Saturday, April 25, 2015

9.മൂന്നാം ശ്ലോകം ...
3.
ജാഗരിതസ്ഥാനോ ബഹിപ്രജ്നഃ സപ്താംഗ
ഏകോനവിംശതിമുഖഃ സ്ഥൂലഭുക്‌ വൈശ്വാനരഃ പ്രഥമഃ പാദഃ


ജാഗരിതസ്താനൊന:= ജാഗരിതമാകുന്ന സ്ഥാനത്തോട് കൂടിയവനും
ബഹിഷ്പ്രജ്ഞ :=പുറമെയുള്ള വിഷയങ്ങളിൽ ശ്രദ്ധയോട് കൂടിയവനും
സപ്താന്ഗ:          = ഏഴു അംഗങ്ങളോട് കൂടിയവനും
എകോന വിംശതി മുഖ: = പത്തൊൻപതു  മുഖങ്ങളോട് കൂടിയവനും
സ്ഥൂലഭൂക് =സ്തൂലങ്ങളായ  വിഷയങ്ങളെ ഭുജിക്കുന്നവനുമായ
വൈശ്വാനര:= വൈശ്വാനരൻ
പ്രഥമ:പാദ: = ഒന്നാം പാദമാകുന്നു .



          ആദ്യ പാദം  എന്താണെന്ന് വ്യക്തമാക്കുന്ന ആചാര്യൻ  വിശ്വപ്രപഞ്ചത്തെ  വിവരിക്കുന്നു.പക്ഷെ അദ്ദേഹം പറയുമ്പോൾ അതിനു നാം കാണുന്ന അർത്ഥമോ  വ്യാപ്തിയോ ഒന്നുമല്ല .സത്യവും പക്ഷെ  ശാ സ്ത്രീയവും ബ്രിഹത്തും അനന്തവുമായ ഒരു അർത്ഥതലം  ഇതിനുണ്ടായി വരുന്നു. ഇതിൽ ഒളിഞ്ഞു കിടക്കുന്നത് മാനവരാശിയുടെ ഉന്നമനത്തിനുള്ള രഹസ്യങ്ങളാണ്.പരാജയത്തിന്റെയും.

/////// ജാഗരിതസ്താനൊന:= ജാഗരിതമാകുന്ന സ്ഥാനത്തോട് കൂടിയവനും ///////////////
ഉണർന്നിരിക്കുന്ന  സ്ഥാനമാണ് ജാഗരിതസ്ഥാനം.ആ വാക്കില്നിന്നുതന്നെ വ്യക്തമാണ് അതൊരു  സ്ഥാനം മാത്രമാണെന്നും,സത്യമല്ലെന്നും.താത്കാലികമായി നില്ക്കുന്ന ഒരു സ്ഥാനം .അതായത് ഉറക്കത്തിൽ സ്വപ്നം കാണുമ്പോൾ  നാം മറ്റൊരുലോകത്താണ്.ആഴത്തിൽ ഉള്ള സുഷുപ്തിയി ൽ  നാം തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകത്തുമാണ് . ഇവതമ്മിൽ അനുഭവിച്ച്ചുകൊണ്ടിരിക്കുമ്പോൾ പരസ്പരം ഒരിക്കലും ബന്ധപ്പെടുന്നില്ല.അതായത് ഉറങ്ങാതെ സ്വപ്നം കാണാൻ കഴിയില്ല.ഉണരാതെ സ്വപ്നവും ,സുഷുപ്തിയും   നിറുത്താനും കഴിയില്ല.മറ്റുള്ളവർക്കെല്ലാം  ഉറങ്ങുന്നവൻ ഉണർന്ന  ലൊകത്താനെങ്കിലും പ്രധാനമായും ,ഉറക്കം അനുഭവിക്കുന്ന അയാ ളേ സംബന്ധിച്ചു അയാൾക്ക്  ഈ ലോകം ഇല്ല.സ്വപ്ന ലോകമാണ് അയാൾക്ക്‌ സത്യലോകം. ഇത്തരത്തിൽ വിവിധ ലോകങ്ങളെ അനുഭവിക്കുന്ന "ഞാൻ" ഒന്നാണെങ്കിലും , ലോകത്തെ അനുഭവിക്കുന്ന എന്റെ സ്ഥാനങ്ങൾ വ്യത്യസ്തങ്ങളാണ്.  അതിനാൽ  ഒരു കാര്യം നമുക്ക് സമതിക്കെണ്ടിവരും .അനുഭവിക്കുന്ന ലോകങ്ങൾക്കനുസരിച്ച്  എന്റെ  സ്ഥാനം മാറിക്കൊണ്ടിരിക്കുന്നു.അതായത് അവയെ അനുഭവിക്കുന്ന ഞാൻ ഈ ലോകങ്ങളിലൊന്നും സ്ഥിരതയില്ലാത്ത ഒന്നാണ്.ഇവയിൽ  ഒക്കെ ഒരു ബന്ധവുമില്ലാതെ സാക്ഷിയായി കണ്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ഞാൻ.അപ്പോൾ ഈ ദ്രിശ്യ പ്രപഞ്ചത്തിന്റെ  പ്രാധാന്യവും ഈ മൂന്നിൽ  ഒന്നായി  കുറയുന്നു.


///////// ബഹിഷ്പ്രജ്ഞ :=പുറമെയുള്ള വിഷയങ്ങളിൽ ശ്രദ്ധയോട് കൂടിയവനും ///////////

അതെ ഈ ലോകത്ത് മാത്രമാണ് ഒരു മനുഷ്യൻ ശ്രധിച്ച്ച്ചുകൊണ്ടിരിക്കുന്നത് .അയാൾക്ക് കൂടുതൽ ആഴത്തിലുള്ള  മറ്റു രണ്ടു ലോകത്തെക്കുറിച്ച് ഒരു ബോധവുമില്ല.അയാൾക്ക്  ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്ന ,അനുഭവിക്കുന്ന “താൻ” സ്വയം  ഒരു വിഷയമായി വരുന്നതേയില്ല. മരണവും (ഈ ലോകത്തിൽനിന്നും പോകുന്നത് ),  ജനനവും (വരുന്നതും)  എപ്പോഴും  മറ്റുള്ളവർക്ക്  മാത്രം സംഭവിക്കുവാനുള്ള കാര്യമാണ് .പുറം ലോകത്തുമാത്രമാണ് അയാളുടെ ശ്രദ്ധ.അയാളുടെ ബോധം സദാ പുറത്തേക്കുമാത്രം തുറന്നിരിക്കുന്ന ഇന്ദ്രിയങ്ങളിലൂടെ പുറത്തേക്ക് വ്യാപരിച്ച്ച്ചുകൊണ്ടിരിക്കുന്നു .ഊർജവും ഇത്തരത്തിൽ പുറത്തേക്ക് സദാ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഉറവിടമാകട്ടെ വിസ്മരിക്കപ്പെടുന്നു.എന്നാൽ ബുദ്ധിമാൻ ചൊവ്വയിലെ വെള്ളത്തെകുറിച്ചു  പഠിക്കുന്നതിനു മുൻപ് പഠിക്കേണ്ടത്  ഒരിക്കൽ മരിച്ചു പോകുന്ന അവനവന്റെ, ജീവൻ നിലനിറുത്തുന്ന സ്വന്തം ഊർജത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് . ഉദാ :- ഒരു മരം തന്നെക്കുറിച്ച്  അറിയുവാൻ ശ്രമം തുടങ്ങുമ്പോൾ ആദ്യം അന്വേഷിക്കേണ്ടത് സ്വന്തം വേരുകളെയും അതിനു   ജീവജലം നല്കുന്ന  ഭൂമിയെക്കുറിച്ചും ആണ്. അപ്പോൾ അതിന് അതിന്റെ സ്രിഷ്ടിയെക്കുറി ച്ചറി യുവാൻ കഴിയും.എന്നാൽ  അത്   എപ്പോഴും  സൂര്യനെ കാണുകയും അതിനെക്കുറിച്ചു  മാത്രം ചിന്തിക്കുകയും ചെയ്യുന്നു.മറ്റു മരങ്ങളുടെ പൊക്കത്തെക്കുറിച്ചു  ചിന്തിക്കുന്നു.അതൊരിക്കലും തന്റെതന്നെ അടിസ്ഥാനത്തെ തെരയുന്നില്ല.അപ്പോൾ മനുഷ്യനും മരവുംതമ്മിൽ  ഒരു വ്യത്യാസവും ഇല്ലാതാകുന്നു.മനുഷ്യന് മാത്രം ഉള്ള ഒരു കഴിവാണ് ഇത്തരത്തിൽ സ്വയം അന്വേഷിക്കുവാനുള്ള ഉയർന്ന  ബോധനിലവാരം.എന്നാൽ അതിനെ ഉള്ളിലേക്ക് തിരിച്ചുകൊണ്ടു സ്വയം അറിയേണ്ടതിന് പകരം അതിനെ പുറത്തേക്ക് അയച്ച്ച്ചുവിട്ടുകൊണ്ട് അത്യുഗ്ര പ്രഹര,നശികരണ  ശേഷിയുള്ള യുധോപകരണങ്ങൾ നിര്മ്മിക്കുന്നു.എമ്പാടും കോടിക്കണക്കിനു പേര് കൊലചെയ്യപ്പെടുന്നു. യുദ്ധം ചെയ്യുന്നു.ബോധത്തെ ഇന്ദ്രിയങ്ങളിലൂടെ പുറത്തെക്ക് മാത്രം അയച്ചുകൊണ്ടിരിക്കുവാനുള്ളതല്ല .ഉള്ളിലേക്ക് അയച്ചു അവബോധം വികസിക്കുമ്പോൾ ഇന്ദ്രിയങ്ങളിലൂടെ പുറത്തേക്ക് നഷ്ടപ്പെടുന്ന ഊർജം അപ്രകാരം പുറത്തേക്ക് പോകാതെ തിരികെ തന്നിലേക്കുതന്നെ വന്നു അതൊരു ഉർജ്ജ വിസ്ഫൊടനമായിത്തീരുന്നു. അപ്പോൾ ഒരുവൻ  അവനു സാധ്യമായ പരമാവധി ഊർജസ്വാംശി കരണത്തിന്റെ അനന്തമായ  അവസ്ഥയിൽ  എത്തുന്നു.അതാണ്സത്യലോകം എന്ന തുരീയാവസ്ത.അതാണ്‌ മാണ്ടൂക്യം സൂചിപ്പിക്കുന്നത്. തുടരും ....

No comments:

Post a Comment