Monday, May 25, 2015

20- നാലാം ശ്ലോകം .തുടർച്ച....


///// തൈജസ: = തൈജസൻ/////// 

തേജസ്സിൽ നിന്നും ഉണ്ടാകുന്നതാണ് തൈജസന്റെ സങ്കൽപ്പലൊകം .ശരിക്കും ശൂന്യമായ ചുമരിൽ നാം സിനിമ പ്രോജെക്ടറിലൂടെ വരുന്ന പ്രകാശത്താൽ കടലും അഗ്നിയും പ്രപഞ്ചം തന്നെയും കാണുന്നത് പോലെ . അവ വെറും സങ്കൽപ്പങ്ങളും  ചിന്തകളുമാണ് .അത്  പോലെതന്നെയാണ്  നമ്മുടെ മനസ്സിലെ തൈജസലോകവും .സത്യത്തിൽ ജീവിതം സംഭവിച്ച്ച്ചുകൊണ്ടിരിക്കുന്നത്  നമ്മുടെ ഉള്ളിലല്ല ...പുറത്താണ് ...പക്ഷെ നാം ജീവിക്കുന്നതൊ ..ഉള്ളിലെ സങ്കല്പ്പ ലോകത്തും .നാം പുറം ലോകത്തെ കാണേണ്ടത് സങ്കൽപ്പലോകത്തിലൂടെ  അല്ല. വൈശ്വനരനായ പുറംലോകത്തെ അപ്പടിതന്നെ കാണേണ്ടതാണ് . ഒരു  വ്യക്തി  എല്ലാ ഇന്ദ്രിയങ്ങളെയും ഉപയോഗിക്കുന്നുവെങ്കിലും തൈജസൻ  കാഴ്ച്ചകളിൽ സങ്കല്പ്പത്ത്തിന്റെ മായം ചേർക്കുന്നു .നാം അപ്പോൾ കാണുന്നത് അറിയുന്നതിന് പകരം സങ്കല്പ്പിക്കുന്നത് അറിയുന്നു...കാണ് ന്നതിനെക്കുറിച്ചു ചിന്തിക്കുന്നതിനു പകരം   ചിന്തിക്കുന്നത്   കാണുന്നു. അതെ,നാം ജീവിക്കുന്നതു ഇത്തരത്തിൽ നാം സങ്കൽപ്പിക്കുന്നതായ നമ്മുടെതായ  ഒരു തൈജസ ലോകത്താണ് .അതിനു കൂടുതൽ സത്യസന്ധമായ പുറംലോകവുമായി ബന്ധമൊന്നുമില്ല. ഇത് ശുദ്ധമായ ഭ്രാന്താണ് .അതുകൊണ്ടാണ് എല്ലാവരും ഭ്രാന്തന്മാരാണെന്ന്  ചില ചിന്തകർ പറഞ്ഞിട്ടുള്ളത് .ഏറിയും കുറഞ്ഞും സങ്കൽപ്പലോകത്തിലൂടെ  എല്ലാവരും ജീവിക്കുന്നു. ബോധവാനാകുന്ന  ഒരുവൻ തൈജസ സങ്കൽപ്പലൊകത്തുനിന്നും  തന്റെ ജീവിതതിന്റെ വേരുകൾ കൂടുതൽ സത്യസന്ധമായ ബാഹ്യലോകമായ വൈശ്വാനരലോകത്തിലേക്ക്  മാറ്റി പ്രതിഷ്ടിക്കുകമാത്രം ചെയ്യുന്നു . അപ്പോൾ കാര്യങ്ങളെല്ലാം ശരിയാകുന്നു .അകന്നിരുന്ന സമസ്യകളെല്ലാം  അടുത്തുവരുന്നു.കാരണം പൂർണമായും  സങ്കൽപ്പത്തിൽ ജീവിചിരുന്നവൻ ശാരീരികമായ സത്യലോക ത്തിലേക്ക് വരുന്നു.അതാണ്ആത്മീയതയിലെ ധ്യാനത്തിന്റെ ആദ്യപടി.അതിനുശേഷം അയാൾക്ക്അകത്തെയും  പുറത്തെയും ലോകത്തെ അറിയുവാൻ കഴിയുന്നു. സാഹചര്യത്തിൽ  അയാൾ  ഇതു ലോകമാണ് സത്യലോകം എന്ന സന്ദെഹത്തിന്റെ  നിവൃത്തിക്കായി തന്റെ അനുഭവങ്ങളെ നിരീക്ഷിക്കുമ്പൊൾ    ഇതിനിടയിൽ നിലകൊള്ളുന്ന വർത്തമാനകാല  സത്യമായ .. രണ്ടു ലോകത്തെയും സൃഷ്ടിച്ചു കാട്ടിക്കൊണ്ടിരിക്കുന്ന അടുത്ത  ലോകത്തിലേക്ക് കടക്കപ്പെടുന്നു ...അതുതന്നെയാണ് പരമമായ , രണ്ടു ലോകങ്ങളുടെയും ആധാരമായ കൂടുതൽ സത്യമായ ലോകം എന്ന് അറിയുകയും രണ്ടു ലോകങ്ങളുടെ പിടിയില നിന്നും സ്വതന്ത്രനാവുകയും അത്യാനന്ദത്തിലെക്കു  വീഴുകയും ചെയ്യുന്നു....തുടരും......


Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment