Wednesday, July 1, 2015

39- പത്താം ശ്ലോകം..




“ സ്വപ്നസ്‌താനസ്‌തൈജസ ഉകരോ ദ്വിതീയ മാത്രോത്കർഷാദ്‌
ഉഭയത്വാദ്വോത്കർഷതി ഹ വൈ ജ്നാന-സന്തതിം,
സമാനശ്ച ഭവതി, നാസ്യാബ്രഹ്മവിത്‌ കുലെ ഭവതി യ ഏവം വേദ  ”

///////////// സ്വപ്ന സ്ഥാന:= സ്വപ്നമാകുന്ന സ്ഥാനത്തോട് കൂടിയ
തൈജസ;= തൈജസൻ
ഉൽക്കർഷാത് = ഉൽക്കർഷത്താലൊ
ഉഭയത്വാത് വാ =ഉഭയത്വത്താലൊ = രണ്ടു വശവും ചേരുന്നത് കൊണ്ടോ
ദ്വിതീയാ മാത്രാ = രണ്ടാമത്തെ മാത്രയായ
ഉകാര:= ഉകാരമാകുന്നു/////////////////////
 ബാഹ്യലോകത്തിൽനിന്നും തന്റെ ബോധത്തെ വര്ധിപ്പിക്കുന്നവൻ സ്വപ്നമാകുന്ന സങ്കൽപ്പമണ്ടലത്ത്തിലാണ് രണ്ടാമതായി ഉത്കർഷംകൊണ്ട്  എത്തിച്ചേരുന്നത്. ഈ  സങ്കൽപ്പ  ലോകം പുറത്തെ ബാഹ്യലോകത്തിനും-  ആഴത്തിലുള സുഷുപ്തിസ്താനമായ  ബോധ  കേന്ദ്രത്തിനും ഇടയിലായി സ്ഥിതിചെയ്യുന്നു . ഇപ്പോൾ നമ്മുടെ കണ്ണ് ഒന്നടച്ച്ച്ചാൽ  നമ്മെ  നിയന്ത്രിക്കുന്ന ആ സങ്കല്പങ്ങൾ നിറഞ്ഞ തൈജസ ലോകം അടിയിൽ ഉള്ളത് നമുക്ക് കാണാൻ കഴിയും .രണ്ടാമത്തെ മാത്രയായ ഇതിനെ ഋഷി "ഉ" കാരംകൊണ്ട്  വ്യക്തമാക്കുന്നു.
//////////////// യ:= എവൻ
ഏവം വേദ:=ഇപ്രകാരം അറിയുന്നുവോ
സ:= അവൻ
ജ്ഞാന സന്തതിം = ജ്ഞാനസന്തതിയെ
ഉത്കർഷതി = ഉത്കർഷിക്കുന്നു = വർദ്ധിപ്പിക്കുന്നു/////////////////
നമ്മുടെ ഓരോ പ്രവര്ത്തികളും പലവിധത്തിലുള്ള സങ്കല്പ്പങ്ങളുടെ വിഷം കലർന്നവയാണ് .ഒരു കുഞ്ഞിനെ നാം കാണുമ്പോൾ ആദ്യം നമ്മിൽ പലരും പലരും ആദ്യം ഓർക്കുക  ഇവൻ ഏതു  മത -ജാതിക്കരനാണ് എന്നാണു .എന്നാൽ ഈ സങ്കല്പ്പലോകം വികസിക്കാത്ത ഒരു നായ അപ്പോൾത്തന്നെ അവനെ വാലാട്ടിക്കൊണ്ടു ചെന്ന് നക്കിത്തുടച്ച് സ്നേഹം പ്രകടിപ്പിചെക്കാം...അവറ്റകൾ ഭക്ഷണം അമ്പലത്തിൽനിന്നും പള്ളിയില്നിന്നും ഒക്കെ കഴിക്കും .  എന്നാൽ നാം മിക്കപ്പോഴും സത്യത്തിനെതിരായി പ്രവർത്തിക്കുന്നതും ഇന്ദ്രിയസംവെദനങ്ങളിൽ സത്യത്തിന്റെ മായം ചെർക്കപ്പെടുന്നതും വൻ  തിരിച്ചടികൾ നേരിടുന്നതും  ഈ സങ്കൽപ്പ തൈജസലോകത്ത്തിന്റെ  അനർഹമായ വളർച്ചകൊണ്ടാണ്.നമുക്കെന്തും നെരിട്ടനുഭവിക്കാമെങ്കിലും നാം മനസ്സിലൂടെ ,തൈജസനിലൂടെ അനുഭവിച്ചു പൂർണ്ണാനുഭവത്തെ  നഷ്ടപ്പെടുത്തുന്നു.അതുകൊണ്ടുതന്നെ ഇന്ദ്രിയങ്ങളിലൂടെ പൂർണമായും  സംവേദനങ്ങൾ ബോധത്തിൽ വരികയില്ല..ഉദാ :- നാം ഒരു ചിന്തയിൽ  മുഴുകി ഡ്രൈവ്  ചെയ്യുമ്പോൾ  കാറിന്റെ സിസ്റ്റത്തിലെ  മധുരഗാനം കേൾക്കുകയില്ല ...വഴിയരികിലെ മനോഹരദ്രിശ്യങ്ങൾ കാണുകയില്ല.....ഇന്ദ്രിയസംവേദനങ്ങൾ ഒന്നും ബോധത്തിലേക്ക്‌ വരികയില്ല.. അപ്പോൾ  സത്യത്തിലുള്ള  സാഹചര്യങ്ങളോട് ശരിയായി വേഗം പ്രതികരിക്കാൻ കഴിയാതെ വരുന്നു.അപകടവും   വന്നുചേരുന്നു . അറിവ് പഞ്ചെന്ദ്രിയങ്ങ ളിലൂടെ അകത്തേക്ക് വരുന്നതിനു തടസം ഈ സങ്കൽപ്പലോകമാണ് .എന്നാൽ ഈ ലോകത്തെ രണ്ടാമത്തെതായി അറിയുന്നവൻ അതിനെ ക്രമാതീതമായി വളരാൻ അനുവദിക്കാത്തവൻ ആണ്..അവനിലേക്ക്‌      എല്ലാ അറിവുകളും താനേ വന്നു നിറയുന്നുകാരണം അവൻ ചിന്തകളെ  നിലക്ക് നിറുത്തുന്നതിനാൽ സംവെദനങ്ങളിൽ  പൂർണ്ണ  ശ്രധാലുവാകാൻ സാധിക്കുന്നു.അതിനാൽ  ഇതിനെ രണ്ടാമത്തെതായി അറിയുന്നവനിലേക്ക്  എല്ലാ ജ്ഞാനത്തിന്റെയും അടിസ്ഥാനം വന്നുചേരുന്നു.കാരണം എല്ലാ അറിവുകളുടെയും അടിസ്ഥാനം ഈ രണ്ടു ലോകങ്ങളുടെയും കൂടാതെ  അടിയിലെ  ബോധകെന്ദ്രവും തമ്മിലുള്ള    
വ്യത്യാസം അറിയുക എന്നുള്ളതാണ്.
അതുകൊണ്ടാണ് ഭഗവദ്ഗീത് ഇപ്രകാരം പറയുന്നത്:-
യാവത്സഞ്ജായതേ കിഞ്ചിത്സത്ത്വം സ്ഥാവരജംഗമം ക്ഷേത്രക്ഷേത്രജ്ഞസംയോഗാത്തദ്വിദ്ധി ഭരതര്‍ഷഭ (27) -------------------------------- ഹേ ഭരതവംശശ്രേഷ്ഠാ, സ്ഥാവരവും ജംഗമവുമായുള്ള ജനിക്കുന്ന തെല്ലാം തന്നെ ക്ഷേത്ര-ക്ഷേത്രജ്ഞന്മാരുടെ സംയോഗത്തി‍‍ല്‍ നിന്നാണ് ഉണ്ടാകുന്നത് എന്ന് അറിയൂ.
///////////////////////////////// സമാന : ച ഭവതി = സമാനനായിട്ടും (മിത്രങ്ങല്ക്കും ശത്രുക്കൾക്കും ഒരുപോലെ അദ്വെഷ്യനായും) ഭവിക്കുന്നു . /////////////
അവൻ മൂന്നാംലോകമായ ബോധകെന്ദ്രത്ത്തിലേക്ക് കടക്കുന്നവൻ  ആണ്. അവനെ സംബന്ധിച്ചിടത്തോളം ഈ രണ്ടാമത്തേത് എന്ന്   വെർതിരിചറിഞ്ഞ  ലോകത്തെയും ബാഹ്യലോകത്തെയും സമാനമായി കാണാൻ സാധിക്കുന്നു...അതുകൊണ്ടുതന്നെ പ്രത്യേക താത്പര്യവും താത്പര്യക്കേടും  ഒന്നിനോടും ഇല്ലാതാകുന്നു.. ഏതാണോ  പ്രായോഗികം അതുചെയ്യുന്നു.ഒന്നിനോടും   മമതാ ബന്ധങ്ങൾ ഇല്ലാത്തവ്നാകുന്നു.കാരണം എന്റേത് എന്നതോന്നൽ മനസ്സിന്റെതാണ് ...അതിനെ അവൻ അനായാസം നിയന്ത്രിക്കുന്നു.അതുകൊണ്ടുതന്നെ ബുദ്ധിപരമായി ഏവരോടും സ്നേഹത്തോടെ പെരുമാറാനും അവനുകഴിയുന്നു.അവനിൽ നിന്നും സ്വാർത്ഥ  താത്പര്യങ്ങളെക്കാൾ ഏവർക്കും ശ്രേയസ്കരമായ  കാര്യങ്ങൾ സംഭവിക്കുന്നു.അതിനാൽ  ശ്രീ  കൃഷ്ണനെ പോലെ സമാനനും മിത്രങ്ങൾക്കും  ശത്രുക്കൾക്കും ഒരുപോലെ അദ്വെഷ്യനായും ഭവിക്കുന്നു .
ഭഗവദ്  ഗീത :-വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി ശുനി ചൈവ ശ്വപാകേ ച പണ്ഡിതാഃ സമദര്‍ശിനഃ  (18) -------------------------------വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും, പശുവിലും, ആനയിലും, നായയിലും, ചണ്ഡാളനിലും ബ്രഹ്മജ്ഞാനികള്‍ സമദൃഷ്ടികളാകുന്നു.
/////////////////// അസ്യകുലെ = ഇവന്റെ (ശിഷ്യ)കുലത്തിൽ
അബ്രഹ്മവിത്‌ =ബ്രഹ്മവിത്തല്ലാത്തവൻ
ന:ഭവതി = ഉണ്ടാകയില്ല .//////////////
    ഇവന്റെ  ശിഷ്യകുലത്ത്തിൽ ബ്രഹ്മവിത്തല്ലാത്തവൻ    ഉണ്ടാകുന്നില്ല ..കാരണം  മേൽപറഞ്ഞ തന്റെ  ലോകത്തിനെ   നന്നായി അറിയുന്നവൻ മറ്റുള്ളവരുടെ ആനന്ദത്തിനു തടസമായ   അവരുടെ ഈ ആന്തരീക ലോകങ്ങളെയും അറിയുന്നവനാണ്‌ ...അതിനാൽ  അയാൾക്ക്‌ നന്നായി അറിയാം  എങ്ങനെ അവരുടെ ഈ സങ്കൽപ്പലോകത്തിന്റെ   ആധിപത്യം കുറയ്ക്കണമെന്നും  അതിലൂടെ എങ്ങനെ അവരുടെ ബോധത്തെ വികസിപ്പിക്കണമെന്നും. അതോടെ അവരും തങ്ങളുടെ അത്യുജ്വലമായ ആനന്ദത്തിന്റെ അക്ഷയഖനി സ്വയം കണ്ടെത്തുന്നു..എങ്ങനെ ആണ് ഒരു യഥാർത്ഥ  ഗുരുവിനെ തിരിച്ചറിയുക...അതും ഈ വഞ്ചനയുടെ ലോകത്ത്...ഋഷി അതിനുള്ള ഉത്തരവും പരോക്ഷമായി പറഞ്ഞുകഴിഞ്ഞു...അതായത് ഒരു യഥാർത്ഥ  ബോധപ്രാപ്തൻ  വീണ്ടും   ബോധപ്രാപ്തരെ സ്രിഷ്ടിച്ച്ചുകൊണ്ടിരിക്കുന്നു..എപ്പോഴും  അയാളുടെ കണ്ണ് ഗുരുവായി മറ്റുള്ളവർ  തന്നെ അംഗീകരിക്കുവാനുള്ള  നാട്യങ്ങളിലായിരിക്കില്ല...അയാളുടെ ശ്രദ്ധ മുഴുവൻ  താൻ  മരിക്കുന്നതിനു  മുൻപ് ,കൊല്ലപ്പെടുന്നതിനു മുൻപ് ആ ദൈവരാജ്യം എത്രപേരെ അനുഭവിപ്പിക്കാം എന്നുള്ളതിലായിരിക്കും ..അയാളുടെശ്രദ്ധ പരിവര്ത്തനത്തിലായിരിക്കും..അതിനാൽ  വ്യക്തമായി നേരിട്ട് സംവദിക്കുവാൻ അവർക്കുകഴിയും .പാതയിലാകെ വിശ്വാസങ്ങളുടെ പുകമറ സൃഷ്ടിച്ചു   കണ്ഫ്യൂഷൻ നല്കി നൽകി   ഒരു മുതലെടുപിനും അവർ തുനിയുകയില്ല.കാരണം അവർ   നൽകാൻ  ശ്രമിക്കുന്നവരാണ് ,  നേടാൻ ശ്രമിക്കുന്നവർ അല്ല..അന്വേഷകന്  അവരിലൂടെ ശരിയായ ഉത്തരങ്ങൾ ലഭിക്കുകയും ആശയക്കുഴപ്പങ്ങൾ നീങ്ങുന്നതായും അനുഭവപ്പെടുന്നു...എല്ലാത്തിനും വ്യക്തതയും അതിലൂടെ ആശങ്കകളിൽനിന്നുള്ള സ്വാതന്ത്ര്യവും അനുഭവിക്കുവാൻ സാധിക്കുന്നു...അന്വേഷകൻ ...സർവോപരി തന്റെ ഉള്ളിലെ പരമാത്മബോധത്ത്തിന്റെ  ,സത്യത്തിന്റെ പടിപടിയായ വികാസത്തിന്റെ ആനന്ദം അനുഭവിക്കുവാൻ തുടങ്ങുന്നു......

ഭഗവദ്  ഗീത :-
ഇഹൈവ തൈര്‍ജിതഃ സര്‍ഗോ യേഷാം സാമ്യേ സ്ഥിതം മനഃ നിര്‍ദോഷം ഹി സമം ബ്രഹ്മ തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ (19) ---------------------------------------------------------------------------------- ആരുടെ മനസ്സാണോ സമഭാവനയില്‍ പ്രതിഷ്ഠിതമായിരിക്കുന്നത് ഇവിടെ വച്ചു തന്നെ അവര്‍ സംസാരത്തെ ജയിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ബ്രഹ്മം നിര്‍ദ്ദോഷവും സമവുമാകുന്നു. അതുകൊണ്ടു അവര്‍ ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നവരത്രേ.
ന പ്രഹൃഷ്യേത്പ്രിയം പ്രാപ്യ നോദ്വിജേത്പ്രാപ്യ ചാപ്രിയം സ്ഥിരബുദ്ധിരസമ്മൂഢോ ബ്രഹ്മവിദ് ബ്രഹ്മണി സ്ഥിതഃ (20 ) ---------------------------------------------------------------------------------------------------പ്രിയം നേടി സന്തോഷിക്കുകയും, അപ്രിയം വന്നുചേ‍ര്‍ന്നാ‍‍ല്‍ ദുഖിക്കുകയും ചെയ്യാത്തവനും, സ്ഥിരബുദ്ധിയും, മോഹമില്ലാത്തവനും ആയവന്‍ ബ്രഹ്മജ്ഞനും ബ്രഹ്മത്തില്‍തന്നെ വര്‍ത്തിക്കുന്നവനുമാണ്.
 ജ്ഞാനം ജ്ഞേയം പരിജ്ഞാതാ ത്രിവിധാ കര്‍മചോദനാ കരണം കര്‍മ കര്‍ത്തേതി ത്രിവിധഃ കര്‍മസംഗ്രഹഃ (18)--------------------------------------------------------------------------------------------------------- അറിവ്, അറിയപ്പെടുന്നത്, അറിയുന്നവന്‍ എന്നിങ്ങനെ കര്‍മ്മത്തെ പ്രേരിപ്പിക്കുന്ന മൂന്നു ഘടകങ്ങള്‍ ഉണ്ട്. കര്‍മ്മത്തിന് കര്‍ത്താവ്, കര്‍മ്മം, കരണം (ഇന്ദ്രിയങ്ങള്‍) എന്നീ മൂന്നു ഘടകങ്ങള്‍ ഉണ്ട്. ജ്ഞാനം കര്‍മ ച കര്‍ത്താച ത്രിധൈവ ഗുണഭേദതഃ പ്രോച്യതേ ഗുണസംഖ്യാനേ യഥാവച്ഛൃണു താന്യപി (19) -----------------------------------------------------------------------------------------------------------------ജ്ഞാനവും, കര്‍മ്മവും, കര്‍ത്താവും ഗുണഭേദമനുസരിച്ച് സാംഖ്യത്തില്‍ മൂന്നു തരത്തിലാണെന്നു പറയപ്പെടുന്നു. അവയെ കേട്ടാലും. സര്‍വ്വഭൂതേഷു യേനൈകം ഭാവമവ്യയമീക്ഷതേ അവിഭക്തം വിഭക്തേഷു തജ്ജ്ഞാനം വിദ്ധി സാത്ത്വികം (20) ---------------------------------------------------------------------------------------------------------വിഭക്തങ്ങളായ സകലഭൂതങ്ങളിലും അവിഭക്തമായി വര്‍ത്തിക്കുന്ന അവിനാശിയായ ബ്രഹ്മത്തെ കാണുന്നത് എന്തുകൊണ്ടോ, അതാണ് സാത്വികമായ ജ്ഞാനം.
ജ്യോതിഷാമപി തജ്ജ്യോതിസ്തമസഃ പരമുച്യതേ ജ്ഞാനം ജ്ഞേയം ജ്ഞാനഗമ്യം ഹൃദി സര്‍വ്വസ്യ വിഷ്ഠിതം  (18) ----------------------------------------------------------------പ്രകാശങ്ങ‌ള്‍ക്കെല്ലാം പ്രകാശമായിട്ടുള്ള ആ ബ്രഹ്മം അന്ധകാര ത്തിന്നപ്പുറമായിട്ടുള്ളതാണെന്നു പറയുന്നു. അറിവും (ജ്ഞാനം) അറിയപ്പെടേണ്ടതും (ജ്ഞേയം) അറിവിനാ‍‍‍ല്‍ എത്തിച്ചേരേണ്ടതും (ജ്ഞാനഗമ്യം)  എല്ലവരുടെയും ഹൃദയത്തെ അധിവസിക്കുന്നതും അതു (ബ്രഹ്മം) തന്നെ.
യോഽന്തഃസുഖോഽന്തരാരാമസ്തഥാന്തര്‍ജ്യോതിരേവ യഃ സ യോഗീ ബ്രഹ്മനിര്‍വ്വാണം ബ്രഹ്മഭൂതോഽധിഗച്ഛതി (24) -----------------------------------------------------------------------------------------------------------യാതൊരുവന്‍ ഉള്ളില്‍ സുഖംകണ്ടെത്തുകയും, ഉള്ളില്‍തന്നെ രമിക്കയും, അതുപോലെ ഉള്ളില്‍ തന്നെ ജ്ഞാനം കണ്ടെത്തുകയും ചെയ്യുന്നുവോ, ആ യോഗി ബ്രഹ്മമായി തീര്‍ന്ന് ബ്രഹ്മനിര്‍വാണം പ്രാപിക്കുന്നു.തുടരും............

No comments:

Post a Comment