Monday, May 18, 2015

18 - നാലാം ശ്ലോകം .തുടർച്ച


/////////////// പ്രവിവിക്തഭുക് =  സൂക്ഷ്മവിഷയങ്ങളെ ഭുജിക്കുന്നവനും//////////////////

അവൻ സൂക്ഷ്മവിഷയങ്ങളെ ഭുജിക്കുന്നു.ഓരോരുത്തരുടെ സുഖം ഓരോന്നാകുന്നത്   അങ്ങനെയാണ് .സ്വന്തം ഭാര്യ പലർക്കും  വിവാഹത്തിനു അൽപ്പ ദിവസം കഴിഞാൽ പെങ്ങളെ പോലെയും ഭർത്താവ്  ആങ്ങള പോലെയും ആകുന്നു.കാരണം മനസ്സിന്റെ തൈജസലോകം തന്നെ.അത്  ചലിച്ചു കൊണ്ടിരിക്കുന്നു .അത്  ഉറച്ചു നില്ക്കുന്നില്ല.ഒരു ആഗ്രഹം നേടിക്കഴിയുമ്പോൾ  അടുത്തത് ..,പിന്നെ  അടുത്തത് ...അങ്ങനെ തുടരും.ഒരു പെണ്ണിൽ തൃപ്തയാകാത്ത്ത മനസ്സ് ഉടനെ അടുത്തത്.എന്നാൽ ശ്രദ്ധ ബോധത്തിൽ നമ്മെ നിലനിറുത്തുന്നു.ബോധം ഉണ്ടാകുമ്പോൾ ആനന്ദവും ഉണ്ടാകുന്നു.എന്തുകൊണ്ടാണ്  ആളുകൾ  വിവാഹേതര ബന്ധങ്ങളിൽ അത്രക്കും ഉത്സുകരായിട്ടുള്ളത്?.സൗന്ദര്യം ഏറെയുള്ള ഭാര്യ-ഭർത്താവ്  കെട്ടിപ്പിടിച്ച്ചാലും  ഒരു വികാരവും തോന്നുകയില്ല.അറിയുകപോലുമില്ല.എന്നാൽ അത്രയ്ക്ക് സൌന്ദര്യമില്ലാത്ത മറ്റൊരുവൻ / ഒരുവൾ വിരലറ്റം കൊണ്ടൊന്നു തൊട്ടാൽ  പുതിയതിനെ തിരയുന്ന മനസ്സ് ശ്രദ്ധയെ മുഴുവൻ അങ്ങോട്ടേക്ക് കൊണ്ടുവരികയും നമ്മെ അത് പൂർണ്ണ  വർത്തമാനകാലത്തിൽ എത്തിക്കുകയും ചെയ്യുന്നു.തദ്ഫലമായി അതിൽ ബോധവാനാകുകയും അതിയായ ആന്ദമുണ്ടാകുകയും ചെയ്യുന്നു.പക്ഷെ സത്യമതാണെങ്കിലും ധ്യാനാത്മകമായി ഇതിനെ ഇതുപോലെ അറിയാതെ  ഉപരിതലത്തിൽ ചുറ്റിത്തിരിയുന്ന മനുഷ്യനെ അവന്റെ തൈജസ സങ്കല്പ്പ ലോകം തെറ്റിദ്ധരിപ്പിക്കുന്നു ആ അതിയായ  ആനന്ദം വരുന്നത് ആ പുറത്തെ നമ്മിൽ വിരൽ സ്പര്ശിക്കുന്ന ആ "ശരീരത്തിൽ"നിന്നാണെന്ന് .അതോടെ രാപകലില്ലാതെ അവനേ /അവളെ തേടി നടക്കുവാന്തുടങ്ങുന്നു .അവളെ/അവനെ കിട്ടുന്നതുവരെ. ആ ആനന്ദ മില്ലാതെ ജീവിതം അസാധ്യമായിത്തീരുന്നു.അതു  സത്യത്തിൽ നമ്മുടെ അടിസ്ഥാനമായ, ആനന്ദമായ ഈശ്വരനൊ ടുള്ള  പ്രണയം തന്നെയാണ്.പ്രേമിക്കുന്നവരെ കാണുമ്പോൾ കൊതിച്ചു പോകാറുണ്ട്.ഇവർ  ഒരിക്കലെങ്കിലും ആ സമയത്ത് ഉള്ളിലേക്ക് ഒന്ന് നോക്കിയെങ്കിൽ  എന്ന്.പക്ഷെ തൈജസലോകം തെറ്റിദ്ധരിപ്പിച്ചു പുറത്തേക്ക് ബോധത്തെ നയിക്കുന്നു.അവൻ-അവൾ  പുറത്ത് ഒരിക്കല്ക്കൂടി ആ ആനന്ദം കണ്ടെത്താതെ ൻ  കഴിയാതെ ആത്മഹത്യ ചെയ്യുന്നു.മറ്റുചിലർ അവിഹിതബന്ധങ്ങളിൽ ,വ്യഭിചാരത്തിൽ,ഭ്രാന്തിൽ ആറാട്ട്‌ നടത്തുന്നു.ഈ ല്സങ്കൽപ്പ തൈജസലോകത്ത്തിന്റെ അതിപ്രസരം കൊണ്ടല്ലേ മറ്റൊരുത്തന്റെ ഭാര്യ-ഭർത്താവ്  കൂടുതൽ നല്ലതെന്ന് കരുതി നൊന്തു പ്രസവിച്ച നിഷ്കളങ്കരായ സ്വന്തം കുട്ടികളെ കൊന്നിട്ട് ഭര്ത്താവിനെ കൊന്നിട്ട് ചിലർ  കാമുകനോടൊപ്പം ഓടിപ്പോകുന്നത് .പക്ഷെ അവര്ക്കതും മടുക്കും.ആ തൈജാസ സങ്കല്പ്പ ചതിക്കുഴികളില്പെട്ടു ആത്മഹത്യചെയ്യുന്നവരുടെ എണ്ണം കൂടിക്കൂടിവരുന്നു.ആ വികലമായ തൈജസ ലോകമല്ലേ വർഷങ്ങൾ സ്നേഹത്തോടെ വളർത്തി  വലുതാക്കുമ്പോൾ നമ്മുടെ പൊന്നോമന പെണ്‍കുട്ടികളെ "ലൗ  ജിഹാദിന്റെ" ഇരകളാക്കി കൊന്നുകൊണ്ടിരിക്കുന്നത്.എന്നാൽ സത്യത്തിൽ അവർ തെരയുന്നത് അവരവരെത്തന്നെയാണ്.കാരണം ലൈംഗികതയിൽ  ആനന്ദം ഉണ്ടാവുന്നത് അവരവരുടെ ഉള്ളില്ത്തന്നെയാണ്.പുറത്തെ പങ്കാളി അതിനു തുടക്കമാകുന്നെങ്കിലും പിന്നീടു  അത് സംഭവിക്കുന്നത്‌ അവനവന് ഉള്ളിലാണ്.അവനവന്റെ ഉള്ളിലെ പങ്കാളിയുടെ സ്വിച്ച് അറിഞ്ഞാൽ ആവശ്യമുള്ളപ്പോളൊക്കെ ആനന്ദിക്കാം .ആാ ആനന്ദം അപ്പോൾ ബ്രഹ്മാനന്ദം എന്നറിയപ്പെടുന്നു.ധ്യാനം എന്നറിയപ്പെടുന്നു.ബോധത്തോടെ,ധ്യാനാത്മകമായി രതി സംഭവിക്കുമ്പോൾ ഊർജം മുകളിലേക്ക് ശക്തിയായി കയറുകയും ലയ്മ്ഗികാവയവം താഴുകയും സ്ഖലനം നടക്കാതിരിക്കുകയും ഊർജം അതെശക്തിയോടെ ഓരോ തടസങ്ങളെയും (ആധാര ചക്രങ്ങളെയും ) ഭേദിച്ചു ( ആദ്യം അല്പ്പം വേദന ഉണ്ടാകും)നെറുകയിൽ(സഹസ്രാരത്തിൽ ) എത്തുകയും ചെയ്യുന്നു.അപ്പോൾ അയാൾക്ക് സെക്സിൽ 1 സെക്കണ്ട് ഉണ്ടാകുന്ന ആനന്ദാനുഭവം സദാ ഉണ്ടാവുകയും ചെയ്യുന്നു.പിന്നീട് ഇത് താനേ സദാ സംഭവിച്ച്ചുകൊണ്ടിരിക്കുന്നു .സത്യത്തിൽ ഇതാണ് ധ്യാനം.യോഗം എന്നും പറയാം .അതിനുള്ള  ശാസ്ത്രമാണ് തന്ത്ര.ഒരു നിമിഷം  കൊണ്ട് ബുദ്ധനെപ്പോലെയും  ഇതിലേക്കെത്താം .ഇത് സംഭവിക്കാനായി  മനുഷ്യര് കിടന്നു പെടുന്ന പെടാപാടുകളാണ് ഇന്ന് ധ്യാനം എന്നറിയപ്പെടുന്ന എല്ലാ സാധനകളും ആരാധനാക്രമങ്ങളും.ലിംഗം യോനിയിൽ കയറി ഇരിക്കുന്നതിനെയാണ് ഭാരതീയർ ആരാധിക്കുന്നത്.അതായത് യോഗാവസ്ഥ.പ്രകൃതിയുടെയും പുരുഷന്റെയും യോഗാവസ്ഥ.ഈ ശിവശക്തിസംയൊഗമാണ്  മോക്ഷം.അതായത് അദ്വയ്തം . ശ്രീ ചക്രം സെക്സിനെ ആത്മീയൊർജമായി പരിവർത്തിക്കുന്ന അത്ഭുത പ്രതിഭാസം കാട്ടുന്നു.
സത്യമിങ്ങനെയൊക്കെ ആണെങ്കിലും തൈജസലോകം അവനെ മോഹനിദ്രയിൽ  അകപ്പെടുത്തുന്നു.അവനോടത് പറയുന്നു ,"അവനെ -അവളെ കിട്ടിയാൽ മനോഹരമായ ആനന്ദം ".അതുപോലെതന്നെയാണ് അത് പറയുന്നത് 'പണം കിട്ടിയാൽ അതിഗംഭീരമായ ആനന്ദം ",വീടു  കിട്ടിയാൽ ,കുട്ടികളെകിട്ടിയാൽ ,കാറുകിട്ടിയാൽ " അങ്ങനെ പോകുന്നു തൈജസ ലീലകൾ .ഈ കള്ളക്കളികൾ അറിയുന്നവനെ യോഗി എന്ന് വിളിക്കുന്നു .അവൻ എപ്പോഴും ഇതെല്ലാം നന്നായി ആസ്വദിക്കുമെങ്കിലും ബോധപൂർവം ഇതിൽ വീഴാതെ ആനന്ദവാനായി  നിലകൊള്ളുന്നു.ഇത് പഠിക്കുന്നവനാണ്  ഏറ്റവും വിദ്യാഭ്യാസം നേടിയവൻ.അതിനാൽ  നാം നല്കുകയും നേടുകയും ചെയ്യേണ്ടത് നളന്ദ യിലും തക്ഷശിലയിലും  നൽകിവന്ന  ഈ സിലബസ്സല്ലേ.(ഇത് പഠിക്കുവാനാണ്‌ അന്ന്  ദൂരദേശങ്ങളിൽനിന്നു പോലും വിദേശികൾ പുരാതന ഭാരതത്തിലേക്ക് ഒഴുകിയത്).അപ്പോൾ മാത്രമേ ഒരുവൻ  തന്റെയും മറ്റുള്ളവരുടെയുംസൂക്ഷ്മ ലോകങ്ങളെ  ഗ്രഹിക്കാൻ തക്ക ബോധമുള്ളവനാകുന്നുള്ളൂ  .സ്വതന്ത്രനും ആഹ്ലാദവാനും ആകുന്നുള്ളൂ.
ഭഗവദ്ഗീത  പറയുന്നു-
ശ്രീഭഗവാനുവാച പ്രകാശം ച പ്രവൃത്തിം ച മോഹമേവ ച പാണ്ഡവ ന ദ്വേഷ്ടി സമ്പ്രവൃത്താനി ന നിവൃത്താനി കാംക്ഷതി (22)
ഉദാസീനവദാസീനോ ഗുണൈര്‍യോ ന വിചാല്യതേ ഗുണാ വര്‍ത്തന്ത ഇത്യേവം യോഽവതിഷ്ഠതി നേങ്ഗതേ (23) സമദുഃഖസുഖഃ സ്വസ്ഥഃ സമലോഷ്ടാശ്മകാഞ്ചനഃ തുല്യപ്രിയാപ്രിയോ ധീരസ്തുല്യനിന്ദാത്മസംസ്തുതിഃ (24) മാനാപമാനയോസ്തുല്യസ്തുല്യോ മിത്രാരിപക്ഷയോഃ സര്‍വാരംഭപരിത്യാഗീ ഗുണാതീതഃ സ ഉച്യതേ (25)
ഭഗവാന്‍ പറഞ്ഞു:
 ആരാണോ സത്വഗുണകാര്യമായ പ്രകാശവും, രജോഗുണകാര്യമായ പ്രവൃത്തിയും,  തമോഗുണകാര്യമായ മോഹവും പ്രവര്‍ത്തിച്ചു ഇളകാതിരിക്കുകയും ചെയ്യുന്നത്; ആരാണോ സുഖദുഃഖങ്ങളെയും, സ്വര്‍ണ്ണത്തിനെയും മണ്‍കട്ടയെയും, പ്രിയത്തെയും അപ്രിയത്തെയും, സ്തുതിയെയും നിന്ദയെയും തുല്യമായി കാണുകയും ചെയ്യുന്നത്; ആരാണോ മാനാപമാനങ്ങ‍ള്‍കൊണ്ടിരിക്കുമ്പോള്‍ അവയെ ദ്വേഷിക്കാതിരി ക്കുകയും, അവ പ്രവര്‍ത്തിക്കാതിരിക്കുമ്പോ‍ള്‍ അവയെ കാംക്ഷിക്കാ തിരിക്കുകയും ചെയ്യുന്നത്; ആരാണോ ഉദാസീനനായിരിക്കുകയും, ഗുണങ്ങളാല്‍ വിചലിതനാകാതിരിക്കുകയും, ഗുണങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്നുവെന്നറിഞ്ഞ്  ശത്രുമിത്രങ്ങള്‍ എന്നിവയെ തുല്യമായി കാണുകയും, എല്ലാ പ്രവൃത്തികളെയും(പ്രവർത്തി ഫലങ്ങളെയും ) ത്യജിക്കുകയും ചെയ്യുന്നത് അവന്‍ ത്രിഗുണാതീതന്‍ (മൂന്നു ഗുണങ്ങളെ അതിവര്‍ത്തിച്ചവ‍ന്‍) ആകുന്നു.
തുടരും .....
Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment