Saturday, May 16, 2015

16- നാലാം ശ്ലോകം .തുടർച്ച ..


///////////////// പ്രവിവിക്തഭുക്സൂക്ഷ്മവിഷയങ്ങളെ ഭുജിക്കുന്നവനും//////////////////

          സൂക്ഷ്മവിഷയങ്ങളാണ് തൈജസന്റെ  ഭക്ഷണം . ഭക്ഷണം നേരായ രീതിയിൽ ആകുമ്പോൾ അതിലൂടെ സങ്കല്പ്പങ്ങളെ ഉപയോഗിച്ചു അവനു ചൊവ്വയിൽ വരെ പോകാൻ കഴിയും.ഇന്ന് നാം കാണുന്ന സുഖസൌകര്യങ്ങൾ എല്ലാം തൈജസനെ നന്നായി ഉപയോഗിച്ച മനുഷ്യരുടെ സംഭാവനയാണ്.അത് നമ്മെ ഉദ്ധരിക്കുന്നു.വിജയിപ്പിക്കുന്നു.അത് നന്നാണ്. ലോകം നമ്മുടെ അവബോധത്തിന്റെ അടിയിൽ നിലനിൽക്കുമ്പോൾ . അവബോധം ഭരിക്കുമ്പോൾ അത് നന്നാണ്. അതാണ്സ്വർഗം .എന്നാൽ ലോകം നമ്മുടെ ബോധത്തെ നിയന്ത്രിക്കാൻ തുടങ്ങുമ്പോൾ നമ്മുടെ നരകവും തുടങ്ങുകയായി.അത് നമ്മെ എങ്ങൊട്ടെക്കൊക്കയൊ  വലിച്ചിഴക്കാൻ തുടങ്ങുന്നു.അതാണ്തിന്മ.അത് ദേവന്മാരുടെ മേൽ  ഉള്ള അസുരന്മാരുടെ വിജയത്തെ ഓര്മ്മിപ്പിക്കുന്നു.അത് പരാജയത്തിന്റെ ശംഖൊലി മുഴക്കുന്നു. തൈജസ ലോകത്തെ ബോധപൂർവ്വം  ഉപയോഗിക്കുമ്പോൾ നമ്മുടെ അവസ്ഥ മൃഗങ്ങൾക്ക്  മുകളിലും മറിച്ചാകുംപോൾ അവസ്ഥ  മൃഗങ്ങൾക്ക്  താഴെയുമാകും.ജീവിതത്തിൽ നെട്ടങ്ങളുണ്ടാക്കുന്നവരെല്ലാം സങ്കൽപ്പ  ശക്തിയെ ഫലപ്രദമായി ഉപയോഗിച്ച വരാണ് .വിജയം ഭാവന ചെയ്യുന്നത്  വിജയത്തെ നേരിടാനുള്ള മുൻകരുതൽ നേടിത്തരുന്നു.ഉഹിക്കാനുള്ള  ശക്തി അതിലൂടെ നേടുന്നു.അത് നമ്മെ ശ്രേയസ്സിലേക്ക് നയിക്കുന്നു.

എന്നാൽ തൈജസ  ലോകത്തിന്റെ നേട്ടങ്ങൾ  അറിയുന്നതിനും മുൻപ്  നാം അറിയേണ്ടത് അതിന്റെ കുഴപ്പങ്ങളാണ്. അത് ഭുജിക്കുന്നത് സൂക്ഷ്മ വിഷയങ്ങളെയാണ്  എന്നതാണ് അതിലെ ഭീകരത.അതായത് വൈശ്വാനരന്റെ ലോകത്തിലെ കുഴപ്പങ്ങളെ ഇന്ദ്രിയഗോചരമായി അറിയുവാൻ വേഗത്തിൽ കഴിയുന്നു.ഉദാ:നിങ്ങളുടെ കാറ് തകരാറിലായാൽ അല്ലെങ്കിൽ കയ്യോകാലോ പോലും തകരാറിലായാൽ നെരേയാക്കിയെടുക്കുവാൻ വേഗം സാധിക്കുന്നതാണ് .എന്നാൽ നമുക്കുള്ളിലെ തൈജസലോകത്തെ കുഴപ്പങ്ങൾ തിരിച്ചറിയാനോ മറ്റൊരാളോട് ഉപദേശം തേടുവാനോ  പോലും കഴിയില്ലതന്നെ.അത് നമ്മെ  അബോധപരമായി വിഴുങ്ങുകയും തെറ്റിദ്ധരിപ്പിക്കുകയും തെറ്റുകളിലെക്കും  കർമ്മബന്ധങ്ങളിലെക്കും  അതിലൂടെ നരകത്തിലേക്കും വലിച്ചിഴക്കുകയും ചെയ്യുന്നു.അത് പുറമേ കാണപ്പെടുന്നില്ല .ആയതിനാൽ അത് ഒരിക്കലും നന്നാക്കപ്പെടുന്നില്ല . പലരും പലപ്പോഴും വിലകൂടിയ ഷർട്ട്  വാങ്ങിയാലും വിലകൂടിയ അടിവസ്ത്രം വാങ്ങില്ലല്ലോ. പുറമേ എല്ലാവരും കാണ്കെ മാന്യനായി അഭിനയിക്കുമ്പോഴും ഉള്ളിൽ  അസൂയയും വെറുപ്പും ദുഖവും തിളച്ചു മറിയുന്നു.അത് ആരും  കാണുന്നില്ലാത്തതിനാൽ കൂടുതൽ ശക്തി പ്രാപിക്കുന്നത്തെ യുള്ളൂ .കൂടുതൽ വികൃത മാവുകയേഉള്ളൂ .അത്തരത്തിൽ വികൃതമായ ,ഭ്രാന്തമായ,കുരങ്ങനെപോലെ ചാടിക്കളിച്ച്ച്ചുകൊണ്ടിരിക്കുന്ന ഒരു  തൈജസ വ്യക്തിത്വത്തിൽ നിന്നുകൊണ്ടാണ് ഏവരും അവരുടെ വൈശ്വാനര ലോകത്ത് വിലസുന്നത്.അതാകട്ടെ യാതാർത്യവുമായി പുലബന്ധം പോലുമില്ലാത്ത സങ്കല്പങ്ങൾ നിറഞ്ഞതും.അതായത് വൈശ്വാനരന്റെ (ഭൂമിയിലെ ലോകം ) ലോകത്തെ നമ്മുടെ ജീവിതം ഉള്ളിലെ ഒരു മുഴു ഭ്രാന്തന്റെ നിയന്ത്രണത്തിലാണ്.കാരണം അവൻ നമ്മുടെ ഇന്ദ്രിയ സംവെദനങ്ങളിൽ  കപട നിറം ചേര്ത്ത് കാട്ടുന്നു.ശരിക്കും പരദൂഷണക്കാരിയായ ഒരു ഭാര്യയെപ്പോലെ.അതോടെ തെറ്റിധാരണയോടെ നാം മറ്റുള്ളവരറിയാതെ ഉള്ളിൽ  ഗൂഡ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യ്തു തുടങ്ങുന്നു.അങ്ങേയറ്റം സ്വാര്തവും അപകടവും നിറഞ്ഞ മണ്ടത്തരങ്ങളായ പദ്ധതികൾ.അവയൊക്കെയും സത്യത്തിലൂന്നിയവ അല്ലാത്തതിനാൽ ഇന്നല്ലെങ്കിൽ നാളെ പരാജയപ്പെടുമെന്നുറപ്പാണ് .അതൊരിക്കലും ശാന്തതയും ആനന്ദവും നല്കാൻ പോകുന്നില്ല എന്നുറപ്പാണ്.അപ്പോഴാണ്  എങ്ങനെ തൈജസനെ ശരിയായി ഉപയോഗിക്കണം എന്ന ചോദ്യം ഉയരുന്നത്...തുടരും.......

No comments:

Post a Comment