Saturday, May 2, 2015

13-നാലാം ശ്ലോകം .



4.   സ്വപ്ന സ്ഥാനഃ അന്തഃപ്രജ്നഃ സപ്താംഗ

ഏകോനവിംശതിമുഖഃ പ്രവിവിക്തഭുക്‌ 

തൈജസോ ദ്വിതീയഃ പാദഃ


സ്വപ്ന സ്ഥാന:= സ്വപ്നമാകുന്ന സ്ഥാനത്തോട് കൂടിയവനും

അന്ത: പ്രജ്ഞ :=  അന്തർഭാഗത്തിൽ  പ്രജ്ഞയോട് കൂടിയവനും

സപ്താന്ഗ  = ഏഴ്  അംഗങ്ങളോട് കൂടിയവനും
ഏകോനവിംശതി മുഖ := പത്തൊന്പത് മുഖങ്ങളുള്ളവനും
പ്രവിവിക്തഭുക്സൂക്ഷ്മവിഷയങ്ങളെ ഭുജിക്കുന്നവനും
തൈജസ: = തൈജസൻ
ദ്വിതീയ: പാദ: = രണ്ടാമത്തെ പാദമാകുന്നു .

////////////// സ്വപ്ന സ്ഥാന:= സ്വപ്നമാകുന്ന സ്ഥാനത്തോട് കൂടിയവനും ////// ///

 സ്വപ്നമാകുന്ന സ്ഥാനം  അതനുഭവിക്കുമ്പോൾ നമുക്ക്  അത്  ഒട്ടുംതന്നെ സങ്കൽപ്പമാണെന്നറിവില്ല . ആ  സമയത്ത്  അതുസത്യമാണ്.നാം കരുതുന്നത് സ്വപ്നമാകുന്ന സ്ഥാനം ലോകം നാം ഉറങ്ങുമ്പോൾ മാത്രമേ അനുഭവിക്കുന്നുള്ളൂ   എന്നാണു.എന്നാൽ നമ്മുടെ ഇരു കണ്ണുകളും അൽപനേര ത്തേക്ക് ഒന്നടച് നോക്കിയാൽ  നമുക്കറിയാൻ കഴിയും അതവിടെത്തന്നെ നിലകൊള്ളുന്നു.നാം കണ്ണടക്കുംപോളൊക്കെ  അത് ദൃശ്യവുമാണ് . അവ  വന്നുകൊണ്ടിരിക്കുന്നത് ഉപബോധമനസ്സിൽ നിന്നുമാണ്.ഉപബൊധമനസ്സിനെയും ധ്യാനത്തിലൂടെ സങ്കൽപ്പ വിമുക്തമാക്കുംപോൾ ഒരുവൻ ബോധാവാനാകുന്നു.അപ്പോൾ ഉറക്കത്തിൽ പോലും യോഗി സ്വപ്നം കാണുന്നില്ല.അതായത് താൻ ഉറങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അയാൾക്ക്ബോധമുണ്ട്. നാം എടുക്കുന്ന തീരുമാനങ്ങ മിക്കപ്പോഴും നമുക്ക് പാലിക്കുവാൻ സാധിക്കാത്തത്തിനു കാരണം നാം ബോധ മനസ്സിൽ  നിന്നുകൊണ്ടാണ്  പ്രതിജ്ഞ എടുക്കുന്നത് എന്നതിനാലാണ്.മദ്യപാനവും സിഗരട്ട് വലിയുമൊക്കെ നിറുത്തുമ്പോൾ ,ഇത്തരത്തിൽ ബോധമനസ്സിൽ തീരുമാനം എടുക്കുമ്പോൾ അവ ഉപരിപ്ലവമായി തീരുകയും അയാൾ മാറ്റം ഇല്ലാതെ തുടരുകയും ചെയ്യുന്നു.നമ്മുടെ ജീവിതം നിയന്ത്രിക്കുന്നത്ഉപബോധമാനസ്സാണ് .ഉപബോധമനസ്സിൽ എന്തെങ്കിലും നമുക്ക് കയറ്റിവിടാൻ കഴിഞ്ഞെങ്കിലെ  ആത്മീയതയിലും ജീവിതത്തിലും ഒക്കെത്തന്നെ മാറ്റങ്ങൾ ഉണ്ടാക്കുവാൻ  സാധിക്കുകയുള്ളൂ.അതിനു രണ്ടു മാർഗങ്ങളെ  ഉള്ളൂ .ഒന്ന് ആവർത്തനം .നാം നമ്മുടെ പേര് ഉറക്കത്തിൽ പോലും കേട്ടാൽ  ചാടി എഴുന്നെൽക്കുവാൻ  കാരണം ആവർത്തനം  പേരിനെ ഉപബോധമാനസ്സിലേക്ക് കയറ്റിയതാണ് .അവിടെയാണ് സാധനകളുടെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത്.മിക്ക  സാധനകളും ആവർത്തനത്തിലൂടെ നമ്മുടെ ഉപബോധമനസ്സിൽ  പരമാത്മബോധം ഉനർത്തുവാനുള്ള  സങ്കേതങ്ങൾ ആണ്. മറ്റൊന്ന് ഷോക്ക്  പോലെ വരുന്ന  അനുഭവങ്ങൾപലഗുരുക്കന്മാരും ഇത്തരത്തിൽ കുറ്റപ്പെടുത്തുകയും വെട്ടിത്തുറന്നു പറയുകയും ചെയ്യുവാൻ കാരണം സാധകരുടെ ഈഗോയുടെ  ,വ്യക്തിത്വത്തിന്റെ,സങ്കൽപ്പത്തിന്റെ  സ്വപ്നസ്ഥാനം തകർക്കുവാനാണ് . ഉണർത്തുവാനാണ് .ദൈവികതക്ക് പ്രവേശിക്കുവാനുള്ള  ശൂന്യമായ ഇടം ഒരുക്കുവാനാണ്.

//////// അന്ത: പ്രജ്ഞ :=  അന്തർഭാഗത്തിൽ  പ്രജ്ഞയോട് കൂടിയവനും ////////////////

നാം പുറത്തുനിന്നു നോക്കുമ്പോൾ സ്ഥാനത്തിൽ  സ്വപനംകണ്ട് ഉറങ്ങുന്നയാളിന്റെ  ഉള്ളിൽ ആണ് ഞാൻ എന്ന പ്രതിഭാസം, പ്രജ്ഞ ഉറച്ചിരിക്കുന്നത്.ഉണരുമ്പോൾ പ്രജ്ഞ വേഗം പുറം  ലോകത്തെക്ക് വരുന്നു.ഉറക്കത്തിലലാല്ലാത്തപോഴും  നാം ജീവിക്കുന്നതും രണ്ടാം പാദമായ തൈജസനിൽ ആകുന്നു.കാരണം  പുറത്തുള്ള എല്ലാറ്റിലും നാം നമ്മുടെതായ സങ്കൽപ്പങ്ങൾ  പ്രക്ഷേപിച്ച് കൊണ്ട് മാത്രം കാണുന്നു.അനുഭവിക്കുന്നു.നാലുപേർ  ഒരേ സമയം ഒരു സ്ഥലമോ സിനിമയോ,വ്യക്തിയെയോ ഒക്കെ കണ്ടാലും ഓരോരുത്തരുടെയും  അഭിപ്രായം പലതായിരിക്കും.കാരണം ഓരോ വ്യക്തികളും ഓരോ യാതാർധ്യത്തിനുമേലും  നൽകുന്ന  സങ്കൽപ്പ പ്രക്ഷേപണങ്ങളുടെ വ്യത്യസ്തത  ആണ് അതിനു കാരണം.ഒരേ സത്യവും വ്യത്യസ്ത അനുഭവങ്ങളും .അതുകൊണ്ടാണ് ദിവാ "സ്വപ്നം" എന്ന പേരുതന്നെ ഉണ്ടായിട്ടുള്ളത്.എപ്പോഴും ,24 മണിക്കൂറും മിക്കവരും  ജീവിക്കുന്നതു വെറും ഉപരിതലമായ ചിന്തകളുടെ സങ്കൽപ്പ  ലോകത്താണ്.  പ്രജ്ഞ സങ്കൽപ്പങ്ങളുടെ ഉള്ളിലാണ്.സങ്കൽപ്പങ്ങളില്ലാതെ ഉള്ളിലെ ബോധത്തിൽ  പ്രജ്ഞ സ്ഥിരമാകുമ്പോൾ  ഒരുവൻ സ്ഥിതപ്രജ്ഞനായ ഒരു യോഗിയാവുന്നു.എന്നാൽ സങ്കല്പ്പങ്ങളോടെ പ്രജ്ഞ അന്തർമുഖമാവുമ്പോൾ  സർവത്ര  കുഴപ്പമാകുന്നു.കാരണം അവിടെ പുറംലോകത്തെ അനുഭവങ്ങളെ   സങ്കൽപ്പം  നിറഞ്ഞ അന്തർലോകം  സ്വീകരിക്കുന്നില്ല.അതിനാലാണ് ബോധമില്ലായ്മ വർദ്ധിച്ച  ഈ ആധുനീക ലോകത്ത് റോഡപകടങ്ങൾ  വർദ്ധിച്ചു  വരുന്നതും.കാരണം വാഹനമോടിക്കുമ്പോൾ പലരും ചിന്താ ലോകത്താണ്.അപ്പോൾ ഇന്ദ്രിയസംവേദനങ്ങൾ  ബോധത്തിലേക്ക്വരുന്നില്ല.അപ്പോഴവയോടു അനുനിമിഷം വേണ്ടരീതിയിൽ പ്രതികരിക്കുവാൻ കഴിയുകയുമില്ല.വർത്തമാനകാലത്തിൽ ധ്യാനാത്മകമായി തുടരേണ്ട ജോലിയായ ഡ്രൈവിങ്ങിൽ അപകടങ്ങളും ഉണ്ടാകുന്നു.രണ്ടുകാലുകളും ഒടിഞ്ഞു ബെഡ്ഡിൽ  കിടക്കുന്ന പലർക്കും  സ്വയം  അബോധപരമായ  ജീവിതത്തിനു നൽകേണ്ടിവന്ന  വിലയറിയാം .ഇത്തരത്തിൽ നാം നമുക്ക് ഉയരുവാൻ കൈവന്ന പല നല്ല അവസരങ്ങളും തട്ടിക്കളഞ്ഞിട്ടുണ്ടല്ലോ.ബോധത്തിൽ നിലനില്ക്കുന്നവന്റെ കൂടെയാണ് ഈശ്വരൻ.അവനെ അവഗണിക്കുന്നതാണ് ദുർവിധി  അല്ലെങ്കിൽ പാപം."പാപത്തിന്റെശമ്പളം  മരണമത്രേ" എന്ന് ക്രിസ്തു  പറയുന്നത് ഇങ്ങനെയല്ലേ.ഇത്തരത്തിൽ ധ്യാനാത്മകമായി ആസ്വദിച്ചു കഴിയേണ്ട നമ്മുടെ ജീവിതം മുഴുവൻ ഇത്തരത്തിൽ ബോധമില്ലാത്തതായിക്കൊണ്ടിരിക്കുന്നു .അതിനാൽ അപകടപെട്ടുകൊണ്ടിരിക്കുന്നുചിന്തകൾ ഇല്ലാത്ത അന്ത:പ്രജ്ഞയാണ്  സത്യത്തിൽ നമുക്ക് ആവശ്യം .പക്ഷെ നമ്മുടെ പുറംലോക ജീവിതത്തെ നിയന്ത്രിക്കുന്ന സർവത്ര  വികലമായ ആന്തരിക സ്വപ്ന  ലോകത്തിൽനിന്നും സർവത്ര  വികലമായ ഒരു ജീവിതം മാത്രമല്ലേ ഉണ്ടായിവരികയുള്ളൂ?.അതിനാൽ  ശരിയായി ധ്യാനിക്കുന്ന ഒരുവൻ ആദ്യം ചെയ്യേണ്ടതും തൈജസൻ  എന്ന സ്ഥാനത്തുള്ള   ഉപബോധ മനസ്സിലെ സങ്കൽപ്പലോകം   തകർക്കുക  എന്നതാണ്.അപ്പോൾ സ്വാഭാവികമായും  അയാളുടെ വൈശ്വാനരൻ  എന്ന ഭൌതിക ലോകത്തെ തെറ്റായ മമതാബന്ധനങ്ങളും ഇല്ലാതെയായി സ്വതന്ത്രനാകുന്നു. അപ്പോൾ അയാൾ  ഭൗതിക  ലോകത്ത് ആയിരിക്കുമ്പോൾ കൂടിയും സദാ യഥാർത്ഥ  ആനന്ദം അനുഭവിക്കുവാൻ  തുടങ്ങുകയും അയാളുടെ  ജീവിതം ഒരു ആഘോഷം  ആയി  മാറുകയും  ചെയ്യുന്നു. തുടരും......

Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625


No comments:

Post a Comment