Tuesday, May 12, 2015

15- നാലാം ശ്ലോകം .തുടർച്ച ...



///////////// സപ്താന്ഗ  = ഏഴ്  അംഗങ്ങളോട് കൂടിയവനും
ഏകോനവിംശതി മുഖ := പത്തൊന്പത് മുഖങ്ങളുള്ളവനും///////////

വൈശ്വാനരന്റെ ഏഴ്  അംഗങ്ങൾ പ്രഭാമണ്ഡലവും സൂര്യനും പഞ്ചഭൂതങ്ങളും ചേർന്നതാണ് .പഞ്ച ജ്നാനേന്ദ്രിയങ്ങൾ, പഞ്ച കർമേന്ദ്രിയങ്ങൾ, പഞ്ച പ്രാണൻമാർ, മനസ്സ്, ബുദ്ധി, അഹംകാരം, ചിത്തം ഇവയാണ് പത്തൊമ്പത് മുഖങ്ങൾ.
അതുപോലെതന്നെ യാണ് ഞാൻ ശരീരമാണെന്നു കരുതുന്ന തൈജസന്റെ സങ്കൽപ്പലോകത്തിലും .പക്ഷെ ഇവിടെ സ്ഥല സമയ പരിമിതിയില്ല.അമേരിക്ക എന്ന്  സങ്കല്പ്പിക്കുവാൻ വൈശ്വാനരന്റെ ലോകത്തിലെ പോലുള്ള സ്ഥല കാല തടസങ്ങൾ ഇവിടെയില്ല.അത് കുറേക്കൂടി വികസിതമാണ്.തികച്ചും വ്യത്യസ്തമായ ലോകം.ഭ്രാന്തന്മാർ  ഒട്ടും അവബോധം ഇല്ലാത്ത അവസ്ഥയിൽ വികലമായ  തൈജസ ലോകത്ത് വിഹരിക്കുന്നു.കാരണം തൈജസലോകത്ത് ശരീര, സമയ, സ്ഥല പരിമിതി ഇല്ലാത്തതിനാൽ തൈജസലോകത്തെ  നിയന്ത്രിച്ചില്ലെങ്കിൽ അത് അപകടകരമായി അനന്തമായി സഞ്ചരിക്കുകയും ബോധകേന്ദ്രം  എന്നത് അന്യമായി തീർക്കുകയും ചെയ്യുന്നു .അതിനാൽ  ഭ്രാന്തന്മാരിൽ ഈ  തൈജസലോകമാണ് കൂടുതൽ.അത് സംഭവിക്കാതിരിക്കുവാനാണ് ആത്മാന്വേഷണ പാതയിൽ വിശേഷിച്ചും അഷ്ടാംഗയോഗയിലും മറ്റും യമാനിയമങ്ങളിൽ സത്യ പരിപാലനം  പ്രധാനപ്പെട്ട ഒന്നായി പറയുന്നത്.സത്യനിഷ്ഠ നമ്മെ അവ ബോധത്തിൽ ഉറപ്പിച്ചു നിറുത്തുന്നു .സത്യത്തിൽ നിഷ്ടയുള്ളവൻ സത്യലോകത്തെയും അതിലൂടെ സൃഷ്ടാവിനെയും പ്രാപിക്കുന്നു.നമ്മിൽ പലരും  മിക്കപ്പോഴും തൈജസന്റെ ഭ്രാന്തമായ  ആ അവസ്ഥയിലാണല്ലോ. ഭ്രാന്തന്മാരുമായി നമുക്കുള്ള വ്യത്യാസം ബോധത്തിന്റെ അളവിൽ മാത്രമാണ്.ഒരു യോഗി യിലൊഴികെ  എല്ലാവരിലും ഈ ഭ്രാന്താവസ്ഥ ഏറിയും കുറഞ്ഞും നിലനിൽക്കുന്നു.അതെ, നാം സത്യത്തിൽ കൂടുതൽ സമയവും നിലകൊള്ളുന്നത് തൈജസ ലോകത്തിലാണ്. അതുകൊണ്ടാണ് ഇത്രയേറെ യുദ്ധങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും ലോകത്ത് സംഭവിക്കുന്നതും.കാരണം ഇതൊന്നും ആഹാരത്തിനു വേണ്ടിയല്ല.വൈശ്വാനരന്റെ ലോകത്ത് ജീവിക്കുന്ന മൃഗങ്ങൾ കൂടുതൽ യാതാർധ്യത്തിലാണ് .അവർ  ഭക്ഷണത്തിനു വേണ്ടി മാത്രമേ കൊലപാതകം നടത്തുകയുള്ളൂ.എന്നാൽ ഭ്രാന്തനായ മനുഷ്യൻ ഈശ്വരന്റെ പെരിൽപോലും കൊന്നുതള്ളുന്നു.ജീവിക്കാൻ ഏറെയുണ്ടായിട്ടും സങ്കൽപ്പങ്ങളുടെ  തകർച്ചയുടെ  പേരിൽ  ചെറിയ ചെറിയ കാരണം പറഞ്ഞ്‌  ആത്മഹത്യ ചെയ്യുന്നു.ജീവിതകാലം മുഴുവൻ വണ്ടി വലിക്കുന്ന  കാളയോ തടിപിടിച്ച്  നരകിക്കുന്ന ആനയോ ആത്മഹത്യ ചെയ്യുന്നില്ല .അത്രപോലും ബോധമില്ല.എന്നിട്ടും വലിയവനെന്ന അഹംകാരത്തിനു മാത്രം ഒരു കുറവുമില്ല.ഒരു മനുഷ്യനെ നോക്കി മൃഗങ്ങൾ പരിഹസിച്ചു ചിരിക്കുന്നു.തൈജസലോകം ഒഴിവായതിനാൽ മാത്രം അവരുടെ ജീവിതം ചെറുതെങ്കിലും മനോഹരമാണ്.ഒരു വൃക്ഷം നോക്കു .അതിൽ എത്ര ജാതി ജീവജാലങ്ങളാണ്  വഴക്കില്ലാതെ സ്നേഹത്തോടെ കഴിയുന്നത്‌.എന്നാൽ മനുഷ്യന്  സ്വന്തം കുടുംബത്തിൽ പോലും പരസ്പരം നോക്കുവാൻ പോലും താത്പര്യമില്ല .ആ അകൽച്ച ക്ക് കാരണം ഓരോരുത്തരുടെയും സങ്കൽപ്പ തൈജാസ ലോകമാണ്.  അതിനെ അറിയുവാൻ  നിലനില്ക്കുകയാണ് നാം ചെയ്യേണ്ടത്.അവനവനോടുള്ള സത്യം പരിപാലിക്കുകയാണ് വേണ്ടത്. മനുഷ്യൻ ഏറ്റവും കള്ളം പറയുന്നത് അവനവനോടാണ്.അതിനാൽ തൈജസന്റെ കളികളിൽ പെട്ട് നരകിക്കാതിരിക്കുവാൻ പുറത്ത് നിവർത്തിയില്ലെങ്കിൽ അലപ്പ സ്വല്പ്പം കള്ളങ്ങൾ പറഞ്ഞാലും "സ്വയം"  സത്യം മാത്രമേ പറയാവു.ഈ യാഥാർത്ഥ്യം  തിരിച്ചറിഞ്ഞാൽ പല വലിയ പ്രശ്നങ്ങളും ലളിതമായി പരിഹരിക്കാം .ഡിസാസ്റ്റർ മാനെജ്മെന്റ്റ്  കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാം .ഒരുപാട് അന്ത:ചിദ്രങ്ങൾ ഒഴിവാക്കാം.ലളിതമായി സമവായങ്ങൾ സൃഷ്ടിക്കാം . ഒരു വിജയിയായി തീരാം.ശാന്തവും ശാശ്വതവുമായ ആനന്ദത്തിലേക്ക് കടക്കാം .
തുടരും......


Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment