Tuesday, May 12, 2015

 14- നാലാം ശ്ലോകം .തുടർച്ച ...

///////// അന്ത: പ്രജ്ഞ :=  അന്തർഭാഗത്തിൽ  പ്രജ്ഞയോട് കൂടിയവനും///////////////

നാം മൃഗങ്ങളെ കണ്ടു പഠിക്കേണ്ടതാണ് .അവയ്ക്ക്  ഈ തൈജസ സ്വപ്ന ലോകം കുറവാണ്.അവർ കൂടുതൽ യാതാർധ്യത്തിൽ  ജീവിക്കുന്നു .അതിനാൽ  അവ ആത്മഹത്യയും ചെയ്യുന്നില്ലതന്നെ. അറവുശാലയിൽ പോലും ടെൻഷൻ അടിക്കാതെ അവ   ശാന്തമായി നിൽക്കുന്നു .അവയ്ക്ക് ചിന്തയും സങ്കല്പ്പങ്ങളും നിറഞ്ഞ തൈജസലോകം വികസിതമല്ല.അവയ്ക്ക്  മനുഷ്യനോളം ബോധവികാസം  സംഭവിച്ചിട്ടില്ല എന്ന് മാത്രം.അവയ്ക്ക് മനുഷ്യന്റെ ബോധവും കൂടി ഉണ്ടായാൽ ആ അവസ്ഥയെ ധ്യാനമെന്നു വിളിക്കാം .
മനുഷ്യൻ എല്ലാത്തിനുമേലും  അവന്റെ  സ്വന്തം സങ്കൽപ്പങ്ങൾ  പൊതിഞ്ഞു കാണുവാൻ ആഗ്രഹിക്കുന്നു. അവൻ മരിച്ചു കിടക്കുന്ന ശവത്തെപോലും പൌഡർ ഇട്ട് സുന്ദരമാക്കി  അവതരിപ്പിക്കുന്നു .യാതാർത്യത്തെ അവനു കാണണ്ട. ഓരോ മരണവും ആത്മാന്വേഷണത്തിന്റെ, "സത്യാ"ന്വേഷണത്തിന്റെ അമൂല്യമായ അവസരങ്ങളാണ് .എന്നാൽ അവനതിനെ അവഗണിക്കുന്നു.എല്ലാ മനു ഷ്യരിലും അവൻ സങ്കൽപ്പങ്ങൾ  ചൊരിയുന്നു.എന്നിട്ട് പലതും പ്രതീക്ഷിക്കുന്നു.എന്നാൽ അവർക്കവരാകുവാനെ  കഴിയു.മറ്റൊരാളുടെ സങ്കല്പ്പങ്ങൽക്കനുസരിച്ച്ച്ചു  പെരുമാറുവാൻ അവര്ക്കെപ്പോഴും കഴിയില്ലല്ലോ.അതിനാൽ  അഭിപ്രായ വ്യത്യാസങ്ങളും രണ്ടുപേർക്കിടയിൽ അനിവാര്യമാകുന്നു.കാരണം രണ്ടുപേരും പരസ്പരം ഭാവനയുടെ നിറം ചാലിച്ചു  മറ്റുള്ളവരെ സ്വന്തം സങ്കല്പ്പങ്ങളിലൂടെ കാണുകയും  സാധിക്കുമെങ്കിൽ  അവരെ അതിലേക്കു തിരുകിക്കയറ്റി  താൻ തെറ്റല്ലെന്ന് സ്വയം ഉറപ്പുവരുത്തുവാൻ   ശ്രമിക്കുകയും വീണ്ടും  വീണ്ടും പരാജയപ്പെടുകയും ചെയ്യുന്നതാണ് യതാർതത്തിൽ  ആത്മീയരല്ലാത്തവരുടെ മുഖമുദ്ര .അവർ തങ്ങളുടെ സങ്കൽപ്പങ്ങളിൽ കയറുന്നവരെ മാത്രം സ്നേഹിക്കുന്നു .മറ്റുള്ളവരും  ഇതുതന്നെ ചെയ്യാൻ ശ്രമിക്കുകയാണെന്ന് ഇക്കൂട്ടര് അറിയുന്നില്ല.പക്ഷെ നാളെ  മറ്റുള്ളവർ അനുകൂലമായ സാഹചര്യം വരുമ്പോൾ തങ്ങളുടെ  തനിനിറം പുറത്തെടുക്കുവാൻ പോകുകയാണ് . അന്ന് ഇക്കൂട്ടർ  മാനസീകമായി  ഈ സങ്കല്പ്പങ്ങളുടെ തകർച്ചയെ  വർധിച്ച  വേദനയോടെ നേരിടെണ്ടി  വരുമെന്നത് സത്യമാണ്  .അതിനാൽ   ബോധവാൻ എല്ലാവരെയും നന്ഗ്ന നേത്രങ്ങളാൽ,  അതായത് സങ്കൽപ്പങ്ങളില്ലാതെ,മുൻവിധികളില്ലാതെ കാണുന്നു.ക്രമേണ അവൻ ഉറക്കത്ത്തിൽപോലും സങ്കല്പ്പങ്ങളോ  സ്വപ്നങ്ങളോ ഇല്ലാത്തവനായി  മാറുന്നു .അതോടെ അവൻ അകത്തും പുറത്തും പ്രജ്ഞയുള്ളവൻ  ആയിമാറുന്നു .സ്വതന്ത്രനും സന്തോഷവാനും ആകുന്നു.അതോടെ സത്യലോകം അവനുമുൻപിൽ പടിപടിയായി തുറക്കപ്പെടുന്നു, തുടരും......

Like - https://www.facebook.com/pages/Thapovan-spiritual-research-and-meditation-centre/520513041382625

No comments:

Post a Comment