Wednesday, May 20, 2015

19 - നാലാം ശ്ലോകം .തുടർച്ച....


/////////////// പ്രവിവിക്തഭുക് = സൂക്ഷ്മവിഷയങ്ങളെ ഭുജിക്കുന്നവനും//////////////////

ഒരു സാധാരണ മനുഷ്യന്റെ ജീവിതം നിലനില്ക്കുന്ന വൈശ്വാനരൻ എന്ന  കാണപ്പെടുന്ന പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്  സ്വപ്നസ്ഥാനമാകുന്ന സങ്കൽപ്പ തൈജസലോകം ആണ് . സാധാരണ ലോകമായ വൈശ്വാനര ലോകത്തിൽ നാം അറിയും ധാന്യങ്ങളും ഭുജിക്കുന്നെങ്കിൽ  തൈജാസ ലോകം ഭുജിക്കുന്നത് സൂക്ഷ്മ വിഷയങ്ങളെയാണ് .ഇത്  തിരിച്ചറിയുന്നവർ നേട്ടങ്ങൾ ഉണ്ടാക്കുന്നു.അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.കാരണം അവർക്ക്   തൈജസ ലോകത്തെ ഉപയോഗിക്കുവാൻ അറിയാം .കാരണം എല്ലാരും വിൽക്കുന്നത് മറ്റുള്ളവരുടെ  സ്വപ്നങ്ങൾ ആണ്. സ്വപ്നങ്ങളെ അറിയുവാൻ കഴിയണം.ജീവിതം സ്നേഹം എന്ന അവസ്ഥയിൽനിന്നും പരസ്പരം ഉള്ള ഒരു എഗ്രിമെന്റ് ഒരു ബിസിനസ്  ആയി മാറിയിരിക്കുന്നു.അവിടെ പരസ്പരം നന്നായി  മനസ്സിലാക്കുന്നവർ വിജയിക്കുന്നു.
ഒരു ലക്സ്  സോപ്പിന്റെ പരസ്യത്തിൽ എന്തിനു ഐശ്വര്യറായ്,ഷാരൂഖ്‌?എല്ലാവരും സ്വയം അങ്ങനെയാണ് തന്നെത്താൻ കാണുന്നത്.
കള്ളത്തെ  അറിയുന്ന കമ്പനിക്കാരൻ നന്നായി നമ്മുടെ സങ്കൽപ്പത്തെ  ഉപയോഗിക്കുന്നു.അതായത് ലക്സ് ഉപയോഗിക്കുന്ന നിങ്ങളും ഗണത്തിൽ വരുന്നു.അതോടെ നമുക്കത് ഉപയോഗിക്കുന്ന ത്തിൽ ഒരു പ്രത്യേക സുഖമുണ്ടാവുന്നു.എന്നാൽ സുഖത്തിനു കാരണം ആരും വേഗതയേറിയ ലോകത്ത് തിരക്കുവാൻ മിനക്കെടില്ല.വർഷങ്ങൾ നാം ലക്സിന്റെ കമ്പനിക്കാരന്റെ അടിമയാകുന്നു.സീരിയലിലെ ഭര്ത്താവിനെ ഭരിച്ചു കൊണ്ടുനടക്കുന്ന ഭാര്യമാരോട് അസൂയയോടെ ബഹുമാനം തോന്നുകയും സദാ അതുകാണാൻ എല്ലാം മറന്നി രിക്കുകയും ചെയ്യുമ്പോളും, ഏഴു  രൂപയുടെ ചായ സ്റ്റാർ ഹോട്ടലിലെ പുൽത്തകിടിയിൽ ഇരുന്നു 340 രൂപയ്ക്കു കുടിക്കുമ്പോഴും ഇല്ലാത്ത കാശുണ്ടാക്കി കടം വാങ്ങി നാനോക്ക് പകരം ഇന്നോവ കാറ്  വാങ്ങുമ്പോഴും, കഷ്ടപ്പെട്ട് പണിയെടുക്കുന്ന സത്യത്തിൽ 75000 രൂപാ ശമ്പളം വാങ്ങുവാൻ അവകാശവും കഴിവുമുള്ള ,25000 രൂപാ ശമ്പളം വാങ്ങുന്ന നമ്മെ  അത്തവണയും ജനറൽ മാനെജരുടെ വക ഗംഭീര സ്വീകരണവും  പ്രശസ്തി പത്രവും (പാത്രവും ) തന്നു  പുകഴ്ത്തി പറ്റിക്കുംപോഴും, എന്തിനു  കാര്യമായ കുഴപ്പങ്ങളില്ലാത്ത  പിച്ചക്കാരൻ കൈ നീട്ടുമ്പൊൾ  അശ്രദ്ധമായി പണം കൊടുക്കുമ്പോൾ നാം അയാളുടെ  അടിമ .കാരണം അയാൾ  നമ്മുടെ  മുഖം പോലും  ശ്രദ്ധിക്കുന്നില്ല.അതുകൊണ്ടാണ് പലരും   വന്നു വീണ്ടും വീണ്ടും ചോദിക്കുന്നത് . അയാളെ  സംബന്ധിച്ചിടത്തോളം നമ്മൾ മണ്ടന്മാരായ 1000 ഇൽ  ഒരു  ഒരു "കസ്റ്റമർ" മാത്രമാണ്.അയാൾ  പ്രതീക്ഷിക്കുപോലെ  നാം കൊടുത്തില്ലെങ്കിൽ അയാളുടെ ഉള്ളിൽ  കോപം വരുന്നത്തിനു കാരണം ഇതാണ്.
നിമിഷങ്ങളിലോക്കെ വ്യക്തമായി "നമ്മെ",നമ്മുടെ വികാരങ്ങളെ  നിരീക്ഷിക്കുവാൻ കഴിഞ്ഞാൽ നമുക്കതൊക്കെ പിടികിട്ടുന്നു.അപ്പോഴൊക്കെ നമ്മെ നമുക്ക് സ്വാതന്ത്രമാക്കുവാൻ  സാധിക്കുന്നു.നമ്മുടെ കാര്യങ്ങൾ നാം തീരുമാനിക്കുന്നു.ഇപ്പോൾ നമ്മുടെ പ്രോഗ്രാം ചാർട്ട്  മുഴുവൻ തയാറാക്കുന്നത് ഫലത്തിൽ,മേൽ  വിവരിച്ച നമ്മുടെ തൈജസ  ലോകത്തെ അറിയുന്ന മറ്റുള്ളവരാണ്
ഭാര്യയുടെ മനസ്സിൽ  ഭർത്താവിനെക്കുറിച്ചുല്ള്ള   ഗംഭീരമായ സങ്കൽപ്പങ്ങൾ നിറഞ്ഞിരിക്കുന്നു.അതിനാല അദ്ദേഹത്തെ മനസ്സിലാക്കുവാൻ അവര്ക്ക് കഴിയുന്നില്ല.എന്നാൽ ഭാര്യയുടെ തൈജസ ലോകത്തെ അറിയുന്ന മറ്റൊരാൾ സങ്കല്പ്പലോകത്തെ ഭര്ത്താവിനെ പോലെ അഭിനയിക്കുന്നു. നല്ല ശ്രദ്ധയും പുകഴ്ത്തലും നൽകുന്നു .ഇതു ലഭിക്കുന്ന  ഭാര്യ സാക്ഷാത്കാരത്തിനായി തന്റെ കാമുകന്റെ മുന്നിൽ   അയാളുടെ തൈജസ   കാമുകി ആയി  താനറിയാതെ അഭിനയിച്ചു പോകുന്നുഅവിടെയും ലോകങ്ങൾ താത്കാലികമായി അറിയുന്നവർ   ഉദ്ദേശംമോശമെങ്കിലുംപിന്നീടു കർമ്മഫലങ്ങൾ അനുഭവിക്കേണ്ടി വന്നാലും    താത്കാലികമായി  അത് നേടുന്നുഎന്നാൽ സ്വന്തം ഭാര്യയുടെ തൈജസ ലോകം അറിയുവാൻ ഭർത്താവിനോ ...ഭര്ത്താവിന്റെ ലോകമറിയുവാൻ ഭാര്യക്കോ കഴിയാത്തതാണ് വർദ്ധിച്ചു  വരുന്ന വിവാഹമോചനങ്ങളുടെ എണ്ണം കാണിക്കുന്നത്
നമ്മെ സുഖിപ്പിക്കുന്നവർ കാര്യസാധ്യത്തിനു വേണ്ടി അത് ചെയ്യുന്നു.ഭൂരിപക്ഷം ആളുകൾ നമ്മെ പുകഴ്ത്ത്തുംപോളും അതിൽ അസൂയയോ കാര്യസാധ്യമോ ഒളിഞ്ഞിരിക്കുന്നു.അതിൽ നാം വീഴുമ്പൊൾ  സംഭവിക്കുന്നത്അയാളോടുള്ള അതി സൂക്ഷ്മമായ അടിമത്തമാണ്‌.അതായത് അയാൾ  നമ്മെ അഭിനന്ദിക്കുമ്പോൾ  മുതൽ അത് തുടങ്ങും......അതായത് അയാളുടെ അഭിപ്രായം പോകാതെ നോക്കേണ്ടത് നമ്മുടെ ബാധ്യതയായി വന്നു ചേരുന്നു.പിന്നീട് അങ്ങൊട്ടു അയാൾ  രാജാവായിക്കഴിഞ്ഞു.അയാളുടെ കൊള്ളരുതായ്മകളെയും മണ്ടത്തരങ്ങളെയും   നമുക്ക് അഭിനന്ദി ച്ച്ച്ചേ മതിയാകു.ഇല്ലെങ്കിൽ സ്വകാര്യമായിട്ടെങ്കിലും അയാൾ  നമ്മെ എതിര്ക്കുന്നത് അയാൾ  പൊക്കിവച്ച നമ്മുടെ ഈഗോയ്ക്ക് സഹിക്കാൻ പറ്റുകയില്ലതന്നെ .നാമറിയാതെ കള്ളനു കൂട്ട് നിന്ന് പോകുന്നു.അതിന്റെ കർമ്മഫലം  ആയ തിരിച്ചടി അയാളോടൊപ്പം നാമും വെറുതെ അനുഭവിക്കേണ്ടി വരുന്നു..അനുഭവിക്കുവാൻ നമ്മളെ അവസാനം  കാണുകയുമുള്ളൂ . തകർച്ച എവിടുന്നു തുടങ്ങി ..ചെറിയ ഒരു അഭിനന്ദനം  സ്വയം അഹം കാരത്തിലെക്കു  .ചേർത്തത്  വഴി ..എന്നാൽ ബുദ്ധിമാൻ അഭിനന്ദനത്തെയും നിന്ദയെയും തുല്യമായി കാണുന്നത് സ്വന്തം സങ്കൽപ്പ  തൈജസ ലോകത്തെ നിരോധിക്കുവാനും അതിൽ  വീഴാതിരിക്കുവാനും   അതിലൂടെ സ്വന്തം ബോധത്തെ ഉയര്ത്തിപ്പിടിച്ചു  സ്വന്തം വിധിയെ തീരുമാനിക്കുന്ന എപ്പോഴും  അത്യാനന്ദത്തോടെ ജീവിതം  സ്വന്തം സ്വതന്ത്ര ലോകത്തെ ചക്രവർത്തിയാകുവാനും കഴിയുന്നതിനാലാണ് .
(ഭഗവദ് ഗീത )
സമഃ ശത്രൌ മിത്രേ തഥാ മാനാപമാനയോഃ
ശീതോഷ്ണസുഖദുഃഖേഷു സമഃ സംഗവിവര്ജിതഃ                               (18)
തുല്യനിന്ദാസ്തുതിര്മൗനീ സന്തുഷ്ടോ യേന കേനചിത്
അനികേതഃ സ്ഥിരമതിര്ഭക്തിമാന്മേ പ്രിയോ നരഃ                              (19)

---------------------------------------------------------
ശത്രുമിത്രങ്ങള്‍, മാനാപമാനങ്ങള്‍, സുഖദുഃഖങ്ങള്‍, ശീതോഷ്ണങ്ങള്എന്നിവയെ സമമായി കാണുന്നവനും, ആസക്തിയില്ലാത്തവനും," നിന്ദാസ്തുതികളെ" തുല്യമായി കാണുന്നവനും, മൗനിയും, കിട്ടിയതുകൊണ്ടു തൃപ്തിയടയുന്നവനും, വീടില്ലാത്തവനും, (അതി സുരക്ഷാ ഉതകന്ടകൾ)സ്ഥിരമായ ബുദ്ധിയോടുകൂടിയവനുമായ ഭക്തന്എനിക്കു പ്രിയപ്പെട്ടവനാകുന്നു.

യദാ വിനിയതം ചിത്തമാത്മന്യേവാവതിഷ്ഠതേ നിഃസ്പൃഹഃ സര്വ്വകാമേഭ്യോ യുക്ത ഇത്യുച്യതേ തദാ                   (18)-


--------------------------------------------എപ്പോള്സ്ഥിരമായിത്തീര്ന്ന ചിത്തം സര്വകാമങ്ങളില്നിന്നും അകന്ന് ആത്മാവില്തന്നെ (consciousness) ഉറച്ചുനില്ക്കുന്നുവോ അപ്പോള്അവന്യുക്തനെന്നു പറയപ്പെടുന്നു.
.തുടരും......


Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment