Monday, April 27, 2015


10-  മൂന്നാം ശ്ലോകം .തുടർച്ച ...
/////////// ബഹിഷ്പ്രജ്ഞ :=പുറമെയുള്ള വിഷയങ്ങളിൽ ശ്രദ്ധയോട് കൂടിയവനും/////////////

 മനുഷ്യന്റെ  ഈഗോ ഒരിക്കലും തന്നെ സ്വയം സംശയിക്കുന്നില്ല.അത് എല്ലാത്തിനെയും, മറ്റെല്ലാവരെയും സംശയിക്കുന്നു.തനിക്കൊരു തെറ്റുപറ്റുമെന്ന് അതിനു  ചിന്തയില്ല. അതിനാൽ  എപ്പോഴും ആ ബോധമില്ലായ്മകാരണം  അത് തെറ്റുകൾ  ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു .അതിനാൽ  തിരിച്ചടികളും അവസാനിക്കുന്നില്ല.കാരണം അതിന്റെ കുറ്റമല്ല.അത് ശിലിക്കപ്പെട്ടിരിക്കുന്നതു പുറത്തേക്ക്  മാത്രം നോക്കുവാനാണ്. അതുകൊണ്ടുതന്നെ എപ്പോഴും  താൻ എന്ന "സത്യ"ത്തെ അവഗണിക്കുവാനും അതിനാൽ  തെറ്റുകൾ  ചെയ്തുകൊണ്ടിരിക്കുവാനും. അവൻ ശീലിക്കപ്പെട്ടുപൊയി. നിങ്ങൾക്ക്  പരീക്ഷിക്കാം,ഉള്ളിലെ ബോധത്തെ അവഗണിച്ചു കൊണ്ട് പുറത്തേക്ക് മാത്രംശ്രദ്ധിച്ചു  കാര്യങ്ങൾ  ചെയ്യുമ്പോൾ  ആ പ്രവർത്തികൾ ഒക്കെത്തന്നെ തെറ്റാകുകയും തെറ്റായ ഫലങ്ങൾ  തിരിച്ചടികളായി  വരികയും  ചെയ്യുന്നു.ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ നാം അവനെ മറ്റുള്ളവരുമായി താരതമ്യം ചെയ്തുജീവിക്കുവാൻ ശീലിപ്പിക്കുന്നു.ആത്മ നിഷ്ടനായി,ധ്യാനാത്മകനായി  പിറന്നു വീഴുന്ന ഒരു കുഞ്ഞ്  അവന്റെ ശുദ്ധ ബോധത്തിൽ മാത്രം നിലനില്ക്കുന്നവനാണ്.ശരീരബൊധം അവനു നന്നേ കുറവാണ് .അവന്റെ  പ്രജ്ഞ  അന്തർമുഖമാണ് .പക്ഷെ അവനു ചോറ് നൽകാനായി കാക്കയേയും പൂച്ചയെയും കാട്ടിക്കൊടുക്കുംപോൾ മുതൽ അവൻ തന്റെ പ്രജ്ഞയെ പുറത്തേക്ക് ,ഇന്ദ്രിയങ്ങളിലൂടെ പ്രക്ഷേപിക്കുകയും അവയിൽനിന്നും  വരുന്ന ആ  അറിവുകളെ കൂട്ടിവെയ്ക്കുവാനും  തുടങ്ങുന്നു.ക്രമേണ അത് ഒരു ശീലമാകുകയും ആ അറിവുകൾ  ഒരു വ്യക്തിത്വമായിത്തീരുകയും ചെയ്യുന്നു.പക്ഷെ  ആ വ്യക്തിത്വം അവന്റെ  സത്യവുമല്ല. അത് പുറത്തുനിന്നും താത്കാലികമായി ലഭിച്ചതാണ്.ആ വ്യക്തിത്വത്തിൽ കൂട്ടിവെക്കുന്ന അറിവുകളാകട്ടെ  എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമാണ്. സമൂഹം ആ സങ്കൽപ്പമായ വ്യക്തിത്വത്തിനു ഒരു പേരും നൽകുന്നു .അന്നുമുത ൽ അവൻ ആ അയതാർധ്യമായ വ്യക്തിത്വത്തിലൂടെ  തന്റെ ജീവിതം  കണ്ടെത്താൻ ശ്രമിക്കുന്നു .പക്ഷെ തെറ്റായ ആ ശ്രമം അവനെ കൂടുതൽ കുഴപ്പത്തിലേക്കു നയിക്കുന്നു.ആനന്ദത്തോടെ കളിക്കുന്ന കുട്ടിയിൽനിന്നു  അവൻ വലുതാകുംതോറും ജീവിതം അവനു ഒരു കീറാമുട്ടിയാകുന്നു.നരകമാകുന്നു.പുറത്ത് മറ്റുള്ളവരിൽ ആശ്രയം കണ്ടെത്താൻ ശ്രമിക്കുംതോറും അവൻ വഞ്ചിക്കപ്പെടുന്നു.ആത്മഹത്യ ചെയ്യുന്നു. ഇതിനെല്ലാം കാരണം അവന്റെ  പുറത്തേക്ക് മാത്രം നോക്കിയുള്ള  ജീവിതമാണ് . എന്നാൽ അവൻ അകവശത്തെക്കൂടി  കണക്കിലെടുത്ത് ജീവിക്കുമ്പോൾ  ജീവിതം തെറ്റിൽനിന്നും ,കര്മ്മബന്ധങ്ങളിൽനിന്നും  പൂർണമായും സ്വതന്ത്രമാകുന്നു.അപ്പോൾ അവനു എല്ലാറ്റിന്റെയും ഇരുവശവും വ്യക്തമായി  കാണാൻ സാധിക്കുന്നു.അതായത് തന്റെ ഉള്ളിന്റെയുള്ളിലെ ആവശ്യങ്ങളും സത്യങ്ങളും എങ്ങനെ പുറം ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാൻ കഴിയുന്നു.ആ തിരിച്ചറിവിൽ അവൻ സ്വതന്ത്രനാകുന്നു.ഇരുട്ടത്ത് വേഗം പ്രകാശം വരുമ്പോലെ.ആ പ്രകാശത്തിൽ  യഥാർത്ഥ  വഴി കാണാൻ കഴിയുന്നു.അതാണ്  സ്വാതന്ത്രിയം എന്നർത്ഥം  വരുന്ന "മോക്ഷം" എന്ന  വാക്കുകൊണ്ട് അർത്ഥമാക്കുന്നത് . അതുകൊണ്ടാണ് പ്രധാനപ്പെട്ട എല്ലാ ആത്മീയ പാതകളിലും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ വീണ്ടും ഒരു കുട്ടിയെ പോലെയാകുവാൻ പറഞ്ഞിട്ടുള്ളത്.അപ്പോൾ ന മ്മുടെ ജീവിതം ഒരു കപ്പു  കോഫി  പോലെ ലളിതമാകുന്നു.അതിനാൽ   പ്രപഞ്ചരഹസ്യങ്ങളുടെ സത്യസന്ധമായ ഈ കഥനം നമ്മുടെ മനോഹരമായ പ്രായോഗിക ജീവിതത്തിലെക്കുള്ള   വാതായനം കൂടിയാണ്.
തുടരും ...

No comments:

Post a Comment