Friday, April 10, 2015


3- സെൻ കഥ
പത്ത് വർഷത്തെ പഠനത്തിന് ശേഷം ടെനോസെൻ, അദ്ധ്യാപകന്റെ  പദവിയിലെത്തിച്ചേർന്നു.ഒരു മഴയുൾള്ള  ദിവസം അയാൾ നാൻ ഇൻ എന്ന സെൻ ഗുരുവിനെ സന്ദർശിച്ചു.ടെനോ അകത്തെത്തിയപ്പോൾ ഗുരു അയാളെ സ്വീകരിച്ചുകൊണ്ട് ചോദിച്ചു;
"നിൻടെ കുടയും ചെരിപ്പും പൂമുഖത്തല്ലേ വെച്ചിരിക്കുന്നത്?"
"അതെ". ടെനോ മറുപടി പറഞ്ഞു.
'നിൻടെ കുട ചെരിപ്പിൻടെ വലതുഭാഗത്താണോ അതോ ഇടതുഭാഗത്താണോ വെച്ചിരിക്കുന്നത്?". ഗുരു ചോദിച്ചു.
ടെനോയ്ക്ക്  മറുപടി പറയാനായില്ല.തനിക്ക് പൂർണ്ണമായ ബോധോധയം കിട്ടിയിട്ടില്ല എന്നയാൾ മനസ്സിലാക്കി.ടെനോ ഗുരുവിൻടെ ശിഷ്യനായി കുറേ കാലം കൂടി പഠനം തുടർന്നു.
പൂർണ്ണമായി  ഓരോ നിമിഷവും ജീവിക്കുന്ന ബോധവാനായ ഒരുവൻ എല്ലാ കാര്യങ്ങളെയും അറിയുന്നു.എന്നാൽ മിക്കവാറും പേർ ജീവിക്കുന്നതു യതാർധ്യ  ലോകത്തിലല്ല .എപ്പോഴും അവർ ചിന്തകളിലാണ്.ഇവിടെ ടെനോ  ചിന്തകളുടെ ലോകത്തുനിന്നും പൂർണ്ണ  മുക്തി നേടാത്തതിനാൽ ചുറ്റുമുള്ളതൊ ന്നും അയാളുടെ ബോധത്തിൽ പതിയുന്നില്ല.അതിനാല അയാൾക്ക്‌ അവ ഒർമ്മിക്കുവാനും കഴിയുന്നില്ല.

ബോധവാനാകുന്നയാൾ  സ്വാഭാവികമായി വിജയിയും ആയിത്തീരുന്നു.നാം ബോധവാൻ ആകുംപോൾ കൂടുതൽ ശ്രധയുള്ളവനാകുന്നു.അപ്പോൾ കൂടുതൽ അറിവുകൾ  നമ്മിലേക്ക്‌ ഇന്ദ്രിയങ്ങളിലൂടെ കടന്നു വരുന്നു.നാം കൂടുതൽ സ്വീകരിക്കുന്നവൻ ആകുന്നു.ആ അറിവുകൾ  നമ്മുടെ ജീവിതം എളുപ്പമുള്ളതാക്കിത്തീർക്കുന്നു.
ഉദാ:ഒരു വ്യക്തി നാല് പേര് കൂടി നിൽക്കുന്നതിനു  മുന്നിലൂടെ നടന്നു പോയി .പിറകിനു ഒരു പൊലീസുകാരൻ  വരികയാണ്.അയാൾ  അവരെ അറിയിക്കുന്നു,"അല്പ്പം മുൻപ് കടന്നു പോയ പ്രതിയെ  കുറിച്ചു കൂടുതൽ വിവരം തരുന്നയാളിനു നൽകുന്ന  വിവരത്തിന്റെ പ്രധാന്യമാനുസരിച്ച്   സമ്മാനം നല്കും".ഓരോരുത്തരായി പറയാൻ തുടങ്ങി. ഒന്നാമൻ ,-"അതൊരു ആണായിരുന്നു ",പോലീസുകാരൻ -"1000 രൂപാ  സമ്മാനം",രണ്ടാമൻ -"അവൻ ധരിച്ചിരുന്നത് ചുവന്ന ഷർട്ടും  നീല ജീൻസും".പൊലീ -"5000 രൂപാ സമ്മാനം".  മൂന്നാമൻ :-"അവന്റെ കയ്യിൽ  ഒരു മൊബയിൽഫോൻ  ഉണ്ടായിരുന്നു".പോലി -" 10000 രൂപാ സമ്മാനം "നാലാമൻ -" അയാൾ ഉപയോഗിച്ചിരുന്നത് ഒരു നോക്കിയയുടെ ഫോണ്‍  ആണ്.സംസാരിച്ച വാക്ക്  'തിരുവനന്തപുരത്തേക്ക്'   പൊലീസ് -"ഏറ്റവും പ്രധാന വിവരം 1 ലക്ഷം രൂപാ സമ്മാനം ".
ഒരേ സാഹചര്യത്തിൽ ഇരുന്ന നാലുപേരുടെ ബോധതലങ്ങൾ  നാലായിരുന്നു.ആ കൂട്ടത്തിൽ ഏറ്റവും കുറച്ചു മാത്രം ചിന്തിച്ചുകൊണ്ടിരുന്ന ആൾക്കാണ്കൂടുതൽ അറിവ്  ലഭിച്ചത് .അതായത് അയാൾക്കായിരുന്നു  അപ്പോൾ ഏറ്റവും ബോധനിലവാരം ഉണ്ടായിരുന്നത്. ചിന്തകൾ  തടസം ഉണ്ടാക്കാത്തതിനാൽ ,അയാളുടെ ഇന്ദ്രിയങ്ങളിൽ നിന്നും(കണ്ണ് ,ചെവി etc ..) വന്നുകൊണ്ടരിക്കുന്ന  അറിവുകൾ കൂടുതലായി ബോധത്തിൽ നേരിട്ട് എഴുതപ്പെട്ടുകൊണ്ട് ഇരുന്നു. മറ്റുള്ളവർ  എന്തൊക്കെയോ ഭാവി ഭൂത ചിന്തകളാൽ സ്വപ്ന ലോകത്തായിരുന്നു.അതായത് ചിന്തിക്കുമ്പോൾ നമ്മുടെ ജീവിതം എന്ന തുടർച്ചയായ പ്രക്രിയക്ക് തടസം സംഭവിക്കുന്നു.അതുകൊണ്ടാണ് പഴമക്കാർ പറയുന്നത് ,"ചിന്തിച്ചാൽ ഒരു അന്തോവില്ല,.........ചിന്തിച്ചില്ലേൽ ഒരു കുന്തോവില്ല "എന്നൊക്കെ.അതിനു നാം  എന്ത്  ചെയ്യുമ്പോഴും വർത്തമാനകാലത്തിൽ തുടരേണ്ടിയിരിക്കുന്നു. ബോധം ഉയർന്നു  നിൽക്കുന്ന,കഴിവിന്റെയും ഊർജത്തിന്റെയും ഈ അവസ്ഥയാണ് ധ്യാനം എന്നറിയപ്പെടുന്നത്.അവിടെ അനുഭവങ്ങൾക്കാണ്  പ്രാധാന്യം. ഇവിടെ നാം ചിന്തിക്കുന്ന വിഷയങ്ങൾ  "മനസ്സിലാക്കുക" എന്നതിലുപരി,"അനുഭവിക്കുക" എന്നതിന് പ്രാധാന്യമേറെ ഉണ്ട്. ഋഷിയുടെ വാക്കുകളെ താദാത്മ്യ ഭാവത്തോടെ അനുഭവിച്ചാൽ  അത് നമ്മെ പൂർണമായി പരിവര്ത്തന വിധേയമാക്കുന്നു.നാം പുതിയ ഒരു വ്യക്തിയായി മാറുന്നു.പുതുതായി ഏതോ  അനന്തമായ ഒന്ന് നമ്മിലേക്ക്‌ പ്രവേശിക്കുന്നു.നാം ഊർജസ്വലനും ആനന്ദവാനും ആകുന്നു.ഉപനിഷത്തുകൾ 1000 കണക്കിന് കൊല്ലങ്ങൾക്ക് ശേഷവും പുതുതായി തന്നെ നിലനില്ക്കുന്നു.അവ ഒരേസമയം ഏറെ പഴയതും പുതിയതും ആണ്.കാരണം ഇന്നും മാറാത്ത മനുഷ്യനെ സംബന്ധിച്ചു അവ തികച്ചും ശാസ്ത്രീയമായ അവനവന്റെതന്നെ ഉള്ളിലേക്കുള്ള അന്വേഷണമാണ്.ഒരു ശതമാനം പോലും സങ്കൽപ്പങ്ങൾക്കോ  മുൻവിധികൾക്കോ ഇവിടെ സ്ഥാനമില്ല.ഇതൊരു  ശാസ്ത്രീയമായ  പാതയാണ്.ഇവിടെ നമ്മുടെ സാമാന്യബുദ്ധി നിരക്കാത്ത ഒന്നും വിശ്വസിക്കുവാനോ  സങ്കല്പ്പിക്കുവാനോ  പ്രാർഥിക്കുവാനൊ  ഋഷി പറയുന്നില്ല. സൃഷ്ടാവിലേക്കുള്ള  സഗുണപരമായ പാതകളിൽ മാത്രമേ  സങ്കൽപ്പങ്ങൾക്ക് പ്രസക്തിയുള്ളൂ.ഇവിടെ നാം കാണുന്നത് സത്യത്തിനെ നേരിട്ടുള്ള വെളിപ്പെടുത്തലുകളാണ് .പൂർണ്ണമായ  സത്യസന്ധതയോടു നമുക്കിഷ്ടമുണ്ടെങ്കിൽ  നമുക്ക് ഈ പാതയിൽ  മുന്നോട് പോകുകയും വിജയിക്കുകയും ചെയ്യാം.അതായത്  ഒരു സരൂപ ദെയി വസങ്കൽപ്പങ്ങളെയും നിർദ്ദേശിക്കാത്ത  ഇത്  ഏതു മതക്കാരനും ജാതിക്കാരനും നിരീശ്വര വാദിക്കും ശാസ്ത്രജ്ഞനും മണ്ടനും വിദ്വാനും  ഒക്കെ ഒരു പോലെ പരീക്ഷിച്ചറിയാൻ കഴിയുന്ന ജീവ രഹസ്യങ്ങളാണ്.വിജയ രഹസ്യങ്ങളാണ് .
                                                                                                                         ശ്രീ .

No comments:

Post a Comment