Tuesday, April 28, 2015

11- മൂന്നാം ശ്ലോകം .തുടർച്ച ...

/////////// സപ്താന്ഗ:          = ഏഴു അംഗങ്ങളോട് കൂടിയവനും
എകോന വിംശതി മുഖ: = പത്തൊൻപതു  മുഖങ്ങളോട് കൂടിയവനും ////////////

                 
 ഈ വിശ്വം മുഴുവൻ അനുഭവിക്കുന്ന നരൻ  അഥവാ വൈശ്വാനരൻ ഏഴ്  അവയവങ്ങളോടുകൂടിയവൻ  ആകുന്നു.പ്രകൃതിയാകുന്ന ഈ വൈശ്വാനരന്റെ ഏഴ്  അംഗങ്ങൾ പ്രഭാമണ്ഡലവും സൂര്യനും പഞ്ചഭൂതങ്ങളും ചേർന്നതാണ് .അതായത് സത്യത്തിൽ നാം ഈ പ്രകൃതിയുമായി ബന്ധമില്ലാത്ത രീതിയിൽ കഴിയുന്നത് അജ്നതകൊണ്ടാണ്. നാമും ഈ പ്രകൃതിയും രണ്ടാണെന്ന തോന്നലിൽനിന്നാണ്  എല്ലാ കുഴപ്പങ്ങളും തുടങ്ങുന്നത്. നമ്മുടെ യഥാർത്ഥ  പാദങ്ങൾ  എന്നാൽ ഈ ഭൂമി മുഴുവൻ കൂടെ ചേർന്നതാണ് .കണ്ണുകൾ സൂര്യനുംകൂടി ചേർന്നതാണ് .വസ്തി  ഭക്ഷണത്തിനു  കാരണമായ ജലവും ,ദേഹമധ്യം വിസ്താരമേറിയ ആകാശവും കൂടെ ചേർന്നതാണെന്നു ഇവിടെ പറയുന്നു.ഇത്ര മഹത്തരമായ പ്രകൃതിയുമായി ഒന്നായിചേർന്ന  ഒരു മനുഷ്യ സങ്കല്പ്പം  മറ്റെങ്ങും നാം കാണുകയില്ല.ഇത് പൂർണമായും  ശരിയുമാണ്.ഈ പ്രകൃതിയിലെ മുഴുവൻ വെള്ളവുമായും  നാം ബന്ധപ്പെട്ടിരിക്കുന്നു.ഏതെങ്കിലും രാസമാറ്റം ഹിമാലയത്തിൽ ജലത്തിനുണ്ടായാൽ ഇവിടെ ഇരിക്കുന്ന നമ്മുടെ ഭക്ഷണത്തിന്റെ ഗുണത്തെ അത് ബാധിക്കും.കിലൊമീറ്റർകൾക്കപ്പുറം  സമുദ്രത്തിനടിയിൽ ഉണ്ടായ ചെറിയ ഭൂചലനം ഇവിടെ വലിയ സുനാമി തീർത്തു.ഓസോണ്‍ പാളിയിലെ വിള്ളൽ ഇവിടെയുള്ള നമുക്ക് ക്യാൻസർ ഉണ്ടാക്കുന്നു.അപ്പോൾ നാം ചിന്തിക്കണം നാം എത്രവലുതാണ്?.ഒറ്റപ്പെട്ടവർ അല്ലതന്നെ.ആ ബന്ധം മുഴുവൻ ആഴത്തിൽ കാണാൻ കഴിഞ്ഞാൽ മറ്റുള്ളവരെയും പ്രപഞ്ചത്തെത്തന്നെയും  വ്യക്തമായി നമ്മുടെ തന്നെ ഭാഗമായി തിരിച്ചറിഞ്ഞു ജീവിക്കുവാൻ നമുക്ക് കഴിയും.അപ്പോൾ പ്രപഞ്ചത്തെയും നമ്മെയും രണ്ടാക്കുന്ന നമ്മുടെ നശീകരണ  ചിന്തകളുടെ,ലാഭക്കൊതിയുടെ കർമ്മബന്ധങ്ങളും  ഒഴിവാകുന്നു.വേണ്ടപ്പോൾ വെണ്ട രീതിയിൽ ഒന്നായിക്കണ്ട്  പ്രവർത്തിക്കുവാനുള്ള തിരിച്ചറിവ്  ലഭിക്കുന്നു.അതിനാൽ വേദകാലത്തെ മനുഷ്യന്റെ ആരോഗ്യകരമായ സംസ്കാരം പ്രകൃതിയുമായി അത്രക്ക് ഇഴുകിയതായിരുന്നു.ഇന്ന് സദാ പുതിയ അസുഖങ്ങൾ ഉണ്ടാകുന്നത്തിനു കാരണം പ്രപഞ്ചവുമായുള്ള  മനുഷ്യന്റെ ഈ സൃഷ്ടിപരമായ അനുപാതത്തിൽ ഉണ്ടായ ക്രമഭംഗങ്ങൾ ആണ്.ഒരു ബോധവാൻ ആ മാറ്റങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നു .അവൻ ഈ താളത്തിൽ കയറി ഇടപെടുകയില്ല.അപ്പോൾ അയാളുടെ ജീവിതം ആനായാസേന താനേ സംഭവിക്കുന്നു.മറ്റുള്ളവരെയും അപ്പോൾ അയാൾക്ക്‌ തന്റെതന്നെ ഭാഗമായിട്ടെ കാണുവാൻ കഴിയുകയുള്ളൂ.പ്രകൃതിയിലെ എല്ലാറ്റിലും ഒരു അവബോധം നെടുന്നയാളിനു താൻതന്നെ ആയിട്ടേ  കാണാൻ കഴിയു.ആ ഒന്നായ സ്നേഹത്തിൽ ലയിക്കുന്നവന്  ജീവിതം ഓരോ നിമിഷവും നിർവൃതി  നൽകുന്നതാണ് ...
//////////// എകോന വിംശതി മുഖ: = പത്തൊൻപതു  മുഖങ്ങളോട് കൂടിയവനും ///////////////



പഞ്ച ജ്നാനേന്ദ്രിയങ്ങൾ, പഞ്ച കർമേന്ദ്രിയങ്ങൾ, പഞ്ച പ്രാണൻമാർ, മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം ഇവയാണ് പത്തൊമ്പത് മുഖങ്ങൾ. ഇവയിലൂടെയാണ് നാം പ്രകൃതിയെ അറിയുന്നത്.പ്രപഞ്ചത്തിന്റെ ആ  നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത് .അതുകൊണ്ടാണ് ഇവയെ മുഖങ്ങൾ  എന്ന് പറഞ്ഞിരിക്കുന്നതും.ഇവയിലൂടെ ആണ് നാം സദാ പുറത്തേക്ക് ബോധത്തെ കടത്തി വിടുകയും സംവേദനങ്ങൾ അകത്തേക്ക്  സ്വീകരിക്കുകയും അതിലൂടെ വീണ്ടും  പുറത്തേക്ക് മാത്രം വികസിക്കുകയും ചെയ്യുന്നത്.അവയിലൂടെയാണ് നാം സങ്കൽപ്പങ്ങളെ,വ്യക്തിത്വത്തെ ,ഈഗോയെ  പരിപോഷിപ്പിക്കുക.  അതിനാലാണ് ഇന്ദ്രിയങ്ങളെ നിയന്ത്രണത്തിൽ നിറുത്തുവാൻ  എല്ലാ  ധ്യാന സമ്പ്രദായങ്ങളും  നിർദ്ദേശിക്കുന്നത് .അപ്പോൾ നാം ബോധത്തിൽ സുസ്ഥിതമാകുന്നു. നമ്മുടെ ശ്രദ്ധയുടെ ഊർജത്തിന്റെ  ഒഴുക്ക്  ഉള്ളിലേക്ക് തിരിയുന്നു.അപ്പോൾ നാം നമ്മുടെ അടിസ്ഥാന ഊർജത്തിന്റെ ഉറവിടത്തെക്കുറിച്ചും ബോധവാനാകുന്നു .അതോടെ എല്ലാത്തിലും സ്ഥിതിചെയ്യുന്ന അവ ബോധവുമായി നാം ബന്ധപ്പെടുന്നു.അതോടെ ഫലത്തിൽ മറ്റുള്ള എല്ലാത്തിന്റെയും അടിസ്ഥാന ഘടകവുമായി  നാം ബന്ധപ്പെടുകയും അവയെ അറിയുകയും ചെയ്യുന്നു.അപ്പോൾ അകന്നിരിക്കുന്ന സമസ്യകൾ എല്ലാം അടുക്കുന്നു.ആ താളലയം പിടികിട്ടുന്നു.ജീവിതം അറിയപ്പെടുന്നു, അനായാസമാകുന്നു ആനന്ദത്തിലേക്ക് തുറക്കപ്പെടുന്നു.
തുടരും ...

No comments:

Post a Comment