Sunday, May 17, 2015

17- നാലാം ശ്ലോകം .തുടർച്ച ..


/
//////////////// പ്രവിവിക്തഭുക്സൂക്ഷ്മവിഷയങ്ങളെ ഭുജിക്കുന്നവനും//////////////////

 സങ്കല്പ്പ തൈജസ ലോകത്തെ ശരിയായി ഉപയോഗിക്കുക എന്നാൽ അതിനെ വ്യക്തമായി അറിയുക എന്നതാണ്  ഉദ്ദേശ്യം . സൂക്ഷ്മ വിഷയങ്ങൾ എന്നാൽ എന്താണ് ?.സംതൃപ്തിയുമായി അത് ബന്ധപ്പെട്ടിരിക്കുന്നു.വിശപ്പ് ശമിക്കുന്നത്എപ്പോഴാണ് ?ഭക്ഷണം കഴിച്ചു സംതൃപ്തി ആകുമ്പോൾ.അതുപോലെ സൂക്ഷ്മലോകത്ത്തിൽ സംതൃപ്തി ലഭിക്കുന്നത് എപ്പോഴാണ് ? ആഗ്രഹങ്ങൾ നേടുമ്പോൾവൈശ്വാനരന്റെയും തൈജസന്റെയും ലോകത്തിൽ സംതൃപ്തി ലഭിക്കുന്നത്  ആഗ്രഹങ്ങൾ നേടുമ്പോളാണ് . വയ്ശ്വാനരന്റെ ആഗ്രഹങ്ങൾ സ്തൂലങ്ങളാണ് .അവയെ കാണാനും അനുഭവിക്കുവാനും സാധിക്കും.ഒരുപക്ഷെ നേടുവാനും.മറ്റൊരാളോട് പറഞ്ഞാൽ  അയാൾക്കുമത്  മനസ്സിലാകും .അയാൾക്കുമത്  കാണാം.നമുക്ക് ഒരു BMW  കാറ് വേണമെങ്കിൽ നന്നായി അധ്വാനിച്ചാൽ അത് നേടിയെടുക്കുവാൻ കഴിഞ്ഞേക്കാം.

പക്ഷെ തൈജസന്റെ ലോകം അതി സങ്കീർണമാണ് .അത് മറ്റാർക്കും കാണാൻ കഴിയില്ല.അതിനാൽ  അതിനെ ശരിയാക്കുവാനും അവരവരുടെ അവബോധത്തിനെ  കഴിയു.അതിലെ സങ്കൽപ്പങ്ങൾ  വിചിത്രമാണ്.നമ്മുടെ ബോധലോകത്തെ അത് അപകടകരമായി നിയന്ത്രിച്ച്ച്ചുകൊണ്ടിരിക്കുന്നു .അതിലെ ഭക്ഷണം സൂക്ഷ്മങ്ങളായ സങ്കൽപ്പങ്ങളാണ് .തങ്ങളുടെ ഉപബൊധമനസ്സിലെ വ്യക്തിത്വത്തിനെ പ്രോത്സാഹിപ്പിക്കുന്ന കപട സങ്കൽപ്പങ്ങൾ .ഈഗോ  വളർന്നുകൊണ്ടിരിക്കുന്നത്  മറ്റുള്ളവരുടെ ശ്രദ്ധ നെടുന്നതിലൂടെയാണ്.ചിന്തകളും സങ്കല്പ്പങ്ങളും അങ്ങനെതന്നെ.ശ്രദ്ധ, അതാണ്‌  അതിന്റെ ഭക്ഷണം .അതിലൂടെ തൈജസ ലോകം ഹിമാലയത്തെ പോലെ വളര്ന്നുകൊണ്ടിരിക്കുന്നു. പാറപോലെ ഉറച്ച സങ്കല്പങ്ങൾ നമ്മെ നിയന്ത്രിച്ച്ചുകൊണ്ടിരിക്കുന്നു. യാതാര്ത്യങ്ങൾ അകന്നു പോകുന്നു. സത്യം എന്ന ബോധം അവഗണിക്കപ്പെടുന്നു.ഒരുകുടുംബത്ത്തിലും അംഗങ്ങൾ തമ്മിൽ അതി സൂക്ഷ്മമായി പരസ്പരം മത്സരിക്കുന്നത് മറ്റുള്ളവരുടെ ശ്രദ്ധ നെടുവാനാണ്. ആഴത്തിൽ ശ്രദ്ധിക്കുന്നവർക്ക്  അത് പിടികിട്ടും.വേണമെങ്കിൽ സ്വയം  പരീക്ഷിക്കാം .നമ്മുടെ വീട്ടിൽ അടുത്തസമയത്തുണ്ടായ ഒരു പ്രശ്നത്തെ നോക്കുക. മൂലകാരണം ,അതിന്റെ വേരുകൾ  അതി സൂക്ഷ്മമായി വിശകലനം ചെയ്താൽ നാം ചെന്ന് നിൽക്കുക  ശ്രധനെടാനുള്ള തൈജസ  ലോകത്തിന്റെ ശ്രമങ്ങളി ലായിരിക്കുമെന്നുറപ്പ്. ഭാര്യാ ഭർത്താക്കന്മാർ കലഹിക്കുന്നതും അവസാനം ഡയ് വോഴ്സ് വരെയാകുന്നതുംകൊലപാതകം നടത്തുന്നതുമൊക്കെ  ശ്രദ്ധ നേടാൻ ആഗ്രഹിക്കുന്ന തങ്ങളുടെ തൈജസ  ലോകത്തിനെ തൃപ്തിപ്പെടുത്തുവാനാണ് . ആരെങ്കിലും നമ്മെ ഒന്ന് ശ്രദ്ധിച്ചാൽ അപ്പോൾ നമുക്കും അയാളെ പെരുത്ത് ഇഷ്ടമാകുന്നു.പക്ഷെ അയാളും അതാഗ്രഹിക്കുന്നു.അയാൾ  നമ്മെ ശ്രദ്ധിക്കുന്നത് സത്യത്തിൽ ഒരു ബിസിനസ്സ്  പോലെയാണ്.അതായത് നാം ശ്രദ്ധിച്ചാൽ അയാളും നമ്മെ ശ്രദ്ധിക്കും.അത് സ്നേഹമല്ല.സ്നേഹമല്ല.സ്നേഹം ഒരു നിബന്ധനകളും  മുന്നോട്ടു വയ്ക്കുന്നില്ല.അത് സവമനസാലെ  ഉണ്ടാകുന്ന ത്യാഗമാണ്.പക്ഷെ ഇത് സ്വാർഥതയാണ് .ബിസിനസ്സാണ്.പക്ഷെ ഇതറിയാതെ നാം തൈജസന്റെ സങ്കല്പ്പലോകത്തെ മോഹനിദ്രയിലേക്ക് വഴുതി വീഴുന്നു.ഒരുപാട് സുന്ദര സങ്കല്പ്പങ്ങളും പ്രതീക്ഷകലുമായി തൈജസലോകം അനിയന്ത്രിതമായി വലുതാകുന്നു.അയതാർഥമായി  വളരുന്നു.തുടർന്ന് നമ്മുടെതായ സങ്കൽപ്പങ്ങൾ  അയാളുടെ സത്യത്തിനു മേൽ  പ്രക്ഷേപിക്കുന്നു.അങ്ങനെ നമുക്കിഷ്ടപ്പെടുന്നത് മാത്രം അയാളിൽനിന്നു  വായിച്ചെടുത്തു സങ്കല്പ്പലോകം പിന്നെയും പിന്നെയും നാം വലുതാക്കി ആസ്വദിക്കുന്നു.എന്നാൽ ഒരു ദിവസം നമുക്കോ അയാൾക്കോ  പരസ്പരം അഭിനയിക്കാൻ കഴിയാതെ വരുമെന്നുറപ്പ് .അപ്പോൾ സങ്കൽപ്പ തൈജസ  ലോകത്തിനു താത്കാലികമായ ഒരു മരണം സംഭവിക്കുന്നു.കാറ്റുപോയ ബലൂണ്പോലെ അത് ശുഷ്കിക്കുന്നു .അതോടെ നാം അതിനു കാരണക്കാരനെന്നു  തെറ്റിദ്ധരിക്കുന്ന പാവം മനുഷ്യനെ കൊല്ലുകയോ ആത്മഹത്യചെയ്യുകയോ സംഭവിക്കുന്നു.സത്യത്തിൽ അതിനു കാരണക്കാരനായ നാം അപ്പോൾ സ്വയം സംശയിക്കുന്നില്ല.സത്യത്തിൽ നാം തന്നെയാണ് നമ്മുടെ തകര്ച്ചയ്ക്ക് കാരണം.ആദ്യം ഒരാൾ  പുകഴ്ത്തിയപ്പോൾത്തന്നെ സത്യത്തിൽ  ഉറച്ചു നിൽക്കണമായിരുന്നു .ആർക്കും  അസൂയയില്ലാതെ മറ്റൊരാളെ ആത്മാർഥമായിട്ട് പുകഴ്ത്താൻ കഴിയില്ലെന്നും ഞാൻ അത്രയ്ക്ക് വലിയ സംഭവമൊന്നുമല്ല എന്നും, ഇത് സത്യസന്ധമായ സ്നേഹമല്ല എന്നും സ്വയം അറിയണമായിരുന്നു.കള്ളത്തരം നൽകുന്ന  സുഖം വേണ്ടെന്നു വയ്ക്കണമായിരുന്നു. അങ്ങനെ ചെയ്യുന്നവർ അതായത് സത്യത്തിൽ ഉറച്ചു നിൽക്കുന്നവർ അനുഭവങ്ങൾ കൊ ണ്ട്  മറ്റുള്ളവരുടെ തൈജസ ലോകത്തെ അറിയുന്നവരാണ്. അവരുടെ ബോധം സങ്കൽപ്പങ്ങളില്പെട്ടു മുങ്ങിപ്പോകാതെ സത്യത്തിന്റെ ശക്തിയാൽ ഉയര്ന്നു നിൽക്കുന്നു .അവരുടെ ബോധം അവരുടെ തൈജസ  ലോകത്തെ നിയന്ത്രിക്കുകയും അതിനെ നന്നായി  ഉപയോഗിച്ചുകൊണ്ട് തന്റെ വൈശ്വാനര (ഭൗതിക  പ്രകൃതി ) ജീവിതതിൽ  ഉയർച്ചയെ, ശ്രേയസ്സിനെ പ്രാപിക്കുകയും ചെയ്യുന്നു.അവർതങ്ങളുടെയും യും മറ്റുള്ളവരുടെയും ജീവിതം മനോഹരമാക്കുന്നു. ആഘോഷമാക്കുന്നു ..തുടരും......

Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment