഇന്ന് മുന്നോട്ടു പോകുന്നത്.അതിൽ തെളിയിക്കുന്ന തിയറിപ്രകാരം മനുഷ്യന്റെ ആവശ്യങ്ങളുടെ പ്രചൊദനത്തെ അഞ്ചു തട്ടുകളായ ഒരു പിരമിഡ് ആയി തിരിച്ചിരിക്കുന്നു .ഒരു മനുഷ്യൻ ആദ്യം അന്വേഷിക്കുന്നത്  ശാരീരികപരമായ ആവശ്യങ്ങൾ(ആഹാരം,വസ്ത്രം)  (•          1.1 Physiological needs) ആണ്. അത് ലഭിക്കുന്നവൻ സുരക്ഷിതത്തിനുവേണ്ടി(•     1.2 Safety needs) ശ്രമിക്കുന്നു.അതിനാലാണ് അവൻ വീടുവെക്കുന്നതും പണത്തിനായി അലയുന്നതും.അതുനേടുന്നവൻ പിന്നീട് ശ്രമിക്കുന്നത് സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും വേണ്ടിയാണ്(•    1.3 Love and belonging).അതും നേടുന്നവർ മറ്റുള്ളവരുടെ അംഗീകാരത്തിനായി(•          1.4 Esteem) ശ്രമിക്കുന്നു.ഇനിയാണ് നാം ശ്രദ്ധിക്കേണ്ടത്.അദ്ദേഹം പറയുന്നു ഇത്രയും നേടിയവർ പിന്നീടെത്തുക ആത്മസാക്ഷത്കാരത്തിലേക്കും ആത്മ പരിവർത്തനത്തിലെക്കും ആണ്  (•            1.5 Self-actualization needs •     1.6 Self-transcendence needs)
സ്വയം തിരിച്ചറിയുക,അവനവന്റെ ആത്മാവിന്റെ കഴിവിന്റെ പരമാവധി പൂർണ്ണതയെ  പ്രാപിക്കുക.

എന്നാൽ ഇക്കാര്യം എത്രയോ 1000 കണക്കിന് കൊല്ലങ്ങൾക്ക് മുൻപ് മാണ്ടുക്യം അതിലെത്താനുള്ള വഴികൂടി ചേർത്ത് ശാസ്ത്രിയമായി പറഞ്ഞിരുന്നു എന്നറിയുമ്പോൾ നാം അത്ഭുതപ്പെടും.പാശ്ചാത്യർ ഇന്ന് ഇങ്ങോട്ടേക്കു വരുന്നതിന്റെ കാരണവും മറ്റൊന്നല്ല.


ഇതിൽ പറഞ്ഞിരിക്കുന്ന പിരമിഡിന്റെ ആദ്യത്തെ മൂന്നു , ആവശ്യങ്ങളുടെ തട്ടുകൾ ഓംകാരം എന്ന  അക്ഷരത്തിലെ  " "കാരവും "" കാരവും ആണ്.അതിലെ ആത്മസാക്ഷാത്കാരം എന്ന ജീവിതത്തിന്റെ ആത്യന്തിക വിജയം ഇവിടെ ഋഷി " " കാരം കൊണ്ട് സൂചിപ്പിക്കുന്നു.അതോടെ അവൻ അടുത്തപടിയായ  ആത്മ പരിവർത്തനത്തിലെക്ക് കടക്കുന്ന അവസ്ഥയെ ഇവിടെ ഋഷി "തുരീയം" അഥവാ "നാലാമത്തേത്" എന്ന് വിളിക്കുന്നു. മാത്രമല്ല ഒരു പടികൂടികടന്നു പ്രകാശമാനമായ അവസ്ഥ എന്താണെന്നും ഋഷി വിശദീകരിക്കാൻ  ആദ്യം മുതൽ  തുടങ്ങുന്നു .- "അങ്ങനെയുള്ള ആത്മാവ് ,നാല് പാദങ്ങളോട്  കൂടിയതാകുന്നു ". തുടരും...ശ്രീ .

No comments:

Post a Comment